വായനയുടെ ഇ-ലോകം

പ്രാജി നമ്മളെല്ലാം വായന ദിനം ആചരിക്കുകയാണല്ലോ. വായനയുടെ പുതിയൊരു ലോകമാണ് ഇ-ബുക്കുകള്‍ തുറന്നു തരുന്നത്. അതെ, ഇനി ഇബുക്കുകളുടെ കാലമാണ്. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വായിക്കാന്‍ വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത പുസ്തകങ്ങളാണ് ഇബുക്കുകള്‍ അഥവാ ഇലക്‌ട്രോണിക് ബുക്കുകള്‍. ഇതില്‍ സാധാരണ പ്രിന്റഡ് ബുക്കുകള്‍ പോലെ തന്നെ അക്ഷരങ്ങളും ചിത്രങ്ങളുമുണ്ടാകും. അച്ചടിച്ചു പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഇലക്‌ട്രോണിക് പരിഭാഷയെന്നു വേണമെങ്കില്‍ ഇബുക്കുകളെ വിളിക്കാം. എന്നാല്‍ അച്ചടി മഷി പുരണ്ടിട്ടില്ലാത്ത ചില പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇ-ബുക്കുകള്‍ വായിക്കുന്നതിനായി പ്രത്യേകമായി രൂപകല്പന ചെയ്ത ഇലക്‌ട്രോണിക് ഉപകരണമാണ് ‘ഇറീഡര്‍’ അഥവാ ഇലക്‌ട്രോണിക് ബുക്ക് റീഡര്‍.


വായനയുടെ പുത്തന്‍ യുഗത്തില്‍ നമുക്ക് ചില ഇബുക്ക് റീഡറുകളെ പരിച്ചയപെടാം.
 1. ആമസോണ്‍ കിന്‍ഡില്‍ 

 ലോകത്ത് ഇന്ന് നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും ജനപ്രിയമായ ഇ-ബുക്ക് റീഡര്‍ ആണ് ആമസോണ്‍ കിന്‍ഡില്‍. ആമസോമിന്റെ കിന്‍ഡില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാണ്. ഇ ബുക്ക് റീഡര്‍ പരിഷ്‌കരിച്ചിറക്കിയ ഇത് ഇന്ന് മാര്‍ക്കറ്റ് കീഴടക്കുന്ന ടാബ്ലറ്റ് പി.സി കള്‍ക്ക് സമമാണ്. ഗെയിംസ്, ബ്രൗസിങ്ങ്, ഇ ബുക്ക് റീഡിങ്ങ്, ഫ്രീ ക്ലൗഡ് സ്‌റ്റോറേജ് എന്നിവ ലഭിക്കും. ഗുണങ്ങള്‍ 3G സപ്പോര്‍ട്ട് ചെയ്യുന്നു പോരായ്മകള്‍ മെമ്മറി വര്‍ധിപ്പിക്കാന്‍ സാധിക്കുകയില്ല വില :14500

 2. നൂക്ക് ഇ-ബുക്ക്‌ 

അമേരിക്കന്‍ ബുക്ക് പബ്ലിഷിംഗ് രംഗത്തെ അതികായന്മാരായ ബാണ്‍സ് ആന്‍ഡ് നോബ്ല്! പുറത്തിറക്കിയ ഇബുക്ക് റീഡര്‍ ആണ് നൂക്ക് റീഡര്‍. ആമസോണ്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇബുക്ക് റീഡര്‍ ആണ് നൂക്ക്. ഗുണങ്ങള്‍ 16GB മെമ്മറി ലഭ്യമാണ് പോരായ്മകള്‍ 3G ,ബ്ലൂടൂത്ത് മുതലായവ സപ്പോര്‍ട്ട് ചെയ്യില്ല


മുകളില്‍ പറഞ്ഞ രണ്ടു ഇ-ബുക്ക്‌ റീഡറുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ്. അത് തന്നെയാണ് അവയുടെ പ്രശസ്തിക്കു നിദാനവും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ