23 Oct 2012

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍


സറീനവഹാബ്


നമ്മളില്‍ പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ട് അലര്‍ജി ഉണ്ടാവാറുണ്ട്. പലരിലും പല തരം ഭക്ഷണ പദാര്‍ഥങ്ങള്‍ കാരണവും അലര്‍ജിയുണ്ടാക്കാറുണ്ട്. അത് ഓരോരുത്തരെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. പലര്‍ക്കും തങ്ങളുടെ ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഏതൊക്കെയെന്ന് പോലും പറയാന്‍ സാധിക്കാറില്ല എന്നതാണ് സത്യം. അത് പോലെ അലര്‍ജിയും പല തരത്തില്‍ ആയിരിക്കും. ശരീരത്തില്‍ പാടുകളായോ ശ്വസനപ്രശ്‌നമായോ ഛര്‍ദിയുടെ രൂപത്തിലോ അലര്‍ജിയുണ്ടാകാം.
ഇങ്ങനെ ഭക്ഷണങ്ങള്‍ കൊണ്ടുള്ള അലര്‍ജി പലരിലും പല തരത്തിലാവും ഉണ്ടാവുക. ചിലര്‍ക്കിത് ഛര്‍ദിയുടേയും വയറിളക്കത്തിന്റെയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുക. മറ്റു ചിലര്‍ക്കാവട്ടെ, ശരീരത്തില്‍ ചൊറിച്ചിലായും പാടുകളായും ഇവ പ്രത്യക്ഷപ്പെടും.
നമ്മള്‍ സാധാരണ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ പലര്‍ക്കും അലര്‍ജിയുണ്ടാവാറുണ്ട്. ഈ ഭക്ഷണ പദാര്‍ഥങ്ങള്‍ ഏതെന്നു നമുക്കൊന്ന് നോക്കാം.
ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മേക്കായ
ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മേക്കായ തുടങ്ങിയ കടലില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയിലങ്ങിയിരിക്കുന്ന അയൊഡിനാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്നത്.
കോഴി മുട്ട
കോഴി മുട്ട കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമാണ്. മുട്ടയിലെ ആല്‍ബുമിനാണ് അലര്‍ജിക്ക് കാരണമാകുന്നത്.
വളരുന്തോറും ഇത് തനിയെ മാറിക്കൊള്ളും. മുതിര്‍ന്നവരില്‍ സാധാരണയായി ഈ അലര്‍ജി കാണാറില്ല. നല്ലപോലെ പുഴുങ്ങിയ മുട്ട കഴിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.
പാല്‍
ചില ആളുകളില്‍ പാല്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. പാലു കൊണ്ടുണ്ടാകുന്ന അലര്‍ജി വ്യത്യാസമുള്ളതാണ്. പാലിലെ ലാക്ടോസ് എന്ന എന്‍സൈമാണ് അലര്‍ജിയുണ്ടാക്കുന്നത്. ഇത്തരം അലര്‍ജിയുള്ളവര്‍ പാല്‍ മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്‍പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.
നിലക്കടല
നിലക്കടല പലരിലും അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ്. ഇതുകാരണമുണ്ടാകുന്ന അലര്‍ജി വളരെ ഗുരുതരമായ ഒന്നല്ലെങ്കിലും കുട്ടികളില്‍ ഇത്തരം അലര്‍ജി മരണത്തിനു വരെ കാരണമായിട്ടുള്ള കേസുകളുമുണ്ട്.
ഇങ്ങനെ പല തരം ഭക്ഷണ സാധനങ്ങള്‍ കൊണ്ടും അലര്‍ജി ഉണ്ടാവാന്‍ ചാന്‍സ് ഉണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഭാവി ലേഖനങ്ങളില്‍ പ്രതീക്ഷിക്കാം.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...