22 Nov 2012

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം വെറും 90 ദിവസം കൊണ്ട് നിര്‍മ്മിക്കാന്‍ ചൈന!

അജ്മൽ റഹ് മാൻ 


ദുബായിലെ ബുര്‍ജ്‌ ഖലീഫയെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിര്‍മിക്കാന്‍ ചൈന ഒരുങ്ങുന്നു.
ദുബായിയുടെ അഭിമാനമായ ബുര്‍ജ്‌ നിര്‍മ്മിക്കാന്‍ 6 വര്‍ഷം എടുത്തെങ്കില്‍ വെറും 90 ദിവസം കൊണ്ട് “സ്കൈ സിറ്റി” നിര്‍മ്മിക്കാന്‍ ആണ് തങ്ങള്‍ പദ്ധതി ഇടുന്നതെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനി അവകാശപെട്ടു. ഇത് ഒരു ചൈനീസ് തമാശയായി തള്ളികളയാന്‍ വരട്ടെ, ഇതേ കമ്പനി വെറും 15 ദിവസം കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തെ കുറിച്ചുള്ള വാര്‍ത്ത‍ പണ്ട് ബൂലോകം പോസ്റ്റ്‌ ചെയ്തത് നിങ്ങള്‍ വായിച്ചിരിക്കുമല്ലോ? അതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഈ വീഡിയോയില്‍ കാണൂ.

ഈ മാസം അവസാനത്തോടെ പുതിയ ബില്‍ഡിംഗിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും. ബ്രോഡ്‌ സസ്റ്റൈനബ്ള്‍ ബില്‍ഡിംഗ് എന്ന കമ്പനി തങ്ങള്‍ ഡെവലപ്പ് ചെയ്ത പ്രീഫാബ്രിക്കേറ്റഡ് മോഡുലാര്‍ ടെക്നോളജി ഉപയോഗിച്ചാണ് ഇത്തരം അതിവേഗം നിര്‍മ്മാണ പ്രവര്‍ത്തനം ഇവര്‍ക്ക് സാധ്യമാവുന്നത്.
 30 നില ഹോട്ടല്‍ ഉള്‍പ്പടെ ഇരുപതോളം ബില്‍ഡിംഗുകള്‍ ഇവര്‍ ഇതുവരെയായി ചൈനയില്‍  ഉണ്ടാക്കിയിട്ടുണ്ട്. 30 നില ഹോട്ടല്‍ ഉണ്ടാക്കിയ ശേഷം കേവലം മൂന്നു മാസം കൊണ്ട് ബുര്‍ജിനെ കടത്തി വെട്ടുമെന്നാണ് ഇവരിപ്പോള്‍ പറയുന്നത്. അതായത് ഒരു ദിവസം മിനിമം 5 നില പണിതിരിക്കണം എന്നര്‍ത്ഥം. ചിരിക്കാന്‍ വരട്ടെ, ഇവരിത് നടപ്പിലാക്കി സാധിക്കും എന്ന് തന്നെയാണ് ഒരു ചൈനീസ് ബില്‍ഡിംഗ് മാഗസിന്‍ പറയുന്നത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...