Skip to main content

രക്തദാനത്തിന്‍റെ മഹത്വം

നിയാസ് പുൽപ്പാടൻ

ഈ ലേഖനം ഞാന്‍ എഴുതുന്നതിന്നു പ്രചോദനം നല്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ദിവസങ്ങള്ക്ക് മുന്പ് ഈ ലോകത്തോട് എന്നനേക്കുമായി വിടപറഞ്ഞു. സ്‌നേഹത്തിന്റെു നിറകുടമായ ഞങ്ങളുടെ ഉപ്പയുടെ വേര്പാവടിന്റെ. നൊമ്പരങ്ങള്ക്കിടയിലും ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ച എന്റെ ഉപ്പയുടെ ഒരിക്കലും അണയാത്ത സ്‌നേഹത്തിന് മുന്‍പില്‍ ഞാന്‍ ഈ ലേഖനം സമര്പ്പിക്കുന്നു.
രക്തധാനം എത്രത്തോളം മഹത്തായ കാര്യമാണെന്ന് നമ്മളില്‍ പലര്ക്കും അറിയില്ല. പലപ്പോയും ഒരു പ്രതിസന്ധിഘട്ടം വരുമ്പോള്‍ മാത്രമാണ് നാം രക്തദാനത്തിന്റെത മഹത്വം തിരിച്ചറിയുന്നത്. ജീവിതത്തില്‍ ഒരിക്കല്‌പ്പോലും രക്തദാനം ചെയ്യാത്ത ഒരുപാട് യുവാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അറിവില്ലായ്മയും പേടിയുമാണ് പലപ്പോയും ചെറുപ്പക്കാരെ രക്തദാനത്തില്‌നി ന്നും അകറ്റിനിര്ത്തു്ന്നത് എന്നതാണ് വസ്തുത. രക്തം ദാനം ചെയ്യുന്നത് എയിഡ്‌സ് പോലുള്ള രോഗങ്ങള്‍ പകരാന്‍ കാരണമാകുമോ എന്നുപോലും പലരും ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ബ്ലഡ് ബാങ്കില്‍ ആവശ്യത്തിനു രക്തം ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാവുകയും പലപ്പോയും അതുമൂലം രക്തം കിട്ടാതെ രോഗിയുടെ മരണത്തിന്നു കാരണമാവുകയും ചെയ്യുന്നു. വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ട്ടിച്ച മണ്ണില്‍ രക്തംദാനം ചെയ്യാന്‍ ആളില്ലാത്ത അവസ്തയുണ്ടാകുന്നത് നമ്മുക്ക് അപമാനകരമാണ്. അതുകൊണ്ടുതന്നെ രക്തദാനത്തെ കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണകള്‍ അകറ്റി മുന്നോട്ടു പോകേണ്ടത് നമ്മുടെ കര്ത്ത വ്യമാണ്…..
ബൈപാസ്സ് സര്ജ്ജടറി കയിഞ്ഞ എന്റെി ഉപ്പക്ക് അറുപതിലേറെ പേരുടെ രക്തം ആവശ്യമായി വന്നപ്പോള്‍ ഒരു നിമിശം പകച്ചുപോയ എനിക്ക് താങ്ങും തണലുമായി എന്റെ സുഹ്ര്തുക്കള്‍ എത്തി. എന്നിട്ടും രക്തം മതിയാകാതെ വന്നപ്പോള്‍ നാട്ടുകാരെയും കുടുംബക്കാരെയും വിളിച്ചു. എന്നിട്ടും തീരുന്നതായിരുന്നില്ല ഉപ്പയുടെ പ്രശ്‌നങ്ങള്‍. വീണ്ടും ഒരുപാട് യൂനിറ്റ് രക്തം ആവശ്യമായി വന്നു പല ക്ലബുകളുടെയും സഹായംതേടി പല ബ്ലഡ് ബാങ്കുകള്‍ കയറിയിറങ്ങി. അവിടെയെല്ലാം രക്തത്തിനു വേണ്ടി കാത്തിരിക്കുന്ന അക്ഷമരായ ഒരുപറ്റം ആളുകളെ കാണാമായിരുന്നു. ഒരു മിനിട്ട് പോലും സമയം കളയാനില്ല എന്നതിനാല്‍ മരണവേഗതയില്‍ കാര്‍ ഓടിക്കുംബോയും മനസ്സില്‍ തെളിഞ്ഞത് എന്റെള ഉപ്പയുടെ ചിരിക്കുന്ന മുഖമായിരുന്നു. ആശുപത്രിയില്‍ നിന്നും ബ്ലഡ് ബാങ്കിലേക്കും ബ്ലഡ് ബാങ്കില്‌നി്ന്ന് ആശുപത്രിയിലേക്കും നെട്ടോട്ടമോടുംബോയും മനസ്സില്‍ ഉപ്പക്ക് സുഗമാകുമെന്ന വിശ്വാസം അവക്കിടയില്ലേ അകലം കുറച്ചു. ബ്ലഡ് ബാങ്കില്‍ പകരം കൊടുക്കാന്‍ ആളില്ലാതെ വിഷമിക്കുന്ന ഒരുപാട് പേരെ പലപ്പോളായി പരിചയപ്പെട്ടു. ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി അതിനിടയില്‍ എത്ര എത്ര യാത്രകള്‍ പക്ഷെ ഞങ്ങളുടെ ഉപ്പയെമാത്രം ഞങ്ങള്ക്ക്ു കിട്ടിയില്ല. ഇരുപത്തിഅഞ്ച് ദിവസങ്ങള്‍ എന്റെ ഉപ്പ ഐസിയുവില്‍ കിടന്നു അവസാനം യാത്ര പറഞ്ഞപ്പോള്‍ ബാക്കിയായത് ഉപ്പയുടെ അസ്തമിക്കാത്ത സ്‌നേഹവും ഓര്മ്മ്കളും മാത്രം.
ഇതു എന്റെ മാത്രം അനുഭവമല്ല ഒരുപാട് ആളുകള്‍ ഇതുപോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ പ്രയാസമനുഭവിക്കുന്നു. ഈ അവസ്ഥക്ക് മാറ്റംവരുത്താന്‍ നല്ല രീതിയിലുള്ള ബോധവത്കരണവും തുടര്ച്ചുയായുള്ള രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കണം. ദിശാബോധമുളള തലമുറയ്ക്ക് മാത്രമേ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കു…ഓണ്‍ലൈനില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച പുതുതലമുറക്ക് ഇനിയും ഒരുപാട് മുനേറാന്‍ സാധിക്കും.
രക്തദാനം ചെയ്യുന്നതിലൂടെ ദാതാവിനു ഒരുപാട് നേട്ടങ്ങളുണ്ട് ഒരു പുണ്യ പ്രവര്ത്തി എന്നതിലുപരിയായി ദാതാവിന് ലഭിക്കുന്ന നേട്ടങ്ങള്‍
 • ഓരോ തവണ രക്തം ദാനം ചെയ്യുമ്പോഴും ശരീരത്തില്‍ പുതിയ രക്തകോശങ്ങള്ഉകണ്ടാകുന്നു.
 • രക്തദാനം വഴി ശരീരവും മനസ്സും കൂടുതല്‍ ഊര്ജജസ്വലമാകുന്നു
 • ഹൃദരോഗം, പ്രമേഹം, രക്തസമ്മര്ദ്ദം്, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
 • കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നത് കൊളസ്‌ട്രോള്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.
 • രക്തദാനം കരള്‍ രോഗം വരാതിരിക്കാന്‍ സഹായിക്കും.
രക്തദാനത്തെകുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
 • 18 വയസ്സ് പൂര്ത്തിയായ ആരോഗ്യമുള്ള ഏതൊരാള്ക്കും രക്തം നല്കാം. ഒരാളുടെ ശരീരത്തില്‍ നിന്നും പരമാവതി 350450 മി.ലി രക്തമാണ് എടുക്കുന്നത്.
 • മൂന്ന് മാസം കൂടുമ്പോള്‍ ഒരാള്ക്ക് രക്തം ദാനം ചെയ്യാം.
 • രക്തദാനത്തിന് പരമാവതി എടുക്കുന്ന സമയം 30 മിനിറ്റ് മാത്രമാണ് അതുകൊണ്ട് രക്ഷപ്പെടുന്നത് ഒരുപക്ഷെ ഒരു ജീവിതമായിരിക്കാം.
 • കാര്യമായ ക്ഷീണമോ ബുദ്ധിമുട്ടുകളോ രക്തദാതാവിന്നു ഉണ്ടാകില്ല മാത്രമല്ല പൂര്ണമായും അനുവിമുക്തമായ സിരിജ്ജ് മാത്രമേ ഉപയോഗിക്കു.
 • ആന്റിബയോട്ടിക് ഗുളിക കയിക്കുന്നവര്‍, പ്രമേഹ രോഗികള്‍, ഹൃദരോഗികള്‍,സ്ഥിരമായി മധ്യപ്പിക്കുനവര്‍, എയിഡ്‌സ് രോഗികള്‍ എന്നിവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.
 • ഒരുപാട്‌ ആളുകള്ക്ക്് രക്തദാനത്തെപറ്റി ചില തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്‌ അതില്‍ പ്രധാനമായിട്ടുള്ളത് പോസിറ്റീവ് ഗ്രൂപ്പുകള്‍ അനവതി ആളുകള്ക്കു ള്ളതുകൊണ്ട് അതില്പ്പെ ട്ട A+ve, AB+ve, B+ve, O+ve എന്നീ ഗ്രൂപ്പുകള്ക്ക്് ഡിമാന്ഡ്ട ഉണ്ടാകില്ല എന്ന തെറ്റിദ്ധാരണയാണ്. യഥാര്ത്ഥ ത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഈ ഗ്രൂപ്പ്‌ക്കാരുടെ രക്തതിനാണ് എന്നതാണ് വസ്തുത.
രക്തദാനം പ്രോത്സാഹിപ്പിക്കുക
യുവാക്കളാണ് ഒരു രാജ്യത്തിന്റെ അടിത്തറ അതുകൊണ്ടുതന്നെ അവര്ത്‌ന്നെയാണ് രക്തദാനം പോലുള്ള മഹത്തായ കാര്യങ്ങള്ക്ക് ചുക്കാന്‍ പിടിക്കേണ്ടത്. രക്തദാനം പോലെ മഹത്തായൊരു കാര്യത്തിനു ഒരിക്കലും മടിച്ചു നില്ക്കാകതെ മുന്നോട്ട് വരാന്‍ യുവാക്കളായ നമ്മള്ക്ക്കഴിയണം. പെട്ടനുണ്ടാകുന്ന അപകടങ്ങള്‍, സര്ജജറികള്‍, പ്രസവം തുടങ്ങിയ സന്ദര്ഭങ്ങളില്‍ രക്തം അത്യാവശ്യമായി വരുമ്പോള്‍ ഇടറുന്ന മനസ്സുമായി നില്ക്കു ന്ന രോഗിയുടെ ബന്ധുവിന് ബ്ലഡ് ബാങ്കില്‍ രക്തം കിട്ടാത്ത ഒരവസ്ഥ വന്നാല്‍ അതിന് കാരണക്കാര്‍ മറ്റാരുമല്ല വിദ്യാസമ്പന്നരെന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മള്‍ തന്നെയാണ്.
നിങ്ങള്ക്ക് ചെയ്യാന്‍ കഴിയുന്നത്
 • വര്ഷ്ത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും രക്തം ദാനം ചെയ്യുമെന്ന് സ്വയം പ്രതിജ്ഞ എടുക്കുക.
 • രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാനും ക്യാംപ് വിജയിപ്പിക്കാനും പരമാവധി ശ്രമിക്കുക.
 • നിങ്ങളുടെ നാട്ടിലുള്ള ക്ലബുകളുമായി സഹകരിച്ച് ബ്ലഡ് ബാങ്ക് ഡയറക്ടറി ഉണ്ടാക്കുക. അതില്‍ എല്ലാവരുടെയും രക്ത ഗ്രൂപ്പും പൂര്ണടവിവരങ്ങളും ഉള്‌പെ്ടുത്തുക.
 • സോഷ്യല്‍ സൈറ്റുകള്‍ വഴി രക്തദാനം പ്രോത്സാഹിപ്പിക്കുക.ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ മാക്‌സിമം പബ്ലിസിറ്റി കൊടുക്കുക.
 • രക്തദാനം ചെയ്യാന്‍ താല്പര്യമുള്ള യുവാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവര്ക്ക്െ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുക.
ഓരോ പഞ്ചായത്തിലും രക്തദാനത്തിനു തയ്യാറുള്ളവരെ കണ്ടെത്തി അവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചു ആവശ്യമുള്ളവര്ക്ക് നല്കുകക.
ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും രക്തം ആവശ്യമായി വരാത്തവര്‍ വിരളമായിരിക്കും. പലര്ക്കും പല സാഹചര്യങ്ങളില്‍ രക്തം ആവശ്യമായി വരാറുണ്ട്. നമ്മുടെ അറിവില്ലായ്മകൊണ്ട് ഒരിക്കലും ഒരു ജീവന്‍ പോലും നഷ്ട്ടപെടാന്‍ പാടില്ല. എന്റെ് ഉപ്പയുടെ ജീവന്‍ നഷ്ട്ടപ്പെട്ടത് രക്തം കിട്ടാത്തത് കൊണ്ടല്ല മറിച്ച് വിധി ഞങ്ങളെ തോല്പ്പിക്കുകയായിരുന്നു. എന്നാല്‍ രക്തം കിട്ടാതെ വിധിക്ക് കീയടങ്ങിയ ജീവിതങ്ങള്‍ നിരവധിയാണ് ആ ജീവിതങ്ങള്‍ നഷ്ട്ടപ്പെടാന്‍ പാടില്ലാത്തതായിരുന്നു. മണിക്കൂറുകളോളം സിനിമക്ക് മുന്പിടലും ഫേസ്ബുക്കിന് മുന്പി ലും തപസ്സിരിക്കുന്ന നമ്മള്‍ അരമണിക്കൂര്‍ രക്തദാനത്തിനു വേണ്ടി ചിലവഴിച്ചാല്‍ ഒരു പുതു ജീവിതത്തിന്നു വെളിച്ചം നല്കാവന്‍ നമ്മുക്ക് കഴിഞ്ഞേക്കാം.
നിങ്ങളുടെ ഓരോ ഷെയറും ഒരുപക്ഷെ ഒരാള്‍ രക്തം നല്കു്ന്നതിന് കാരണമായേക്കാം ആ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വീശട്ടെ എന്നാഗ്രഹിക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…