23 Oct 2012

നിറമുള്ള വെളിച്ചങ്ങള്‍

സതീഷ് സാറ്റ്സ്


ചന്ദനക്കാലുകള്‍ പിച്ച വച്ച് തെറിച്ചു തെറിച്ചു നടക്കുന്ന കുഞ്ഞിനെ
കണ്ടപ്പോള്‍ ഒരു വല്ലാത്ത വാത്സല്യം തോന്നിപോയി
ഗിരിജാമ്മക്ക്..നിഷ്‌കളങ്കയായി ഓടി അടുക്കുന്ന ആ പെണ്കുട്ടിയുടെ ചിരിയില്‍
സ്വാസ്ഥ്യം പദ്മാസനത്തില്‍ ഞെരിഞ്ഞമര്‍ന്ന പോലെ.
ഉള്ളിലെ മാതൃത്വം വീണ്ടും അമൃതം ചുരത്താന്‍ വെമ്പല്‍ കൊണ്ടു .
കുഞ്ഞിന്റെ അലറി ക്കരച്ചില്‍ കണ്ടപ്പോള്‍ തനിക്കു പറ്റിയ തെറ്റില്‍ ! ഗിരിജാമ്മ ഒരു നിമിഷം സ്വയം ശപിച്ചു
..പാവം താന്‍ കാരണം..സാരിയുടെ തലപ്പില്‍ കുരുങ്ങി വീണ പെന്കുട്യെ എടുത്തു
മാറോട് അടുക്കി…
‘അയ്യോടാ…എന്റെ മോള്‌കൊന്നും പറ്റിയില്ല കരയണ്ട ട്ടോ …’
അപരിചിതമായ ഗന്ധത്തില്‍ കണ്ണു ചിമ്മി പെണ്‍കുട്ടി കരച്ചില്‍
നിര്‍ത്തി.വീണ്ടും വീണ്ടും അവരെ കൂടുതല്‍ മണത്തു കൂടുതല്‍ ആ ഗന്ധം
അറിയാന്‍ ശ്രമിക്കുന്നത് പോലെ ഗിരിജാമ്മയുടെ മുടിയില്‍ കുഞ്ഞു വിരലുകള്‍
കോര്‍ത്ത് നെഞ്ഞിലെക് ചാഞ്ഞു കിടന്നു…
എന്നിട്ട് ഏങ്ങലടിച്ചു ‘അമ്മ ..അമ്മ ‘
കുട്ടിയെ തിരികെ അവളുടെ അമ്മയെ ഏല്പിക്കുമ്പോള്‍ ഗിരിജ കുറ്റബോധം നിറഞ്ഞ
മുഖം കൊണ്ടു ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടു പറഞ്ഞു …സോറി മോള്‍……
…ഞാന്‍ അറിഞ്ഞില്ല എന്റെ കാലില്‍ തട്ടി….
കുട്ടിയുടെ അമ്മ പക്ഷെ ഒരു ഭാവ ഭേദവും ഇല്ലാതെ പറഞ്ഞു .’.കുഴപമില്ല
..അവള്‍ക്ക് ………………………’
ഗിരിജാമയുടെ ഉള്ളില്‍ അത് കേട്ടപോള്‍കുഞ്ഞിനോട് വീണ്ടും വാല്‌സല്യലം കൂടി
അത് പക്ഷെ അനുകമ്പ അല്ലായിരുന്നു .
‘എന്താ മോള്‍ടെ പേര്? ‘
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ തുടച്ചു അവള്‍ ചിരിച്ചു കൊണ്ടു ചിണുങ്ങി
‘അബ്‌മോട്ടി ….’.
‘ഹഹ അബ്‌മോട്ടിയോ ?’
‘വര്‍ഷ’ എന്ന പേര് ; കുട്ടി യുടെ അമ്മയും ആ ചിരിയില്‍ പങ്കു ചേര്‍ന്ന് കൊണ്ടു പറഞ്ഞു …
നടന്നകലുമ്പോ ഗിരിജാമ്മ മകന്‍ പര്ഞ്ഞതോര്‍ത്തു ‘ അമ്മെ എനികൊരു കുഞ്ഞു
വാവയെ കൂടെ വേണമാരുന്നു..ഇനി പറ്റുമോ ‘
‘പോടാ അഹങ്കാരി ..ഹഹഹ ‘
ഗിരിജ ആശുപത്രി മുറിക്കുള്ളിലേക്ക് ചെല്ലുമ്പോള്‍ അഭി ഉറങ്ങുകയായിരുന്നു …….
ഓര്‍മകളില്‍ ഓര്‍ത്തു അവരും അറിയാതെ അങ്ങനെ ഉറങ്ങിപ്പോയി .
മൊബൈല്‍ റിംഗ് ചെയ്തപ്പോഴാ ണോര്തത് …അഭിയുടെ അച്ഛന്‍ …
‘ഗിരിജ നമ്മുടെ മോന്‍ എങ്ങനുണ്ട് …?.’
‘സുഖം അല്ലാതെന്തു പറയാന്‍ ‘ അവര്‍ പറഞ്ഞു …
‘ശരി ഞാന്‍ ഒരു ദിവസം കൂടി വൈകും മിക്കവാറും ഈ കോണ്ട്രാക്റ്റ് നമുക്ക്
കിട്ടുമാന്നു തോന്നുന്നു ..ഞാന്‍ നാളെ വൈകിട്ടത്തെ
ഫ്‌ലൈട്ടിനു അങ്ങെത്തും..ഓക്കേ ഡിയര്‍ ബൈ ‘
‘ഉം ശരി ..’ പരാതികള്‍ ഇല്ലാത്ത ഒരു കേള്വിക്കാരിയെ പോലെ അവര്‍ സമ്മതിച്ചു ….’
പുറത്തു ജനാലക്കപുരം ആകാശം കരുതിരുണ്ട് …
‘നശിച്ച മഴ പെയ്യാതെ വെറുതെ ‘….ഗിരിജാമ ഒരു നെടുവീര്പുതിര്‍ത്തു .
മനസ്സില്‍ ഓര്‍മകളുടെ മേഖങ്ങള്‍ പെയ്യനകാതെ വീര്പുമുട്ടി …
‘അമ്മെ ഞാന്‍ ഒന്ന് പുറത്തു പൊയ് വരാം…’
‘അഭീ സൂക്ഷിക്കണം ‘ പറഞ്ഞു തീര്‍നില്ല അതിനു മുന്‍പ് ബൈക് ഇരമ്ബിയകന്നു ….
ഗിരിജാമ്മ ഓര്‍മകളില്‍ നിന്നു കണ്ണു തുറന്നപോള്‍ പുറത്ത് മഴ
പെയ്യുനുണ്ടായിരുന്നു …
അഭി കണ്ണു തുറന്നു കിടക്കുനുടയിരുന്നു ….
‘പാവം എന്റെ കുട്ടികീ ഗതി വന്നല്ലോ ‘ അവര്‍ അവന്റെ മുടിയിഴകളില്‍ തഴുകി ..
അവനപ്പോള്‍ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള മറ്റേതോ ഒരു കാലതിലയിരുന്നു ….
ഗിരിജമ്മ അവനെ തന്നെ നോകി ഇരുന്നു …അവര്‍ ഓര്‍ത്തു ഒരേ കാഴ്ച്ചയുടെ
ചതുരങ്ങള്‍ തന്നെ കണ്ടു അവനു മടുതിടുണ്ടാകണം..
അല്ലങ്കില്‍ ഒരു പക്ഷെ അവന്‍ കണ്ണു തുറന്നാലും കാഴ്ചകളെ
തിരിച്ചരിയുന്നുണ്ടാകുമോ..ഒന്ന് ചലിക്കാന്‍ പോലുംകാതെ ഇനി ഒരിക്കലും
തിര്ച്ചുവരാത്ത ജീവിതത്തിന്റെ നിറങ്ങള്‍ …
ഗിരിജ അഭിയുടെ കയില്‍ പിടച്ചു..
‘കുട്ടന്‍ പരയാരില്ലരുന്നോ ഒരു കുഞ്ഞു വയെ വേണമാന്നു…അമ്മ ഇന്നൊരു
കുഞ്ഞു വാവയെ കണ്ടു …
അമ്മ പറയുന്നത് മോന്‍ കേള്കുന്നുണ്ടോ …?
‘ ഗിര്ജാമ്മ ഒന്ന് ഏങ്ങലടിച്ചു കുട്ടാ…പറ ..കേള്കുന്നുണ്ടോ മോന്‍ ….’
ഒരു തുള്ളി ഉരുണ്ടു അഭിയുടെ കയില്‍ വീണു …അവന്റെ കണ്ണുകള്‍ ചെറുതായി
ഒന്ന് ചിമ്മിയോ
അവന്‍ ഒന്ന് പുഞ്ചിരിച്ച പോലെ ….
കണ്ണു തുടച്ചു അഭിയെ നോക്കുമ്പോഴും അവന്‍ ഒന്നുമറിയാതെ കണ്ണു തുറന്നു
കിടക്കുകയായിരുന്നു ….
ബൈക്ക് ആക്‌സിടന്റില്‍ അവന്റെ തലച്ചോര്‍ മരിച്ചു കഴിഞ്ഞിരുന്നു ….
ഗിരിജാമ്മ ഡോക്ടര്‍ മൂര്‍ത്തിയുടെ മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍
അയാള്‍ പേപ്പര്‍ വെയ്റ്റില്‍ കൂടി കടന്നു വരുന്ന വെളിച്ചത്തില്‍ കണ്ണു
നാട്ടിരിക്കുകയായിരുന്നു..നിറമുള്ള വെളിച്ചങ്ങള്‍ ….
‘ഡോക്ടര്‍ ഞങ്ങള്കിനി അഭിക് വേണ്ടി അത്രയ്‌ന്കിലും ചെയ്യണം …’
‘പറയു ഞാനെത് സഹായമാണ് ചെയ്യണ്ടത് ?’
ഗിര്‍ജമ്മ തുടര്‍ന്നു ‘അവന്റെ കണ്ണുകളില്‍ കൂടി വേറൊരാള്ക് കാണാന്‍
പറ്റുമന്കില്‍….’
ഗിര്ജാമയുടെ കണ്ണില്‍ ഒരു തുള്ളി ഉറയുന്നുണ്ടായിരുന്നു അത്
പറയുമ്പോള്‍…ഒരു നക്ഷത്രം പോലെ അത് തിളങ്ങുനുടയിരുന്നു…
അവര്‍ നടന്നകലുമ്പോള്‍..ഡോക്ടര്‍ മൂര്തി പേപ്പര്‍ വയറ്റിന്റെ ത്രികോണ
ചെരുവുകളില്‍ വിരിഞ്ഞ വിബ്ജിയോര്‍ പൂകളില്‍ കണ്ണു
നാട്ടിരികുകയായിരുന്നു….
അവസാന കാഴ്ചയും അഭിയില്‍ നിന്നടര്‍ത്തി എടുകുമ്പോള്‍ നശിച്ചിട്ടില്ലാത്ത
ബോധത്തിന്റെ തുരുംബിലെങ്കിലും അവന്‍ തന്നെ ശപിച്ചു കാണുമോ ?
ആ ചോദ്യത്തിന് മുന്നില്‍ സ്വയം തലകുനിയുംബോഴും അഭിയോടൊപ്പം അവസാനിക്കാത്ത
കാഴ്ചകളുടെ നിറമുള്ള വെളിച്ചങ്ങള്‍ വെരോരാളില്‍ കൂടി ആ കണ്ണുകള്‍
കാണാന്‍ പോകുന്നു എന്ന തിരിച്ചറിവ് അവന്റെ അമ്മയെപോലെ ഡോക്ടര്‍
മൂര്ത്യിലും സ്വാസ്ഥ്യം പടര്‍ത്തി …
ഒപെരഷന്‍ കഴിഞ്ഞ ശേഷം ഒരു നില കണ്ണാടി പഷ്യന്റിന്റെ മുറിയില്‍ തയ്യാറാക്കി
വയ്ക്കണം എന്നു ഡോക്ടര്‍ മൂര്തി പ്രത്യേകം നിര്‍ദേശം നല്‍കി..
അയാള്‍ തുരട്ന്നു …
‘നഷ്ട പെട്ട നിറങ്ങള്‍ തിരച്ചു കൊടുക്കുമ്പോള്‍ അഭിയുടെ അവസാനത്തെ
ആഗ്രഹം കൂടി സാധിക്കാന്‍ അവന്റെ അമ്മയ്ക്ക് കഴ്ഞ്ഞു എന്നാശ്വസിക്കാം
..ഒരു കുഞ്ഞനുജത്തിയെ കൂടി കാണാന്‍ അവനു കഴിയട്ടെ …ആ കണ്ണുകളില്‍ !
കൂടി എങ്കിലും ….’
‘ഒകെ ഇനി മോള്‍ കണ്ണു തുറന്നെ ‘
കണ്ണാടിയുടെ മുന്‍പില്‍ നിര്‍ത്തി കെട്ടുകള്‍ അഴികുമ്പോള്‍ ഡോക്ടര്‍
മൂര്‍ത്തി പറഞ്ഞു ….
അവള്‍ കണ്ണു തുറന്നപ്പോള്‍ മങ്ങിയ വെള്ള ഇരച്ചു കണ്ണിലേക്കു കയറി
പിന്നെ പേരറിയാത്ത ഒരുപാട് നിറങ്ങള്‍ കണ്ണാടിയില്‍ അപ്പുറത്ത് അവളെ പോലെ
ഒരാള്‍ ..ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു ..
സ്‌നേഹവും വാല്‌സല്യും നിറഞ്ഞ ഒരു നോട്ടം കണ്ണാടിയുടെ അപ്പുറത്ത് നിന്നും
അവളിലേക്ക് വീണത് പോലെ ..
കണ്ണാടിയുടെ മുന്‍പില്‍ നിന്നപോള്‍ വര്‍ഷ എന്ന കൊച്ചു പെണ്‍കുട്ടി
കാണുകയിരുന്നു ജീവിതത്തില്‍ ഇനി ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത
അവളുടെ പിറക്കാതെ പോയ ജ്യേഷ്ഠന്റെ കണ്ണുകളില്‍ കൂടി… അവളെത്തന്നെ
കാണുകയായിരുന്നു .
ആ കണ്ണുകളും അവളെ കാണുന്നുണ്ടായിരുന്നു ജന്മതിനപ്പുരം നിന്നു അവള്‍ക് തിരച്ചു
കിട്ടിയ നിറമുള്ള വെളിച്ചങ്ങളെ ….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...