പ്രഫുല്ലൻ തൃപ്പൂണിത്തുറ
ബദരിനാഥക്ഷേത്രം -ഋഷികേശ്
കേദാർനാഥയാത്രയ്ക്കുശേഷം 27.09.2011 രാവിലെ പുറപ്പെട്ടതു ബദരീനാഥക്ഷേത്രത്തിലേയ്ക്കായിരുന്നു. ചതുർധാമങ്ങളുടെ ആദ്യവിവരണങ്ങളിൽ ബദരീനാഥമാഹാത്മ്യം പരാമർശിയ്ക്കപ്പെട്ടിരുന്നുവല്ലോ!
പോകുന്നവഴി ഹോട്ടൽ 'ഇന്ദ്രലോകി'ലാണ് പ്രഭാതഭക്ഷണം കഴിച്ചതു. അവിടെ ഇഡ്ഡലിയായിരുന്നു പലഹാരം. ആഴ്ചകൾക്കുശേഷം ലഭിച്ചതുകൊണ്ട് ഒരത്ഭുതംപോലെ ഇഷ്ടഭക്ഷണം കഴിച്ച് അവിടെനിന്നും യാത്രതുടർന്നു. പിറ്റേന്നു ഉച്ചയ്ക്ക് ബദരീനാഥക്ഷേത്രത്തിലെത്തിയപ്പോൾ ഉച്ചയ്ക്കു കൃത്യം രണ്ടരമണി. ഉച്ചപൂജകഴിഞ്ഞു ക്ഷേത്രനട അടച്ചു കഴിഞ്ഞിരുന്നു.
സമുദ്രനിരപ്പിൽ നിന്നും 10585 അടി ഉയരത്തിൽ 'അളകാപുരിഹിമാനി'യിൽ നിന്നും ഉത്ഭവിക്കുന്ന അളകനന്ദയുടെ വലതുതീരത്ത് നര-നാരായൺ കൊടുമുടികൾക്കിടയിൽ ഈ അതിപുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീശങ്കരൻ പുനഃപ്രതിഷ്ഠയും ക്ഷേത്രപുനരുദ്ധാരണവും നടത്തിയക്ഷേത്രമാണു ഇന്നുനാം കാണുന്നത്.
ഏതൊരു ഭക്തന്റെയും തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ ബദരീനാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരിയ്ക്കണമെന്നാണ് പണ്ഡിതമതം. നാം ക്ഷേത്രത്തിലേക്ക് പ്രവേശിയ്ക്കുന്നതു സഭാമണ്ഡപത്തിലൂടെയാണ്. അവിടെനിന്നും നോക്കുമ്പോൾ ബദരീനാഥവിഗ്രഹം കാണാം. സഭാമണ്ഡപത്തിൽ നിന്നും ദർശനമണ്ഡപത്തിലേയ്ക്കും അവിടെനിന്നും ശ്രീകോവിലിന്റെ മുമ്പിലേയ്ക്കും പ്രവേശിയ്ക്കാം. ഗർഭഗൃഹത്തിന്റെ ഉള്ളിലാണ് ബദരീനാഥന്റെ പത്മാസനത്തിലിരിയ്ക്കുന്ന നിലയിലുള്ള വിഗ്രഹം സാളഗ്രാമത്തിൽ തീർത്ത ബദരീനാഥവിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി ഗണപതി, ലക്ഷ്മീദേവി, കുബേരൻ, ഉദ്ധവർ, നരൻ,നാരദൻ, ചതുർഭുജനാരായണൻ, ഗരുഡൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്.
ഹിമാലയയാത്രയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടതു ബദരീനാഥിലായിരുന്നു. പതിവുഡ്രസ്സുകൾക്കു പുറമെ തണുപ്പിനെ അതിജീവിയ്ക്കാൻ, മങ്കിക്യാപ്, കയ്യുറ, കാലുറ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അണിഞ്ഞിരുന്നു. എന്നിട്ടും കൈവിരലുകൾ മരവിച്ചു. തൊലിചുളുങ്ങി. ഏതായാലും സർവ്വശക്തിയുമപയോഗിച്ച് തണുപ്പുസഹിച്ചു.
നടതുറന്നയുടനെ ക്ഷേത്രദർശനം കഴിഞ്ഞ് താഴെ കുതിച്ചൊഴുകുന്ന അളകനന്ദയുടെ പുണ്യതീർത്ഥക്കരയിൽ കഴിഞ്ഞ 21 തലമുറകളിലെ അന്തരിച്ച എല്ലാ സ്വന്തക്കാരുടേയും ബന്ധുക്കളുടെയും പേരിൽ പിതൃതർപ്പണവും ബലികർമ്മങ്ങളും നടത്തി. തണുപ്പിൽ നിന്നും രക്ഷപ്പെട്ട് വളരെവേഗം തന്നെ ഞങ്ങളുടെ ടൂറിസ്റ്റ് ബസ്സ് അവിടെനിന്നും തിരക്കിട്ടു മടങ്ങി.
യാത്രാമധ്യേ സാളഗ്രാമങ്ങളും,വിഷ്ണുപാദവും, മറ്റു ചെറു വിഗ്രഹങ്ങളും വിൽക്കുന്ന നിരവധി ചെറുകടകൾ കണ്ടു. ചിലേടത്തു ഇറങ്ങി പലരും പല അപൂർവ്വ വസ്തുക്കളും സാമഗ്രികളും വാങ്ങി.
രാത്രി പീപ്പിൽകോണിൽ താമസിച്ചു. പിറ്റേന്നു രാവിലെ ഋഷികേശിലേയ്ക്കു മടങ്ങി. സാധാരണയായി ഹരിദ്വാറിൽ നിന്നും ഋഷികേശ് വഴിയ്ക്കാണ് ചതുർധാമയാത്ര തുടങ്ങുന്നത്. എന്നാലിവിടെ ട്രാവൽ ഏജന്റിന്റേയും വണ്ടിയുടേയും സൗകര്യാർത്ഥം ഇങ്ങിനെ ഋഷികേശ് യാത്ര മടക്കയാത്രയിൽ ഉൾപ്പെടുത്തിയത്. ഋഷികേശിലെത്തിയപ്പോൾ അവിടത്തെ പ്രസിദ്ധമായ ഗംഗാക്ഷേത്രത്തിലും രാധാകൃഷ്ണ ക്ഷേത്രത്തിലും, ലക്ഷ്മണക്ഷേത്രത്തിലും ദർശനം നടത്തി. ശാരീരികാസ്വസ്ഥതകളോ മറ്റസൗകര്യങ്ങളോ മൂലം ചതുർധാമയാത്ര സാധിയ്ക്കാത്തവർ ഋഷികേശിൽവെച്ച് ഹിമാലയയാത്ര അവസാനിപ്പിച്ചു മടങ്ങുന്നു.
അവിടത്തെ ടൂറിസ്റ്റുഡിപ്പാർട്ടുമന്റിന്റെയും
ക്ഷേത്രട്രസ്റ്റുകളുടെയും മേൽനോട്ടത്തിൽ ഏറ്റവും നല്ല രുദ്രാക്ഷവും നല്ല
സ്ഫടികമാലകളും വാങ്ങാവുന്ന നല്ല ഷോർറൂമുകളുണ്ട്. ഒരു വലിയ
വ്യാപാരകേന്ദ്രമാണത്.
ഋഷികേശിനെസ്പർശിച്ചുകൊണ്ടൊഴുകുന്ന
ഗംഗാനദിയുടെ കുറുകെയുള്ള പാലത്തിലൂടെ പലവട്ടം നടന്നു. അവിടെ നിന്നു മാത്രം
ലഭിയ്ക്കുന്ന ഒരു പ്രത്യേക അനുഭൂതിവിശേഷം വേണ്ടുവോളം ആസ്വദിച്ചു.
തുടരും....
ബദരിനാഥക്ഷേത്രം -ഋഷികേശ്
കേദാർനാഥയാത്രയ്ക്കുശേഷം 27.09.2011 രാവിലെ പുറപ്പെട്ടതു ബദരീനാഥക്ഷേത്രത്തിലേയ്ക്കായിരു
പോകുന്നവഴി ഹോട്ടൽ 'ഇന്ദ്രലോകി'ലാണ് പ്രഭാതഭക്ഷണം കഴിച്ചതു. അവിടെ ഇഡ്ഡലിയായിരുന്നു പലഹാരം. ആഴ്ചകൾക്കുശേഷം ലഭിച്ചതുകൊണ്ട് ഒരത്ഭുതംപോലെ ഇഷ്ടഭക്ഷണം കഴിച്ച് അവിടെനിന്നും യാത്രതുടർന്നു. പിറ്റേന്നു ഉച്ചയ്ക്ക് ബദരീനാഥക്ഷേത്രത്തിലെത്തിയപ്പോൾ ഉച്ചയ്ക്കു കൃത്യം രണ്ടരമണി. ഉച്ചപൂജകഴിഞ്ഞു ക്ഷേത്രനട അടച്ചു കഴിഞ്ഞിരുന്നു.
![]() |
ബദരിനാഥ ക്ഷേത്രം |
സമുദ്രനിരപ്പിൽ നിന്നും 10585 അടി ഉയരത്തിൽ 'അളകാപുരിഹിമാനി'യിൽ നിന്നും ഉത്ഭവിക്കുന്ന അളകനന്ദയുടെ വലതുതീരത്ത് നര-നാരായൺ കൊടുമുടികൾക്കിടയിൽ ഈ അതിപുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീശങ്കരൻ പുനഃപ്രതിഷ്ഠയും ക്ഷേത്രപുനരുദ്ധാരണവും നടത്തിയക്ഷേത്രമാണു ഇന്നുനാം കാണുന്നത്.
ഏതൊരു ഭക്തന്റെയും തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ ബദരീനാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരിയ്ക്കണമെന്നാണ് പണ്ഡിതമതം. നാം ക്ഷേത്രത്തിലേക്ക് പ്രവേശിയ്ക്കുന്നതു സഭാമണ്ഡപത്തിലൂടെയാണ്. അവിടെനിന്നും നോക്കുമ്പോൾ ബദരീനാഥവിഗ്രഹം കാണാം. സഭാമണ്ഡപത്തിൽ നിന്നും ദർശനമണ്ഡപത്തിലേയ്ക്കും അവിടെനിന്നും ശ്രീകോവിലിന്റെ മുമ്പിലേയ്ക്കും പ്രവേശിയ്ക്കാം. ഗർഭഗൃഹത്തിന്റെ ഉള്ളിലാണ് ബദരീനാഥന്റെ പത്മാസനത്തിലിരിയ്ക്കുന്ന നിലയിലുള്ള വിഗ്രഹം സാളഗ്രാമത്തിൽ തീർത്ത ബദരീനാഥവിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി ഗണപതി, ലക്ഷ്മീദേവി, കുബേരൻ, ഉദ്ധവർ, നരൻ,നാരദൻ, ചതുർഭുജനാരായണൻ, ഗരുഡൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്.
ഹിമാലയയാത്രയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടതു ബദരീനാഥിലായിരുന്നു. പതിവുഡ്രസ്സുകൾക്കു പുറമെ തണുപ്പിനെ അതിജീവിയ്ക്കാൻ, മങ്കിക്യാപ്, കയ്യുറ, കാലുറ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അണിഞ്ഞിരുന്നു. എന്നിട്ടും കൈവിരലുകൾ മരവിച്ചു. തൊലിചുളുങ്ങി. ഏതായാലും സർവ്വശക്തിയുമപയോഗിച്ച് തണുപ്പുസഹിച്ചു.
നടതുറന്നയുടനെ ക്ഷേത്രദർശനം കഴിഞ്ഞ് താഴെ കുതിച്ചൊഴുകുന്ന അളകനന്ദയുടെ പുണ്യതീർത്ഥക്കരയിൽ കഴിഞ്ഞ 21 തലമുറകളിലെ അന്തരിച്ച എല്ലാ സ്വന്തക്കാരുടേയും ബന്ധുക്കളുടെയും പേരിൽ പിതൃതർപ്പണവും ബലികർമ്മങ്ങളും നടത്തി. തണുപ്പിൽ നിന്നും രക്ഷപ്പെട്ട് വളരെവേഗം തന്നെ ഞങ്ങളുടെ ടൂറിസ്റ്റ് ബസ്സ് അവിടെനിന്നും തിരക്കിട്ടു മടങ്ങി.
യാത്രാമധ്യേ സാളഗ്രാമങ്ങളും,വിഷ്ണുപാദവും, മറ്റു ചെറു വിഗ്രഹങ്ങളും വിൽക്കുന്ന നിരവധി ചെറുകടകൾ കണ്ടു. ചിലേടത്തു ഇറങ്ങി പലരും പല അപൂർവ്വ വസ്തുക്കളും സാമഗ്രികളും വാങ്ങി.
രാത്രി പീപ്പിൽകോണിൽ താമസിച്ചു. പിറ്റേന്നു രാവിലെ ഋഷികേശിലേയ്ക്കു മടങ്ങി. സാധാരണയായി ഹരിദ്വാറിൽ നിന്നും ഋഷികേശ് വഴിയ്ക്കാണ് ചതുർധാമയാത്ര തുടങ്ങുന്നത്. എന്നാലിവിടെ ട്രാവൽ ഏജന്റിന്റേയും വണ്ടിയുടേയും സൗകര്യാർത്ഥം ഇങ്ങിനെ ഋഷികേശ് യാത്ര മടക്കയാത്രയിൽ ഉൾപ്പെടുത്തിയത്. ഋഷികേശിലെത്തിയപ്പോൾ അവിടത്തെ പ്രസിദ്ധമായ ഗംഗാക്ഷേത്രത്തിലും രാധാകൃഷ്ണ ക്ഷേത്രത്തിലും, ലക്ഷ്മണക്ഷേത്രത്തിലും ദർശനം നടത്തി. ശാരീരികാസ്വസ്ഥതകളോ മറ്റസൗകര്യങ്ങളോ മൂലം ചതുർധാമയാത്ര സാധിയ്ക്കാത്തവർ ഋഷികേശിൽവെച്ച് ഹിമാലയയാത്ര അവസാനിപ്പിച്ചു മടങ്ങുന്നു.
അവിടത്തെ ടൂറിസ്റ്റുഡിപ്പാർട്ടുമന്റിന്റെ
ഋഷികേശിനെസ്പർശിച്ചുകൊണ്ടൊഴുകു
തുടരും....