ഞാന്‍ ഒരു മെഡിക്കല്‍ അണ്‍ഫിറ്റ്‌ ആണ് എന്ന് റിപ്പോര്‍ട്ട്‌ ചെയ്യാവോ ?

ദീപു ജോർജ് ഇന്ന് പതിവില്‍ കവിഞ്ഞു തിരക്ക് ഉള്ള ഒരു ദിവസം ആയിരുന്നു. അത്യാവശ്യം ജോലികള്‍ തീര്‍ത്തിട്ട് ഭക്ഷണം കഴിക്കാന്‍ ഉള്ള തയ്യാറെടുപ്പായിരുന്നു ഞാന്‍ . നല്ലത് പോലെ വിശക്കുന്നുണ്ട്. രാവിലെ കഴിച്ച രണ്ടു ഇഢലിക്ക് ഇത്രയും മൈലേജ് കിട്ടിയത് തന്നെ ഭാഗ്യം. കഴിക്കാന്‍ തുടങ്ങിയതെ ഉള്ളു, അപ്പോഴതാ എമെര്‍ജെന്‍സി ഫോണിന്റെ വൃത്തികെട്ട ശബ്ദം ഉറക്കെ മുഴങ്ങി. പാതി മയക്കത്തില്‍ ആയിരുന്ന െ്രെഡവറും ചാടി എണീക്കുന്ന എണീക്കുന്ന ശബ്ദവും കേട്ടു. മനസ്സില്‍ ഒരു നൂറു തെറി വിളിച്ച് ഫോണ്‍ എടുത്തു.
അപ്പോഴതാ ഫോണില്‍ അനോന്‍സ്‌മെന്റ്‌റ് ‘എമെര്‍ജെന്‍സി എമെര്‍ജെന്‍സി കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് ബില്‍ഡിംഗ് നമ്പര്‍ 510 രേസ്‌പോണ്ട് ഇമ്മിഡിയേറ്റ്’ അത്യാവശ്യം വേണ്ട ഉപകരണങ്ങളും റേഡിയോയും മറ്റും എടുത്തു ആംബുലന്‍സില്‍ കയറുമ്പോള്‍ മുന്‍പില്‍ മുന്‍പില്‍ ഫയര്‍ ട്രക്കും മറ്റു ഫയര്‍ വാഹനങ്ങളും പാഞ്ഞു പോകുന്നത് കണ്ടു.


 ‘ഇന്നും ഫയര്‍ അലാം അടിച്ചു കാണും’ െ്രെഡവര്‍ പിറുപിറുത്തു. ഉറക്കം നഷ്ടം നഷ്ടം ആയതിന്റെ നിരാശ അവന്റെ അവന്റെ മുഖത്ത് വായിച്ചെടുക്കാം. പൊടിക്കാറ്റടിച്ചാല്‍ ഫയര്‍ അലാം അടിക്കും അത് സാധാരണം ആണ്, പക്ഷെ പക്ഷെ പ്രധാന സ്ഥലങ്ങള്‍ ആയതിനാല്‍ ഫയറും, മെഡിക്കല്‍ , സെക്യൂരിറ്റി ആള്‍ക്കാര്‍ അവിടെ എത്തിയിരിക്കണം എന്നാണ് നിയമം. പോയിട്ട് വന്നാല്‍ വന്നാല്‍ പോര പോയ കഥകള്‍ മേലുധ്യോഗസ്തരെ അറിയിക്കണം, റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പിടിപ്പത് പണിയാണ്. ഇങ്ങനെ പലവിധ ചിന്ദകളും ആയി ഇരിക്കുമ്പോഴേക്കും സംഭവ സ്ഥലത്ത് എത്തി. പുറത്ത് ഇറങ്ങിയപ്പോഴേക്കും സെക്യൂരിറ്റി ക്കാര്‍ ഒരാളെ താങ്ങിപിടിച്ച് കൊണ്ട് വരുന്നത് കണ്ടു. ഒറ്റ നോട്ടത്തില്‍ തന്നെ അറബി ആണ് എന്ന് മനസിലായി.
അവര്‍ തന്നെ അയാളെ ആംബുലന്‍സ്ന്റെ അകതോട്ടു കിടത്തി. ഇന്നത്തെ കാര്യം ഗോവിന്ദ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ അയാളുടെ അടുത്തോട്ടു ചെന്നു ‘എന്ത് പറ്റി ‘ നെഞ്ച് വേദന എടുക്കുന്നു ‘ എപ്പോഴാ തുടങ്ങിയത് കുറെ നേരേം ആയി, ഇപ്പോഴാ കൂടിയത് വേഗം തിരിച്ചു പോകാന്‍ െ്രെഡവെരോട് പറഞ്ഞിട്ട്. പതിവ് ചോദ്യങ്ങളും മറ്റും ആയി ഞാന്‍ ഇരുന്നു.
അങ്ങനെ തിരിച്ചു എത്തി വേഗം, അയാളെ ബെഡ് ലോട്ട്മാറ്റി. ഇ സി ജി യും, മറ്റു അത്യാവശ്യം, കാര്യങ്ങളും തന്നെ ഒരുകാര്യം മനസിലായി. ഇയാള്‍ നമ്പര്‍ അടിച്ചതാണ് പണി എടുക്കാന്‍ ഉള്ള മടി തന്നെ ആയിരിക്കും കാരണം. ഐ ഡി കാര്‍ഡ് വാങ്ങി പേര് വിവരങ്ങള്‍ നോക്കുന്ന കൂടെ. അയാളുടെ നാഷ്ണലിറ്റി ഞാന്‍ ശ്രദ്ധിച്ചു, പലസ്തീന്‍ . ഇപ്പോള്‍ വാര്‍ത്തകളില്‍ ആ രാജ്യം നിറഞ്ഞു നില്‍ക്കുന്നത് കാരണം അയാളെ ഒരിക്കല്‍ കൂടി നോക്കി, 55 വയസ് ഐ ഡി യില്‍ എങ്കിലും അറുപതിനു മുകളില്‍ പറയും. ഒരു സംശയം ഇയാള്‍ കരയുവാണോ ?

എന്തിനാ കരയുന്നത്. നിങ്ങള്ക് ഒരു കുഴപ്പവും ഇല്ല എല്ലാം നോര്‍മലാണ്. കുറച്ചു നേരം കിടന്നിട്ടു ജോലിക്ക് തിരിച്ചു പോകാം. അയാള്‍ ഒന്നും മറുപടി പറഞ്ഞില്ല. കണ്ണ് നിറഞ്ഞു വരുനതിനു ഇടയില്‍ ഇടയ്ക്കു ഇടയ്ക്കു എന്നോട് പറഞ്ഞു ‘ എനിക്ക് നെഞ്ച് വേദന ഒന്നും ഇല്ലാരുന്നു ‘ പിന്നെ കുറച്ചു മുന്‍പ് നിങ്ങള്‍ പറഞ്ഞതോ. ഞങ്ങളെ എല്ലാം പൊട്ടന്മാര്‍ ആക്കുവാ രുന്നോ ? മറുപടി ഒന്നും ഇല്ല, രണ്ടു നിമിഷത്തെ നിശബ്ദതക്കു ശേഷം അയാള്‍ വാ തുറന്നു.
‘എനിക്ക് കുറച്ചു ദിവസം മെഡിക്കല്‍ ലീവ് തരാവോ, അല്ല ഞാന്‍ ഒരു മെഡിക്കല്‍ അണ്‍ഫിറ്റ് ആണ് എന്ന് റിപ്പോര്‍ട്ട് ചെയ്യാവോ ?’
ഒരു കുഴപ്പവും ഇല്ലാത്ത നിങ്ങള്ക് ഞാന്‍ എങ്ങനെ തരും, നിങ്ങള്‍കെന്താ വട്ടാണോ. കണ്ണീരോടെ അയാള്‍ പറഞ്ഞ മറുപടി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് . ‘എനിക്ക് കമ്പനിയില്‍ നിന്ന് ലീവ് തരുന്നില്ല. നിര്‍ത്തി പോകണം എങ്കില്‍ വലിയൊരു തുക കൊടുക്കണം, എന്റെ അനുജന്റെ രണ്ടു മക്കളും കഴിഞ്ഞദിവസത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചു. എന്റെ മക്കളെ അവര്‍ക്ക് എന്തേലും പറ്റുന്നതിനു മുന്‍പ് എനിക്ക് കാണണം ‘ നിസ്സഹായതയോടെ ഞാന്‍ ആ കണ്ണിലോട്ട് നോക്കുമ്പോള്‍ അവിടെ എന്നില്‍ ഉള്ള ഒരു പ്രതീക്ഷയുടെ തിളക്കം ഞാന്‍ കണ്ടു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ