പി.ടി.കെ
ലീവിന് നാട്ടില്‍ എത്തി രണ്ടോസം കഴിഞ്ഞപ്പാടെ വീട്ടിന്നു ഒരു ചോദ്യം ഇഞിക്ക് പെണ്ണ് നോക്കേണ്ടേ,എന്താ നിന്റെ തീരുമാനം അച്ഛന്റെ ചോദ്യം വര്‍ഷങ്ങാളായി കേള്‍ക്കാന്‍ കൊതിച്ച ആ ചോദ്യം ഇന്നിതാ ചോയിച്ചിരിക്കുന്നു . ഞാന്‍ ഒരു 30ാഹ നാണത്തോടെ മോതിര വിരല്‍ തലോടിക്കൊണ്ട്‌ഹോ എന്നാ പിന്നെ ഇങ്ങളുടെ ഇഷ്ട്ടം പോലെ എന്ന് മൂളി .അന്ന് രാത്രി ഈയടുത്ത് കല്യാണം കഴിഞ്ഞ ന്റെ ഒരു ഫ്രണ്ട് വിളിച്ചു ..ഞാന്‍ കളര്‍ ഉള്ള കാര്യങ്ങള്‍ ചോയിക്കുന്നതിനു മുന്നേ ഓന്‍ തൊടങ്ങി ,മോനെ ഈ കല്യണം,ഭാര്യ എന്നൊക്കെ പറയുന്നത് ഞമ്മള് ഈ സില്‍മയില്‍ കാണും പോലെ അത്ര സുഖമുള്ള ഏര്‍പ്പാടോന്നുമ്മല്ല ,മോനെ നീ ഇപ്പൊ ഒന്നും തല വെച്ച് കൊടുക്കല്ലേ (ങേ !!!) ഓളെയു കൊണ്ട് ഒരീസം പുറത്തു പോണേ വേണം 1000 ഗാന്ധി തലകള്‍ ,പിന്നെ ആകെയുള്ള ഒരു സുഖം ഞാനും ഓളും തമ്മില്‍ ഉള്ള ചില സൊകാര്യ നിമിഷങ്ങള്‍ ആണ് .ഏതു ? .ആ അത് തന്നെ.പറഞ്ഞ പോലെ അതൊക്കെ എങ്ങനെ പോകുന്നു വല്ലതും നടന്നോ ?അതൊക്കെ പിന്നെ പറയാം മനസ്സ് കലുഷിതമാണ് അതിനോക്കെ !മനസമാധാനം വേണ്ടേ ,ഈ പൈസ കടം തന്ന തെണ്ടികള്‍ വിളിച്ചു ശല്യപ്പെടുത്തുകയാ നാണമില്ലത്തവന്‍മ്മാര്‍ .നാട്ടിലാണെങ്കില്‍ ഇനി പവിത്രേട്ടന്റെ കുറി മാത്രമേ വിളിക്കാന്‍ ബാക്കിയുളും അതുകൊണ്ട് മോനെ കയ്യില്‍ അനാവശ്യത്തില്‍ കൂടുതല്‍ പണം ഉണ്ടെങ്കില്‍ മാത്രം ഇമ്മാതിരി മധുര കിനാവുകള്‍ കണ്ടാ മതി എന്ന് പറഞ്ഞു .ഹോ എന്തോക്കയായിരുന്നു ഇവന്റെ ഞാന്‍ അതാക്കും ഇങ്ങന്യാക്കും ,ഗൌതം വാസു മേനോന്റെ സില്‍മയിലെ പോലെ പ്രേമിച്ചു നടക്കും അതൊക്കെ കണ്ടു നീ നീറി നീറി ജീവിക്കും.ഇപ്പൊ എന്തായി നിനക്ക് ഇങ്ങനെ തന്നെ വേണമേടാ .ഇപ്പൊ എനിക്ക് മനസ്സിലായി ‘സുഗുവേട്ടാ ഒരു കല്യാണമൊക്കെ കഴിക്കു ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ ‘ഡയലോഗിന്റെ അര്‍ഥം
ഇങ്ങനെയൊക്ക ആണെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് വിചാരിച്ചു പറഞ്ഞു തീര്‍ന്നില്ല അച്ഛന്‍ അതാ ഒരു ഫോട്ടോയു പൊക്കി പിടിച്ചു കൊണ്ട് വരുന്നു. ടങ്ങ് ടാ ടാം ,കിട്ടി മോനെ കിട്ടി നിനക്ക് പറ്റിയ പെണ്ണിനെ കിട്ടി,സുന്ദരി ,പൊരുത്തം ആണെങ്കില്‍ പറയേണ്ട ,അതെന്താ പൊരുത്തം ഇല്ലേ ,ഇണ്ട്പക്ഷെ ഇത് സാധാരണ പൊരുത്തം അല്ല ,ഒരു ഗ്രഹത്തിന്റെയു അപഥ സഞ്ചാരം ഇല്ല .ഹാവും ഭാഗ്യം ആ ചൊവ്വയു ഗുളികനും നിന്റെ ഏഴയലത്ത് വരില്ല , ആതൊക്കെ അവിടെ നിക്കട്ടെ ഇങ്ങള് ആ ഫോട്ടോ ഇങ്ങു താ ഞാന്‍ നോക്കട്ടെ , ഹും കാണാന്‍ കൊഴപ്പമില്ല നല്ല ദൈവ ഭയം ഉള്ള കുട്ടിയാ ചന്ദന കുറിയു കയ്യില്‍ ചരട് ഒക്കെ ഇണ്ട് .പക്ഷെ ഞമ്മക്ക് അത്ര പിടിച്ചില്ല ഇമ്മടെ തത്വധിഷിട്ടതവും മൂല്യധിഷിടിതവും ആയ സങ്കല്‍പം പോലെ അല്ല കുട്ടി .ഹം ആദ്യം നീനിന്റെ രൂപത്തെ സങ്കല്‍പ്പിക്കു എന്നിട്ട് മതി നിന്റെ തത്വധിഷിട്ടതവും മൂല്യധിഷിടിതവും.പരസ്പ്പരം അറിയാവുന്ന ആള്‍ക്കാര്‍ ആണ് ഇതുമതി അച്ഛന്‍ കച്ചോടം ഒറപ്പിച്ചു .അപ്പൊ അതാണ് കാര്യം അല്ലെ ,’ദി ഹോം അപ്ലൈയന്‌സ് ഓഫ് ദി ടൂ ഫാമിലീസ് യു ആര്‍ ദി ലിങ്ക്.നോ നോ യു ആര്‍ ദി ലിങ്ക് ഓഫ് ദി ടൂ ഫാമിലീസ് അറ്റാചട് ത്രൂ ബാത്ത് റൂം ആന്‍ഡ് യു ആര്‍ ദി ഫുഡ് ആന്‍ഡ് അകോമടെഷന്‍ കട :സലിംകുമാര്‍ :എന്നാല്‍ ഞാന്‍ വീണത് ഇമ്മടെ അനിയന്റെ വാക്കില്‍ ആണ് ഏട്ടാ പെണ്ണിന്റെ അച്ഛന് ചെന്നെയില്‍ നല്ല ബിസിനെസ്സ് ആണ്, അവിടെ അണ്ണന്‍മ്മാരെ പറ്റിച്ചു ഇഷ്ട്ടം പോലെ പൈസ ഇന്ടക്കിയിട്ടുണ്ട്.ഇവളെ കെട്ടിയാ ഈ കാണുന്ന ബിസ്സിനെസ്സോക്കെ ആര്‍ക്കാ ..ആര്‍ക്കാ ? ഇനിക്ക് തന്നെ , അതുമാത്രമല്ല എനിക്കും പ്രായം ഏറി വരുവാ ,പിന്നെ താഴ്വഴി പ്രകാരം ഈ വീടും സ്ഥലവു എനിക്കാ ങേ ആ താഴ്വഴി ഇമ്മടെ കുടുംബത്തിലും ഉണ്ടോ ?ഉം പിന്നെ നിനക്ക് ഈ ക്രയ്സ്സിസ്സില്‍ പുതിയ വീടോന്നു എടുക്കാന്‍ പറ്റില്ല അതോണ്ട് ഇത് തന്നെ സംമയിച്ചോ ,ഉം .ഉറങ്ങാന്‍ കേടന്നപ്പോള്‍ ഒന്ന് കൂടി ഓളുടെ ഫോടോം എടുത്തു നോക്കി,ഇവളാണോ ശെരിക്കും അത് എന്റെ കള്ളും കുടിയു ഊരു ചുറ്റലും എല്ലാം നിര്‍ത്തി എന്നെ നന്നാക്കാന്‍ വരുന്നത് ? അതിനു ഇവള് വരണോ നിനക്ക് തന്നെ അങ്ങ് സ്വയം നന്നായ പോരെ എന്ന് സ്വപ്നത്തിലെ ഞാന്‍ ങാ അത് പോയിന്റ് .
കന്നി പെണ്ണ് കാണല്‍ ദാറ്റ് ഡേ വന്നെത്തി പെണ്ണ് ചെന്നൈയില്‍ ആണ് എന്നെ കാണാന്‍ വേണ്ടി ഒരു റിലേറ്റിവ്‌ന്റെ വീട്ടില്‍ വന്നു . ഈയുള്ള ഗ്ലാമര്‍ കൊണ്ട് പോകുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന് വിചാരിച്ചു ആദ്യമായി ബൃട്ടി പാര്‍ലറില്‍ പോയി ,എനിക്ക് പെണ്ണ് കാണാന്‍ പോണം ഒന്ന് ഫേഷെല്‍ ചെയ്യണം ,ആഹാ അതിനെന്താ ചെയ്യാല്ലോ ബാ ഇബിടെ ഇരി പറ ഏതു വേണം ഗോള്‍ഡന്‍,പപ്പായ,ഓറഞ്ച്..ഏയ് എനിക്ക് അധികം ഫീച്ചേഴ്‌സ് ഉള്ളതോന്നു വേണ്ട ,ചെയിതു കഴിഞ്ഞാല്‍ മുഖം ചുവന്നു തുടുത്തു നിക്കണം ,പെണ്‍കുട്ട്യോള് കണ്ടാ ഒരു ഉമ്മ തരാന്‍ തോനണം അത്രയു മതി. നീയെന്താ ഒളോട് ആദ്യം തന്നെ ഉമ്മ ആണോ ചോദിക്കുന്നത്, ഞാന്‍ രജനി കാന്തിന്റെ മേക്അപ്പ് മാന്‍ ഒന്നുമല്ല .ഹും എന്നാ പിന്നെ ഇങ്ങള് എന്തെന്കിലു ചെയിതൂട് ,ഗോള്‍ഡന്‍ ആണെന്ന് പറഞ്ഞു എന്തോ വെള്ള പൂശാനും തൊടങ്ങി ,ഇത് വല്ലോം നടക്കോ ഒരു ഹൃതിക് റോഷന്‍ എങ്കിലും ആയ മതിആര്‍ന്നു
വയ്കുന്നേരം ആവു മുന്‍പേ വാനര നന്പന്‍ മ്മാര്‍ വിളിച്ചു തൊടങ്ങി എന്നെക്കാളും ആക്രാന്തം ഒരിക്കാ പെണ്ണിനെ കാണാന്‍ , വേറെ ഒന്നുമ്മല്ല ഞാന്‍ കാണാന്‍ പോന്ന പെണ്ണിന്നു ഓര് കെട്ടാന്‍ പോകുന്ന പെണ്ണിനെക്കാളും ഗ്ലാമൌര്‍ ഉണ്ടാകരുത് തെണ്ടികള്‍ പള്ളിയില്‍ നേര്‍ച്ചയു ഇട്ടേച്ചു വരുവാ .കാറില്‍ കേറി പുറപ്പെട്ടു .ഡാ നീ സൂപ്പര്‍ ആയിട്ടുണ്ടല്ലോ നിനക്ക് ഇത്രയു ലൂക്ക് ഉണ്ടായിരുന്നോ പെണ്ണ് ഇപ്പൊ തന്നെ നിന്റെ കൂടെ ഇങ്ങു ഇറങ്ങി പോരുന്നാ തോന്നുന്നേ .കുട്ടുന്റെ ആ വര്‍ത്താനം എനിക്ക് പെരുത്ത് ഇഷ്ട്ടായി ആയിരം ഉറിപ്പ്യ മോന്തയില്‍ ചെലവാക്കിയത് വെറുതെ ആയില്ല .ഇന്ന് തന്നെ ഫയിസ് ബുക്കില്‍ സിംഗിള്‍ മാറ്റി ലിഴലഴലറ എന്നാക്കണം ,പറ്റുമെങ്കില്‍ ഇന്ന് തന്നെ ഒരുമിച്ചു നിന്ന് ഓര് ഫോട്ടോയു എടുക്കണം എന്നിട്ട് അത് ഉജ ആക്കാം അങ്ങനെയെങ്കിലും എന്റെ ഉജ ക്കും ലൈക് കിട്ടുമല്ലോ ,എന്നെ ഇതുവരെ മൈന്‍ഡ് ചെയ്യാത്ത എല്ലാ ജാഡ പെണ്‍കുട്ടികളെയു ടാഗ് ചെയ്യണം .
കാര്‍ പെണ്ണിന്റെ വീടിന്റെ മുന്നില്‍ എത്തി ,ന്റെ റബ്ബേ ഡാ ഇതെന്താ ഇവിടെ കുറെ ആള്‍ക്കാര്‍ ഒക്കെ ഉണ്ടല്ലോ ഇത് കൊളമാകു എന്നാ തോന്നുന്നെ ,പിന്നെ നീയെന്താ വിചാരിച്ചേ ഇത് ബസ് സ്‌റ്റോപ്പില്‍ നിന്ന് സൈറ്റ് അടിക്കും പോലെ അല്ല ,എറങ്ങേഡാ വേഗം .എനിക്ക് പവര്‍ കട്ട് തുടങ്ങി നെഞ്ചിടിപ്പ് റിക്ക്‌ചേര്‍ സ്‌കെയിലില്‍ കൂടി വന്നു .എല്ലാരു കോലായില്‍ കേറി ഇരുന്നു ,നാലോളം ആണുങ്ങള്‍ കോലായില്‍ ഇണ്ട് ,ഇശ്വാരാ ഇതെന്താ എല്ലാരു എന്നെയാണല്ലോ നോക്കുന്നത് ആരോക്കയോ അകത്ത്‌നിന്ന്ഏന്തി നോക്കുന്നുമുണ്ട്.അവിടെ ഇരിക്കുമ്പോ ഒരുമാതിരി റമ്മില്‍ ബിയര്‍ മിക്‌സ് ചെയിതു കഴിച്ച വെപ്രാളം ആയിരുന്നു .ഒന്നും തിരിയുന്നില്ല ആരോ ഞാന്‍ ആണ് ചെക്കന്‍ എന്ന് പരിചയപ്പെടുത്തി,അതിനിടയില്‍ ഒര് ഫ്രണ്ട് അകത്തേക്ക് കേറി പോയി .ഓന്റെ ഒര് റിലേടിവിന്റെ വീടായിരുന്നു ഇത് ഈ പെണ്ണ് കാണല്‍ എന്നാ പരിപാടി പഴയ ഫൃഡല്‍ വ്യവസിതിയുടെ അവശേഷിപ്പുകള്‍ ആണ് ,ആഗോള വല്‍ക്കരണത്തിന്റെ ഈ കാലത്തും ഇത് പോലെയുള്ള ചടങ്ങുകള്‍ നമ്മുടെ സാമൂഹ്യ സമത്വത്തിനു നേരെയുള്ളകൊഞ്ഞനം കുത്തല്‍ ആണെന്ന് എന്നിലെ വിപ്ലവ കാരി അവിടെ വെച്ച് തിരിച്ചറിഞ്ഞു.അകത്തു പോയ നന്പന്‍ ഓടി വന്നു മെല്ലെ ഡാ മോനെ സൂപ്പര്‍ അളിയാ സൂപ്പര്‍ ,അടിച്ചു മോനെ ഭൂട്ടാന്‍ ബംബര്‍ ഇവള് നിനക്ക് ഒറച്ചു ചെലവ് ഇണ്ട് കേട്ടാ ..ഇന്ന് ബാറില്‍ പോയി ഞാന്‍ ഔട്ട് അടിച്ചു മരിക്കും,ഇഞ്ഞ് ഒന്ന് മിണ്ടാടിരി ഞാന്‍ ഒന്ന് കണ്ടോട്ടെ ,..പറഞ്ഞു തീര്‍ന്നില്ല അതാ കയ്യില്‍ ഒരു ഗ്ലാസ് ട്രേ യുമായി ചുവന്ന മോഹബ്ബത്തു ചുരിദാറു ഇട്ടു കൊണ്ട് പെണ്ണ് വരുന്നു ,ഈശ്വരാ ഇവള് എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ന്റെ ഫോട്ടോ കണ്ടതല്ലേ പെട്ടെന്ന് തന്നെ ഞാന്‍ കയ്യില്‍ നിന്ന് ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചു .ഒരു ഇച്ചിരി ചിരിയു തന്നു ഓള് അകത്തു പോയി ,പെണ്ണിനെ കണ്ടതോടെ എന്നിലെ വിപ്ലവ ക്കാരി ചത്തു ,ഈ പെണ്ണ് കാണല്‍ ,വിവാഹം എന്നൊക്കെ പറഞ്ഞാല്‍ പവിത്രമായ ഒരു ഉടമ്പടി ആണെന്നും അത് സമൂഹത്തിന്റെ അടിത്തറ ആണെന്നും അത് മാനുഷിക ലൌകിക ബന്ധങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതാണെന്നും എന്നിലെ മൂല ധന ശക്തി ഓര്‍മിപ്പിച്ചു … ഡേയ് എന്തൊരു നോട്ടമാ ഇത് ബസ് സ്റ്റാന്റ് അല്ല ഡാ നീ പോയി ഒളോട് സംസാരിക്കു ചെല്ല് ചെല്ല് ,നീ മിണ്ടാടിരി അവര് ഇങ്ങോട്ട് ചോദിക്കും ഇനി ചെക്കന് പെണ്ണിനോട് എന്തെങ്കിലും സംസാരിചോട്ടെ ,അന്നേരം പോകാം .നീ ഇത് കൊളമാക്കിയെ അടങ്ങു അല്ലെ .പറഞ്ഞു തീര്‍ന്നില്ല അതാ ആ കോള്‍ വന്നു ,സംസാരിക്കാന്‍ വേണ്ടി ഞാന്‍ നമ്ര ശീര്‍ഷ മുഖനായി അകത്തേക്ക് കേറി ആടെ നോക്കുമ്പോ അമ്മായി മാരും നാതൂനമാരും ചുറ്റി വളഞ്ഞു നില്‍ക്കുന്നു. ഇവിടെയൊക്കെ ഒറ്റയിക്ക് സംസാരികുന്നത് ഇതുപോലെയാണോ ,ഞാന്‍ ഒളോട് പറഞ്ഞു കുറച്ചു അങ്ങോട്ട് മാറി നില്‍ക്കാം .ഹും .ഹബടി കള്ളി നീയു ഫെഷേല്‍ ഒക്കെ ചെയിത്യു റോസ് പൌഡര്‍ എല്ലാം ഇട്ടിട്ടുണ്ടല്ലോ .ഇന്റര്‍ വ്യൂ തൊടങ്ങി ,എവിടെയാ പേര് ,ങേ അല്ല എന്താ പേര് ഹോ എന്റെ നാവു ആദ്യം തന്നെ പിഴപ്പിച്ചു .അപ്പൊ ഓള് ഒരു 90ാഹ ചിരി ചിരിച്ചു .ഓള്‍ യലേരവ കഴിഞ്ഞതാണ് പോരാത്തതിന് അപ്പ്രന്റീസ് ആയി ജോലിയെടുക്കുന്നു , ഇങ്ങള്‍ എന്താ പഠിച്ചത് ? ഞാന്‍ ഡിപ്ലോമ ആണ്, പോയി അവിടെ തന്നെ ഓള് രണ്ടു ഗോളിന് മുന്നില്‍ ആണ് ,ഇങ്ങള്‍ക്ക് വര്‍ഷത്തില്‍ എത്ര ലീവ് കിട്ടു , ,അങ്ങനെ ,,,അങ്ങനെ ഓരോന്ന് ഓളുടെ ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ വല്ല ജോലിക്കും അപ്ലൈ ചെയിതിട്ടു ഇന്റര്‍വ്യൂ വിനു വന്നതാണെന്ന് ,ഓളുടെ എല്ലാം കൌണ്ടര്‍ അറ്റാക്ക് ആയിരുന്നു .അപ്പോഴേക്കും ഓള്‍ക്ക് സംസാരിച്ചു മതിയായിരുന്നു ,ഇനി ഞാന്‍ വല്ലതും ചോയിച്ചാലോ വേണ്ടാ ഓള് ഫൌള്‍ വിളിക്കും അതിന്ടയില്‍ നിന്റെ ഫോട്ടോ കണ്ടു എനിക്കിഷ്ട്ടമായി എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയോ എന്നൊരു സംശയം .ഛെ ഞാന്‍ അത് പറയാന്‍ പാടില്ലായിരുന്നു . ഇനി കൂടുതല്‍ നേരം അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് തോന്നി ,കാണാം എന്ന് പറഞ്ഞു ഒരു ചിരിയു ചിരിച്ചു അവിടെ നിന്ന് ഇറങ്ങി, ഹം ഇനി എങ്ങോട്ടാ ബാറിലേക്ക് ങേ അല്ല വീട്ടിലേക്കു ,നീ മിണ്ടരുത് നിന്റെ കല്യണം ഒറച്ചില്ലേ ഇന്ന് എന്തായാലും ഞങ്ങള്‍ക്ക് അടിക്കണം ,ഡാ അതിനു ഇത് ശേരിയാവൂന്നു എനിക്ക് തോനുന്നില്ല പെണ്ണ് ഒന്നും പറഞ്ഞില്ല ,ഡാ അത് എല്ലാ പെണ്‍കുട്ടികളും അങ്ങനെയാ പെട്ടെന്ന് ഒന്നും പറയില്ല നീ നോക്കിക്കോ നമ്മുടെ ഗ്ലാസ്സില്‍ നാലാമത്തെ പെഗ് ഒഴിക്കുമ്പോള്‍ നിന്റെ വീട്ടില്‍ ഓളുടെ വീട്ടില്‍ നിന്ന് കോള്‍ വന്നിരിക്കും ചെക്കനെ ഇഷ്ട്ടായി എന്നുംപറഞ്ഞു .ആണോ ? എന്നാ വണ്ടി നേരെ വിടെടാ ബാറിലേക്ക് ,അവിടെ നാലാമത്തെ പെഗ് ഒഴിച്ചപ്പോള്‍ വെറുതെ വീട്ടിലേക്കു വിളിച്ചു നോക്കി ,ഹലോ ആ അമ്മെ ഞാനാ ,എന്താ മോനെ ? ഹേ ഒന്നുമില്ല ഞാന്‍ വെറുതെ വിളിച്ചതാ ഞാന്‍ വീടിലേക്ക് വരുന്നു,ഞാന്‍ കട്ട് ചെയിതു ,ഡാ അവര് ഇതുവരെ വിളിച്ചില്ല .ശോ ഡോ നീ ഒന്ന് ക്ഷമി ഓര് വിളിക്കും,എന്തായാലും ഒരു ട്വിസ്റ്റ്ഉണ്ടാകും അവര്‍ക്ക് ഒരുപാട് ആലോചികെണ്ടേ നിനക്കെല്ലേ പെണ്ണ് തരേണ്ടത്,ആ അതുംശേരിയാ .അവസാനം പാമ്പുകളെയു അവിടെ നിന്ന് ഇറക്കി ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ ക്ലോക്കില്‍ മണി 11. അച്ഛന്‍ കോലായില്‍ ഇരിക്കുന്നു ,ഹും എടെയായിരുന്നു ഇത്രയു നേരം ? എന്താ ചെയ്യാ ഞാന്‍ വളര്‍ന്ന സാഹചര്യങ്ങള്‍ ,ജീവിക്കുന്ന ചുറ്റുപാടുകള്‍ അതില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ലല്ലോ,അതോണ്ടാ ലേറ്റ് ആയത് .ആ പെണ്ണിന്റെ വീട്ടുക്കാര്‍ വിളിച്ചിരുന്നു ,’അവള്‍ക്കു ഇപ്പൊ കല്യണം വേണ്ടാ എന്ന്’ നീ വിഷമിക്കേണ്ടാ നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും .പെട്ടെന്ന് ഞാന്‍ എലിമിനെറ്റെഡ് ആയ ഐഡിയ സ്റ്റാറിനെ പോലെ ആയി ,ഭാഗ്യം ഓള് ഇനി കല്യണമേ വേണ്ടാ എന്ന് പറഞ്ഞില്ലല്ലോ….അമ്മേ ഇങ്ങള് ചോറ് എടുക്കു എനിക്ക് ഉറക്കം വരുന്നു ,എന്നാലും ആ തെണ്ടികള്‍ ഈ പെണ്ണിന്റെ പേര് പറഞ്ഞു രണ്ട് ഫുള്‍ ആണേ അടിച്ചു വീല്‍ ആയത് ,ഹോ അതോര്‍ക്കുബോഴാ നെഞ്ച് കാളുന്നത്……..
എന്തായാലും ആ കുട്ടിക്ക് നല്ല ഒരാളെ കെട്ടി സുഖമായി ജീവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..എന്റെ ആദ്യത്തെ പെണ്ണ് കാണലും ഇവിടെ അവസാനിക്കുന്നു