23 Oct 2012

രാവുണ്ണി മാഷും ഒരു കയ്പക്ക കവിതയും

ശാന്തൻ


കാലങ്കുട ദൂരെ ദൂരെ കുത്തി,വലിച്ച് ,വലിച്ചു നടക്കുന്ന രാവുണ്ണി മാസറെരെ പിറകിലൂടെ ഓടി പിടിക്കുമ്പോള്‍ തീര്‍ക്കാന്‍ ഒറ്റ സംശയമേ ഉണ്ടായിരുന്നുള്ളൂ …
ഇന്നത്തെ മാഷുടെ ക്ലാസ് ചണ്ടാല ബിക്ഷുകി ആയിരുന്നു കുമാരാനാസാനെ കുറിച്ചും കവിതയെ കുറിച്ചും മാഷ് പാടിയതെല്ലാം കേട്ട് ,നല്ല കുട്ടിയായി സ്സില്‍ ഇരുന്ന ഞാന്‍ ക്ലാസ് തീര്‍ന്ന ഉടനെ മാഷുടെ പിന്നാലെ പാഞ്ഞെങ്കിലും ,അസ്ത്രം വിട്ടപോലെ ടീചീര്‌സ് റൂ മില്‍ മുങ്ങിയ രാവുണ്ണി മാഷ് പിന്നെ കാലന്‍ കുടയുമായി പുറത്തേക്കു പായുംവരെ
കാത്ത്തിരികേണ്ടി വന്നു ,എനിക്ക് !!
മാഷെ …മാഷെ ..എന്ന വിനീത ശിഷ്യന്റെ വിളികേട്ടു ചൊക്ല കണ്ണ് ഒന്നുകൂടെ തുറിച്ചു .എന്നെ തന്നെ നോക്കികൊണ്ട് മാഷ് കാലനെ പൂഴി മണ്ണില്‍ കുത്തി നിര്‍ത്തി
‘എന്താടാ …?’ എന്താ എന്നറിയില്ല തീര്കാനുള്ള സംശയം എന്നെ സംബന്തിച്ചു ഇന്ന് തന്നെ തീര്‌ത്തെ തീരു എന്നതിനാല്‍ ഞാന്‍ മടിച്ചു മടിച്ചു നില്‍കാതെ കാര്യം അവതരിപ്പിച്ചു ‘മാഷെ എനികൊരു ചെറ്യ സംശയം ……മ്മള് കവിത എഴുതുമ്പോള്‍ ഈ സന്ധി സമാസോം ,അലങ്കാരോം എല്ലാം നോക്കണോ …പുത്യ പുത്യ കവികളെല്ലാം അങ്ങനെ ഇതെല്ലാം വച്ചിട്ടാണോ എഴുതുന്നുണ്ടാവാ …?മ്മക്ക് അതില്ലാണ്ടും കവിത എഴുതി കൂടെ …’ചൊക്ല കണ്ണുകള്‍ ഒന്നുകൂടി തുറിച്ചു ..!
‘കവിത്യാ ….?ആര് നീയാ …?! എഴുത്തിക്കോ…എഴുതിക്കോ .. !ഓ മാഷുടെ ചമ്മതം !അതാര്‍ക്ക വേണ്ടതെന്നു ചോതിച്ചില്ല …അല്ല മാഷേ …അലങ്കാരം ..?സന്ധി സമാസോം …?കാലന്‍കുട കടന്നെടുത്ത് മാഷ് നടന്നു തുടങ്ങി ..
‘നീ വയ്കീട്ടു വീട്ടിലോട്ടു വാ അപ്പൊ പറഞ്ഞു തരാം …ഇപ്പോള്‍ ശ്ശി ..ധൃതി യുണ്ട് പ്രസാന്താ ..’ഓ ..പിന്നെ ധൃതി..!കയ്പ്പ കണ്ടത്തിലേക്ക് പായാനുള്ള ധൃതി..!ആര്‍ക്കാണറിയാത്തത് …എന്ത് ചെയ്യാം ..വയ്‌കെട്ടു വീട്ടിലോട്ടു പോയി നോക്കാം ….ഒരു ‘സാഹിത്യകാരന്‍ ‘എന്തൊക്കെ ജീവിത അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം …!
വയ്കീട്ട് മാഷ് കയ്പ്പ കണ്ടത്തില്‍ നിന്നും കയറി വന്നപാടെ ഞാനുമെത്തി ..വീട് അടുത്ത് തന്നെ ആയത് നന്നായി …എന്നെ കണ്ടതോടെ മാഷുടെ കണ്ണുകള്‍ വീണ്ടും നന്നായി തുറിച്ചത് കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സിലാക്കി ‘മാഷ് എന്നോട് പറഞ്ഞകാര്യം മറന്നുപോയി.എന്ന് ..
‘ങാ നീ വാ ..ചായ വേണോടാ ..’
വേണ്ട മാഷെ ഞാന്‍ കുടിച്ചു ‘..
.’..ശരി ശരി..നീ ഇരിക്ക് ..ഞാന്‍ എന്തെങ്കിലും കഴികട്ടെ എന്നിട്ട് വിസധമായി സംസാരിക്കാം… ന്താ …’
‘അയ്‌കോട്ടു മാഷെ…’മാഷ് ദൃതിയില്‍ അകത്തേക്കും അല്പം കഴിഞ്ഞു മാഷുടെ മകള് ബീ എ മലയാളം സുമ പുറത്തേക്കും ‘എന്നെ കാള്‍ നാല് വയസ്സ് മൂക്കും …സുന്ദരികുട്ടി …’
എന്താടാ നിന്റെ ധംസയം …?ഞാന്‍ തീര്‍ത്താലും പോരെ ..?നിന്റെ രാവുണ്ണി മാഷ് എന്നോട് പറഞ്ഞു ..നിന്റെ ധംസയം തീര്‍ക്കാന്‍ …!’ഓ .ബീയെ കാരിയുടെ ഒരു മൂച്ച് ….നാല് വയസ്സിന്റെ ഇളപ്പം ആണെങ്കിലും നമ്മളെ കേറി എടാ പോടാ എന്നൊക്കെ വിളിക്കാന്‍ പാടുണ്ടോ ..?അതും പോട്ടെ തന്തയെ കേറി രാവുണ്ണി മാഷ് എന്ന സംബോധന…!
ഈ മാഷുടെ ഒരു കാര്യം സമയം ഇല്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ഈ പീര പെണ്ണിനെ എല്പികേണ്ട വല്ല കാര്യവും ഉണ്ടോ …ഇത്തരം സാഹിത്യ സംബന്തി യായ കാര്യങ്ങള്‍ ..?
‘കേറി ഇരി മോനെ ..’എന്ന മാധവിയേച്ചിയുടെ നിര്‌ധേസം കേട്ട് ഞാന്‍ ആ .ബീയെ മലയാളത്തിന്റെ മുന്‍പില്‍ കാര്യം ചുരുക്കി പറഞ്ഞു ..ചില വരികള് കുത്തികുരിക്കും …അതിനൊക്കെ ചിട്ട വട്ടം വല്ലതും നോക്കേണ്ടതുണ്ടോ എന്നതാണ് കാര്യം ..!..ഞാന്‍ ഒരു കവിയാനെന്നരിഞ്ഞപോള്‍ .ബീയെ മലയാളത്തിന്റെ മട്ടു മാറി
‘നീ അതൊന്നും നോക്കേണ്ട എഴുതിക്കോ ..എത്രയും എഴുതിക്കോ ..പക്ഷെ എഴുതിയ പാടെ എന്നെ കാട്ടാന്‍ മറക്കല്ലേ …?ഞാന്‍ വായിച്ചിട്ട് ഗുണമുള്ള വല്ലതും കിട്ടിയാല്‍ നമ്മക്ക് മാതൃ ഭൂമി ബാല പംക്തിയില്‍ അയച്ചു കൊടുക്കാം ….ന്താ ..?പോരെ ..?’
ഓ ..മതി….മതി …ചില തീരുമാനങ്ങള്‍ ഒക്കെ എടുത്തു കോലായില്‍ നിന്നും ഇറങ്ങാന്‍ നോക്കുമ്പോള്‍ ..മാഷ് ..!’
ഇന്നാടാ…. .,വെള്ളുള്ളി നന്നായ് ചതച്ചു ചേര്‍ത് ,ലവണമത് അല്പം വിതറിയിട്ട് ,വറ്റി ചെടുത്താല്‍ അത് ഉപ്പെരിയായിടും …’നീ ഇത് കൊണ്ട് പോയി
അമ്മ യ്ക് കൊടുക്ക് ….മാഷിന്റെ ചൊക്ല കണ്ണ് എന്റെ മുഖതല്ല …കയ്യിലെ കയ്പക്ക കെട്ടിലായിരുനു ..!ഈ മാഷുടെ ഒരു കാര്യം ..!അറിയില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...