20 Sept 2012

സന്തോഷ്‌ പണ്ഡിറ്റ് : ചാനലുകാരുടെ ഇന്നത്തെ ഇര!!

Ghostrider's


ലോകമെമ്പാടുമുള്ള മലയാളികളില്‍ ഒട്ടുമിക്കപേരും കണ്ട പ്രോഗ്രമാണല്ലോ കഴിഞ്ഞ സെപ്റ്റംബര്‍ 15 ശനിയാഴ്ച രാത്രി  ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത നമ്മള്‍ തമ്മില്‍. .. പരിപാടിയുടെ ടോപ്പിക്ക് ഒന്ന്, ചര്‍ച്ച ചെയ്തത് വേറോന്ന്. ചര്‍ച്ച അല്ല ഇത് ഒരു മാതിരി മനുഷ്യനെ വിളിച്ചു വരുത്തി അപമാനിക്കുന്ന (കാവ്യാ മാധവനു സംസ്ഥാന അവാര്‍ഡു കിട്ടാഞ്ഞപ്പോള്‍ ആ പൊട്ടികുട്ടി അന്ന് പരിഭവം പറഞ്ഞപോലെ- വിളിച്ചു വരുത്തിയിട്ട് അത്താഴം ഇല്ലായെന്ന് ) പരിപാടി ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം. അതും രണ്ടാം തവണയാണ് ഒരേ പരിപാടിയില്‍ പണ്ഡിറ്റിനെ വിളിച്ചു വരുത്തി പരിപാടിയുടെ രേടിംഗ് കൂട്ടുന്നത്‌. ആദ്യത്തെ “മലയാളി മറക്കുന്ന മലയാള സിനിമ”  എന്ന ടോപിക്കിനെ പറ്റി സംസാരിക്കാന്‍ എത്തിയ മാന്യമഹത് വ്യക്തികള്‍, ടോപിക്കില്‍ നിന്ന് എത്ര വേഗമാണ് വ്യതിചലിക്കുന്നത് എന്ന് നമ്മള്‍ കണ്ടതാണ്. വേദിയിലുണ്ടായിരുന്നവരുടെ മലയാള സിനിമയെക്കുറിച്ചുള്ള വിവരം അത്യഗാധമായിരുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തിയെ അപമാനിക്കാന്‍ വേണ്ടി മാത്രം നടത്തിയ പ്രോഗ്രാം എന്നെ എനിക്കിതിനെ വിളിക്കാന്‍ കഴിയൂ. ഏഷ്യനെറ്റുകാരുടെ തന്ത്രം കൊള്ളാം, കൃഷണനും രാധയും ഹിറ്റ്‌ ആയപോലെ യൂടുബില്‍ രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ആദ്യത്തെ നമ്മള്‍ തമ്മില്‍ പ്രോഗ്രാം കണ്ടത്. പുതിയ എപ്പിസോഡും പഴയപോലെ തന്നെ മുന്നേറുന്നു. ഇത്രയും പേര് കാണാനുള്ള കാരണം ഏഷ്യാനെറ്റിന്റെ പെരുമയോ, അതോ ബ്രിട്ടാസിന്റെ കഴിവാണോ? അതോ സന്തോഷ്‌ പണ്ടിറ്റിന്‍റെ സാനിധ്യമോ???
എല്ലാവരെയും കൂടുതല്‍ ആമുഖം ഇല്ലാതെ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തിയ ബ്രിട്ടാസ് സന്തോഷിനു മാത്രം കുറച്ചു കൂടുതല്‍ വിശേഷണം നല്‍കിയത് ശ്രെധിക്കപ്പെട്ടു. അപ്പോള്‍ തന്നെ മനസ്സിലായി ഇവിടെ സന്തോഷ്‌ വധം അല്ലാതെ ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന്. എല്ലാര്ക്കും സന്തോഷിന്റെ തലയില്‍ ഓരോ ആണി അടിക്കാനുള്ള നല്ല അവസരം ഉണ്ടാക്കികൊടുക്കാന്‍ കഴിഞ്ഞു എന്നതില്‍ ബ്രിട്ടാസ് സന്തോഷിക്കട്ടെ.:-).വേദിയില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് വിനു, സംവിധായകന്‍ അന്‍സാര്‍, പിന്നെ രാഹുല്‍ ഈശ്വര്‍, അഖില ഹെന്‍റി, സുബി സുരേഷ്, സന്തോഷ്‌ പണ്ഡിറ്റ്‌, ശ്രുതി കാര്‍ത്തികേയന്‍, മുഹമ്മദ്‌ ഫക്രുദിന്‍ അലി, ഹരി നായര്‍ എല്ലാവരും തങ്ങള്‍ക്ക് കിട്ടിയ ചാന്‍സില്‍ പ്രേക്ഷകരുടെ കയ്യടി കിട്ടാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു. കുറച്ചെങ്കിലും നല്ല വിവരത്തോടെ ടോപിക്കിനെപ്പറ്റി സംസാരിച്ചതും അന്‍സാര്‍ ആണെന്ന് തോന്നുന്നു.
ഓഡിയന്സിന്റെ സൈഡില്‍ ഏറ്റവും താഴത്തെ ലൈനില്‍, സ്റ്റേജിനോട് ചേര്‍ന്ന് ലെഫ്റ്റ് സൈഡില്‍ മറൂണ്‍ കളര്‍ ചുരിദാര്‍ ഇട്ടു ഒരു പുന്നാര മോള്‍ ഉണ്ടായിരുന്നു. കുറച്ചു തൊലി വെളുപ്പുണ്ട് എന്ന് മാത്രം, അല്ലാതെ അവള്‍ക്കെന്നതാ ഇത്ര അഹങ്കരിക്കാന്‍ ഉള്ളത്.. നാലാളുകളുടെ മുന്നില്‍ ഒന്ന് നിഗളിക്കാന്‍ കിട്ടിയ ചാന്‍സ് ( ഏഷ്യാനെറ്റ് ഒരുക്കിക്കൊടുത്ത) അവള്‍ മുതലാക്കി. അവള്‍ മാത്രം അല്ല എല്ലാരും. അവിടെ പറയാന്‍ വന്ന എല്ലാവര്‍ക്കും ഉറപ്പാണ് ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ സന്തോഷിനെതിരായി പറയാന്‍ ഉണ്ടാകും എന്ന്. അതിന്റെ ധൈര്യത്തില്‍ ആര്‍ക്കും ആരെയും എന്തും പറയാന്‍ ഉള്ള ഒരു വേദി ആയിരുന്നു വേണം പറയാന്‍. അല്ലാതെ എന്ത് ചര്‍ച്ചയാണ് അവിടെ നടന്നത്. ആരെന്തു പറഞ്ഞാലും അവസാനം സന്തോഷിന്റെ തലയില്‍ ആയിരിക്കും വരുന്നത്. സന്തോഷിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെയും എല്ലാരും വിമര്‍ശിക്കുന്നത് കണ്ടിരുന്നു.
പിന്നെ സന്തോഷിന്റെ അടുത്തിരുന്ന സുബി, ആ ****മോളെ എന്ത് വിളിക്കണം എന്ന് അറിയില്ല,പറ്റുന്നതിന്റെ പരമാവധി മേക്കപ്പും ഇട്ടു, ഒരു മാതിരി കൂതറ ഫാഷനില്‍ വന്നു ചുമ്മാ തറ നിലവാരത്തിലുള്ള സംസാരവും..അവള് കാണിച്ചു കൂട്ടുന്നതെന്താണെന്ന് നമ്മള്‍ എല്ലാരും കണ്ടതാണ്?  സിനിമാലയില്‍ ഒരു പെണ്ണിനെ വേണം, അതിനു ചുമ്മാ ഒന്ന് പരിഗണിച്ചത,  അതില്‍ പിന്നെ അവള്‍ കൊമേഡിയന്‍ ആയി.  സാജു കൊടിയനും, മാര്‍ട്ടിനും സില്‍വസ്റ്ററും കൂടി നന്നാക്കിയെടുത്ത പ്രോഗ്രാം ആണ്. അല്ലാതെ സുബിയുടെ കോപ്രായം കണ്ടിട്ടല്ല ജനം ആ പ്രോഗ്രാം സ്വീകരിച്ചത്.  ഒരാളെ പരസ്യമായി അപമാനിക്കുന്നത് എന്തോ ഒരു അവാര്‍ഡ്‌ കിട്ടുന്നപോലെയാ സുബി കരുന്നത്. അവളുടെ ആകെ ഉള്ള റിക്വസ്റ്റ് സന്തോഷിന്റെ അടുത്ത് നിന്ന് മാറി ഇരിക്കണം, അല്ലെങ്കില്‍   അവള്‍ സന്തോഷിനെ കൈകാര്യം ചെയ്യും, പിന്നെ സന്തോഷിന്റെ കൂടെ അഭിനയിക്കുന്നതിലും ഇഷ്ടം പാണ്ടി ലോറി കേറി ചാകുന്നതാണ് എന്നിങ്ങനെ ബുദ്ധിയും വിവരവും ഉണ്ടെന്നു സമാധാനിക്കുന്ന സുബിമാര്‍ പറയുന്നത് കേട്ടപ്പോള്‍ ശെരിക്കും വിഷമം തോന്നി.  (വാല്‍ക്കഷണം:- പാണ്ടി ലോറി ഇടിക്കാനും വേണ്ടേ സുബി ഒരു യോഗ്യത, പിന്നെ അങ്ങനെ നിങ്ങളെ പ്പോലെ ഉള്ള കലാകാരികള്‍ അങ്ങനെ വല്ല നല്ല കാര്യവും ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വളരെ സമാധാനം ഉണ്ടാക്കുന്ന കാര്യം തന്നെ ആണ്).
അവിടെ കൂടിയ എല്ലാരും കൂടെ സന്തോഷിനെപ്പോലെ ഉള്ള ഒരു പാവത്തിനെ (എന്റെ അഭിപ്രായത്തില്‍)) സംസാരിച്ചും കുറ്റപ്പെടുത്തിയും തരം താഴ്തിയപ്പോള്‍ എന്ത് കിട്ടി? ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടിയുടെ വില കുറഞ്ഞുവരുന്നു എന്ന് നിശംശയം പറയാം. ബ്രിട്ടാസിന്റെ കാര്യം പിന്നെ പറയണ്ട, അയാള്‍ക്ക് എന്തോ വിവരം കൂടുതല്‍ ആണ് എന്നുള്ള ആത്മവിശ്വാസം മൂലം എന്താ പറയേണ്ടതെന്ന് അറിയില്ല. പിന്നെ സന്തോഷിനെതിരെ സംസാരിച്ചവരോട് ഒന്ന് ചോദിക്കട്ടെ- മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ഒരു രണ്ടു പേര് നിങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചാല്‍ സന്തോഷിനുള്ളയത്ര ആത്മവിശ്വാസം,  സെന്‍സെ ഓഫ് കണ്ട്രോള്‍ നിങ്ങള്‍ക്കുണ്ടോ? എത്ര പേര്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിയും. ഓര്‍ക്കുന്നുണ്ടാവും ക്യാമറയുടെ മുന്നില്‍ എന്തും കാണിക്കാന്‍ തന്റേടം ഉള്ള അനന്യയുടെ ഇന്റര്‍വ്യൂവിന്റെ ഇടയ്ക്ക് അവള്‍ കരഞ്ഞു പോയത്.
“ഞാന്‍ അത്ര വലിയ ഭ്രാന്തന്‍ ആണെന്ന് അറിയാമെങ്കില്‍ എന്തിനാ ഈ ഭ്രാന്തനെ കാണാന്‍ വന്നത്..? “എന്ന് ഈ പ്രോഗ്രാമ്മിനിടയില്‍ സന്തോഷ്‌ ചോദിക്കുന്നത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. അയാള്‍ക്ക്‌ സിനിമയോടും  കലയോടും അതിയായ സ്നേഹവും ഭ്രമവും ഒക്കെ ഉള്ളതുകൊണ്ടാവും അയാളുടെ പരിമിതമായ അറിവിനുള്ളില്‍ നിന്നുകൊണ്ട് എന്തൊക്കെയോ അയാള്‍ കാട്ടിക്കൂട്ടാന്‍ ശ്രമിക്കുന്നത്.  എല്ലാരും ആദ്യം തന്നെ പൂര്‍ണരായിരിക്കും എന്ന് നിര്‍ബന്ധമില്ല, നിത്യത്തൊഴില്‍ അഭ്യാസം എന്ന് പറഞ്ഞ പോലെ, ഓരോ തവണയും ചെയ്യുമ്പോള്‍ അയാളുടെ സിനിമയും നല്ലതാകും.  അദ്ദേഹം പറഞ്ഞപ്പോലെ എത്രയോ സംവിധായകരും, ഗാനരചയിതാക്കളും എത്ര വലിയ സെറ്റപ്പ് ഉണ്ടെങ്കിലും എന്തൊക്കെ കോപ്പി അടിച്ചു കൊണ്ട് വന്നു നമ്മെ കേള്‍പ്പിക്കുന്നു? അതെന്തായാലും നാം കേള്‍ക്കും, കാണും, പക്ഷെ പടം പൊട്ടുകയും ചെയ്യും. അതിനൊരു കുഴപ്പവുമില്ല. അയ്യാള്‍ ആരെയും ബലമായിപ്പിടിച്ചു തിയേറ്ററില്‍ കയറ്റുന്നില്ല, വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നെ.
ആകവുന്നവന്റെ പുറത്തു കുതിരകേറുക എന്ന നയം മാറ്റാതെ ഞാനും നമ്മളും അടങ്ങുന്ന ഈ ജനം  നന്നാവില്ല. ഞാന്‍ ഇങ്ങനെ പറഞ്ഞു എന്നത് കരുതി ഞാന്‍ സന്തോഷിനെയും അയാളുടെ പ്രവര്‍ത്തിയേയും പൂര്‍ണമായിട്ടു സപ്പോര്‍ട്ട്  ചെയ്യുന്നു എന്നല്ല. എന്നാല്‍ അദ്ദേഹത്തിന്റെ വില്‍ പവര്‍, കോണ്‍ഫിടെന്‍സ്, നിശ്ചയദാര്ട്യം, എന്ത് വന്നാലും ചെയ്ത കാര്യത്തില്‍ നിന്നെ ഉറച്ചു നില്‍ക്കാനുള്ള കഴിവ്, ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ്, പിന്നെ ഒരു സിനിമ തട്ടിക്കൂട്ടി എടുക്കാനുള്ള തന്റേടമെന്നു വേണ്ട അങ്ങനെ പല കാര്യങ്ങളും എന്നെ വളരെയേറെ അത്ഭുതപ്പെടുത്തി.
അതെ സമയം, (സന്തോഷിനോട് എനിക്ക് പറയാനുള്ളത്, സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ സ്വീകരിക്കുക, സ്വയം തിരുത്തുക)  പലര്‍ക്കും അലോസരം ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ മിരുമിരുപ്പു, ഒരേ സമയം വാക്കുകളുടെ അതിര് കടന്ന പ്രവാഹം, അടക്കമില്ലാത്ത സ്വഭാവം, ഹൈ പിച്ചിലുള്ള സംസാരം( ദേഷ്യത്തിലുള്ള സംസാരവും, മറുപടിയും ആണെന്ന് തോന്നും), ഏറ്റവും പ്രധാനമായിട്ടു സ്വയം പുകഴ്ത്തല്‍, ഒരു സിനിമയില്‍  എനിക്കെല്ലാം ചെയ്യാന്‍ ചെയ്യാന്‍ അറിയാമെന്നുള്ള വിചാരം, എന്ത് ചെയ്താലും ജനം കണ്ടോളും എന്ന തോന്നല്‍, പോരായ്മകളെ അംഗീകരിക്കാനുള്ള മനസ്സില്ലായ്മ, കുപ്രസിദ്ധി ഒരു അലങ്കാരം ആണെന്ന തോന്നല്‍ ഇങ്ങനെ പല പല കാര്യങ്ങളിലും കുറച്ചു മച്യുരിറ്റി വരുത്തിയാല്‍ താങ്ങളെ ജനം അംഗീകരിക്കും എന്നാണു എനിക്ക് തോന്നുന്നത്.  അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു സിനിമ ചെയ്തു എന്നത് നല്ല കാര്യം തന്നെ, എല്ലാവര്ക്കും അത് കഴിഞ്ഞെന്നു വരില്ല, പിന്നെ അത് തട്ടിക്കൂട്ടി  ചെയ്തു എന്നതിനേക്കാള്‍ എങ്ങനെ ചെയ്തു എന്നതാണ് എല്ലാരും നോക്കുന്നത്.  ”നല്ല കൂട്ടാന്‍ വെച്ച് കോളാമ്പിയില്‍ വിളമ്പിയ” പോലെ എന്നെ ജനം ചിന്തിക്കൂ.  സന്തോഷിന്റെ സിനിമയേക്കാള്‍ അധപ്പതിച്ച എത്രയോ സിനിമള്‍ മലയാളത്തില്‍ ഉണ്ട്.  മുകളില്‍ ഞാന്‍ സൂചിപ്പിച്ചപോലെ പോരായ്മകള്‍ ഉണ്ടാകാം,  അത് സമ്മതിക്കാനുള്ള മനസ്സുണ്ടായാല്‍ സന്തോഷിന്റെ സിനിമ നിര്‍മാണവും വിജയിക്കും എന്നത് ഉറപ്പാണ്‌.
ചര്‍ച്ചയുടെ അവസാനം എന്ത് തീരുമാനിച്ചു? മലയാള സിനിമ വഴിതിരിവിലോ അതോ പെരുവഴിയിലോ?? സന്തോഷ്‌ പണ്ടിറ്റാണോ, അതോ അദ്ദേഹത്തെപ്പോലുള്ളവരാണോ മലയാള സിനിമയെ തകര്‍ക്കുന്നത്. നമുക്ക് കാത്തിരിക്കാം അവസാനം എന്താകുമെന്നു????

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...