രക്ഷകൻ

റഷീദ് തൊഴിയൂർ


ജീവിത യാത്രയാം അദ്ധ്യായത്തില്‍
സര്‍വശക്തനാല്‍ എഴുതപെട്ട
ജീവിതത്തില്‍ വന്നു ഭവിക്കേണ്ടുന്ന -
വിധിയുടെ ആ ഖണ്ഡിക
അയാളിലുംമാഗതമായി
നിരീശ്വരവാദിയായിരുന്നയാള്‍
വിശ്വാസിയാത് പ്രിയപെട്ടവളെ -
നഷ്ടമായതോടെയാണ്
എല്ലാം വിധിയാണ് എന്നതായിരുന്നു -
ഇപ്പോള്‍ അയാളുടെ വിശ്വാസം
വിധിയെ ചെറുത്ത് തോല്‍പ്പിക്കുവാന്‍
അയാള്‍ക്ക് എന്നും ഭയമായിരുന്നു
വിധിയെ തോല്‍പ്പിക്കുവാന്‍ -
ശ്രമിച്ചപ്പോഴൊക്കെയും
എന്നും നഷ്ടങ്ങള്‍ അയാളില്‍ -
ഭവിച്ചുകൊണ്ടേയിരുന്നു
ഒരിക്കലവളെ സ്വന്തമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ -
വിധി അയാളെ നിഷ്കരുണം തോല്‍പ്പിച്ചു
ആ ദുഃഖമാം സത്യം
അയാളിലെ വിശ്വാസത്തെ -
അധികരിപ്പിച്ചു കൊണ്ടേയിരുന്നു
അവളെ ജീവിത സഖിയാക്കുവാന്‍ -
അയാള്‍ പ്രപഞ്ച സൃഷ്ടാവിനോട്
ഇരു കൈകളും കൂപ്പി
എന്നും പ്രാര്‍ത്ഥനയാല്‍ ആശ്വാസം കണ്ടെത്തി
പ്രാണസഖി എന്നെന്നേക്കുമായി -
ഒരിക്കല്‍ അയാളുടെ സ്വന്തമാകും
എന്നതായിരുന്നു അയാളുടെ വിശ്വാസം
അവള്‍ വിവാഹിതയായത് കൊണ്ട് -
പക്ഷെ ഈ ഖണ്ഡികയില്‍
വന്നു ഭവിക്കുവാന്‍ പോകുന്ന യാഥാര്‍ത്ഥ്യം
ജീവിതത്തില്‍ അരുതാത്തതാണെന്നറിവ്
അയാളില്‍ ഉണ്ടായിട്ടും
വിധിയുടെ കല്‍പനയെ -
ഏറ്റുവാങ്ങുവാന്‍ അയാള്‍ അയാളെ
സജ്ജതമാക്കുവാന്‍ തുടങ്ങിയീട്ട്
കാലം ഏറെയായി
നിത്യേന പലമുഖങ്ങള്‍ -
കാണുന്ന അയാള്‍ പക്ഷെ
ജീവിതാവസാനം വരെ
പ്രാണ സഖിയാക്കുവാന്‍ കൊതിച്ചിരുന്ന
അവളുടെ നിഷ്കളങ്കമായ മുഖ ഭാവത്തിലെ -
വലിയ നയനങ്ങളില്‍ നിന്നും
കണ്ണീരോടെ രക്ഷക്കായുള്ള
നോട്ടത്തിന്‍റെ അര്‍ത്ഥം രക്ഷകനെ -
കണ്ടെത്തിയാതാണെന്നറിഞ്ഞ
നിമിഷത്തിനൊപ്പം അയാളുടെ
നയനങ്ങളുടെ നോട്ടം അവളുടെ -
കഴുത്തിലെ മംഗല്യസൂത്രത്തില്‍
ഉടക്കിയ നിമിഷത്തില്‍
പെരുവിരലില്‍ നിന്നും -
ശിരസിലേക്കൊരു മിന്നല്‍ വേഗതയില്‍
തളര്‍ച്ചയുടെ നാംമ്പ് തളിരിടുന്നത്
അയാള്‍ അറിഞ്ഞിട്ടും
ജീവിത ഖണ്ഡികയിലെ അധ്യായത്തിലെ -
എഴുതപെട്ടതാവം ഇങ്ങിനെയൊരു
നിമിത്തം എന്ന് അയാള്‍ മനസ്സില്‍
ഉരുവിട്ടുകൊണ്ടേയിരുന്നു
താലി ചാര്‍ത്തിയവന്‍റെ പീഡനങ്ങളുടെ -
കഥയെ കുറിച്ച് കൂടുതലറിഞാപ്പോള്‍
ആരും കണ്ടാല്‍ കൊതിക്കുന്ന അവളെ
പീഡിപ്പിക്കുന്ന കരങ്ങളിലേക്ക് വീണ്ടും
പീഡനം ഏറ്റുവാങ്ങുവാന്‍
അയക്കില്ലാ എന്ന ഉറച്ച തീരുമാനത്താല്‍ -
അവളുടെ കഴുത്തിലെ മംഗല്യസൂത്രം
പൊട്ടിച്ചെറിഞ്ഞു കൊണ്ട് അവളെ
അയാള്‍ തന്‍റെ മാറോട്‌ ചേത്ത് -
അവളുടെ കാതില്‍ മന്ത്രിച്ചു
എന്‍റെ പ്രാണസഖി നീ എനിക്കായി
ഈ ഭൂലോകത്തില്‍ പിറന്നവളാണ്
ഇനി എന്നും നീ എന്‍റെയാണ്
എന്‍റെ സ്വന്തം പെണ്ണ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ