എനിക്ക് വേണ്ടത്

                               നിദര്‍ശ് രാജ്


നശിച്ച ലോകമേ,                  
എനിക്കൊരു പേന തരൂ.
എന്റെ കവിതയാല്‍ 
ഞാന്‍ നിന്നെ കതിരു ചൂടിക്കാം.


മുടിഞ്ഞ നീതി പീഠമേ,
എനിക്കൊരു വാള്‍ തരൂ.
നിങ്ങള്‍ വെറുതെ വിട്ട അപരാധികളെ
ഞാന്‍ നിങ്ങളുടെ കണ്മുന്നില്‍ വച്ച്
വധിച്ചു തരാം.

കണ്ണ് മഞ്ഞളിച്ച അധികാരികളേ,
എനിക്കൊരു ബാലറ്റുപേപ്പര്‍ തരൂ.
നിങ്ങളുടെ ഗര്‍വ്വിനെ
എങ്ങനെ അട്ടിമറിക്കാമെന്ന്
ഞാന്‍ കാണിച്ചുതരാം

പണക്കൊതിയനായ ഗാന്ധിയാ,
എനിക്കൊരു തോക്ക് തരൂ.
എങ്ങനെയാണ് നീതിമാന്മാരായ
ഗോഡ്സെകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന്‍
കാണിച്ചു തരാം  

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ