22 Nov 2012

ഹാക്ക് ചെയ്യാം മൊബൈല്‍ ഫോണ്‍

അനന്തപദ്മനാഭൻ 

കൂട്ടുകാരന്റെ അല്ലെങ്കില്‍ അടുത്തിരിക്കുന്നവന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വിളിക്കണം, അല്ലെങ്കില്‍ ഒരു മെസേജ് അയക്കണം, നമ്മള്‍ എന്ത് ചെയ്യും? മാന്യമായി അവരോടു ഫോണ്‍ ചോദിക്കും. ചിലര്‍ തരും. നമ്മള്‍ വാങ്ങി ഉപയോഗിച്ചു അല്പം മാന്യതയ്ക്ക് ഒരു നന്ദിയും പറയും. പ്രശ്‌നം തീര്‍ന്നു. എന്നാല്‍ ചില അറു പിശുക്കന്മാര്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കും. ചിലര്‍ ഉടനെ ഫോണില്‍ ബാലന്‍സ് ചെക്ക് ചെയ്തു സീറോ ബാലന്‍സ് നമ്മളെ കാണിക്കുകയും ചെയ്യും.

അങ്ങനുള്ള പാവപ്പെട്ടവന്മാരെ വെറുതെ വിട്ടേക്കണം. എന്നാല്‍ ഫോണ്‍ നിറയെ ബാലന്‍സും വെച്ചു ഒരുത്തനും കൊടുക്കാത്തവരാനെങ്കിലോ? അവന്‍ ഒരു പണി അര്‍ഹിക്കുന്നു. അങ്ങനെയുള്ളവന്മാര്‍ക്കുള്ള പണിയാണ് ഞാന്‍ ഇന്ന് പറഞ്ഞു തരുന്നത്. ശ്രദ്ധിച്ചു കേട്ടോണം. ഈ സാധനത്തിന്റെ പേരെന്താണെന്ന് ആദ്യം അങ്ങ് പറഞ്ഞേക്കാം. Super Bluetooth Hack v.1.8 എന്നാണു ഈ സാധനത്തിന്റെ പേര്. ഇത് കൊണ്ട് നമുക്ക് അവരുടെ ഫോണില്‍ നിന്നും ഒരു കോള്‍ വിളിക്കാം എന്ന് മാത്രമല്ല, ആ ഫോണില്‍ എന്ത് പണി വേണേല്‍ കാണിക്കാം. നമ്മുടെ ഫോണില്‍ നിന്ന് കോള്‍ വിളിച്ചാലും ബാലന്‍സ് പോകുന്നത് അവരുടെ ഫോണില്‍ നിന്നായിരിക്കും. ആദ്യം ഈ സംഗതി അങ്ങ് ഡൌണ്‍ലോഡ് ചെയ്‌തോളൂ. സിപ് ഫോള്‍ഡര്‍ ആയിരിക്കും കിട്ടുന്നത്.

അത് അണ്‍സിപ്പ് ചെയ്യുക. എന്നിട്ട് അത് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് കയറ്റി ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇപ്പോള്‍ നമ്മുടെ ഹാക്കര്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ഈ സോഫ്റ്റ്‌വെയര്‍ വെച്ചു മറ്റു ഡിവൈസുകളെ തിരയുക. ഡിവൈസുകളെ കണക്റ്റ് ചെയ്യുമ്പോള്‍ 0000 എന്ന കോഡ് ഉപയോഗിക്കുക. മുന്നറിയിപ്പ്: ഹാക്കിംഗ് ഒരു സൈബര്‍ കുറ്റമാണ്. കൌതുകത്തിനു വേണ്ടി ഇട്ട ഒരു പോസ്റ്റാണ് ഇത്. ആരും ഈ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യാതിരിക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...