മഹർഷി
നിതാന്തശാന്തിയോ
അങ്ങനൊന്നില്ല
താന്തമാം ഉറക്കം
അറയിലെ തർക്കം
വിളികേൾക്കുന്ന
വിഹ്വലതകൾ
അതുമില്ലല്ലോ
വിളയാത്ത ഉറക്കം
വളകിലുക്കുന്ന
മയക്കപ്പിരാക്ക്
വഴുതിപ്പോയ
വാക്കുകൾക്ക്
വക്കുടഞ്ഞിരിക്കുന്നു
നീർത്തുള്ളിതീർന്ന്
കൊത്തുകൊണ്ടകുടം
കുടംതീർക്കുന്നില്ല
കൊടുത്തവന്റെ
കിട്ടാത്തഉണർവ്വിൽ
തട്ടാത്തഉറക്കം
തട്ടാനും വെട്ടുകാണും
ഒട്ടകപ്പുറത്ത്
പുരകെട്ടുന്നു
വഴിപാടുകൾ
വഴിയിൽവീണ്
വാതുറക്കുന്നു
ഒടുക്കത്തെ ഉറക്കം
വടു വീണനിഴൽ
ചാട്ടവാറടികൾ
ഉണരുന്ന രാത്രി
ഉറക്കത്തിന്റെ മുദ്ര
നിദ്രയിൽ കുത്തുന്നു