സോണി
ഒരു കവിയുടെ കരച്ചില്‍
അനാഥമായ് കിടക്കുന്നുണ്ട് .
പൂവിലൂടെ തിരിച്ചു പോകുവാന്‍
കൊതിച്ച ,
പുളയുന്ന സത്യങ്ങളെ
നുള്ളിക്കൊരുത്ത് ചാട്ടയാക്കിയ
നിഷ്കളങ്കതയുടെ ചിരിയുള്ള ഒരു
നേര്‍ത്ത രൂപം .
വികാരങ്ങളുടെ പൂവിതളുകളും
ഓര്‍മ്മകളുടെ ശവപ്പെട്ടികളും ഒന്നിച്ചു
പുലര്‍കാലേ സ്വപ്നമായ്
തെളിഞ്ഞുണര്‍ത്തിയപ്പോള്‍ ,
ഉറക്കെയുറക്കെ
അവന്‍ കരഞ്ഞിട്ടുണ്ടാകും .
ഒസ്യത്തിലില്ലാ രഹസ്യം
പരസ്യമായ്
വാക്കുകളില്‍ കൊത്തിവച്ചപ്പോള്‍ ,
പുലയാട്ട് നടത്തിയ
നാവിന്‍ വഴുക്കലില്‍
മദ്യംമണത്തപ്പോള്‍ ,
ചിന്തകളുടെ രക്തപുഷ്പ്പം കൊടുത്തത്
ഒടുങ്ങാത്ത നോവായിരുന്നിരിക്കണം .
വേച്ചുവീണ അക്ഷരത്തരികളില്‍
തെന്നിമറിഞ്ഞ മുറിക്കവിതകളില്‍
കൈ നീട്ടി നില്‍ക്കുന്നുണ്ട്
ആ ഭ്രാന്തന്‍ കവി .
ഒരഞ്ചു രൂപ മതിയാകുമോയെന്നറിയില്ല.