അറിവ്


ഗീത ജാനകി

ആദ്യം അങ്ങനെയാണ്
ഒരിളം കാറ്റുപോലെ
ഉണ്ടോ ഇല്ലയോ എന്ന് സംശയിച്ച്‌ സംശയിച്ച്‌
ഒരു ചിന്തു പനിനീര്‍ ഗന്ധം പോലെ
ചാരെയോ ദൂരെയോ എന്നപോലെ
പിന്നെപ്പിന്നെ
കൂടെയാരോ നടക്കുന്നപോലെ
പിന്നില്‍നിന്നു പേരുചൊല്ലി വിളിക്കുമ്പോലെ
...
ചുണ്ടറിയാതെ ചിരി പടരുംപോലെ
നേരം തെറ്റി നിലാവുദിക്കും പോലെ
പിന്നെയുമെപ്പൊഴോ
കണ്ണറിയാതെ കാണുമ്പോലെ
കാതറിയാതെ കേള്‍ക്കുമ്പോലെ
മനമറിയാതെ വിങ്ങുംപോലെ
പൂവറിയാതെ വിരിയും പോലെ.
പിന്നെപ്പിന്നെ കാട്ടുതീയില്‍പ്പെട്ടുഴറും പോലെ
ആയിരം ജ്വാലാമുഖികള്‍ പൊട്ടിയോഴുകുംപോലെ
വിശ്വാത്മാവിലൊരുവട്ടം ചെന്ന് തൊട്ടതുപോലെ.
അലിയും തോറും അറിയുംപോലെ.
മാനം വന്നു തണുവൂറുംമ്പോള്‍ അറിയുന്നൂ
സഖി നീയും ഞാനും ഒരുപോലെ.
ലോകം മുഴുവന്‍ പരന്ന് പൊലിക്കും
നമ്മുടെ പ്രണയവും ഒരുപോലെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ