22 Nov 2012

പാറ്റ ഗുളിക


 ആപ്പിൾ

അയല്‍പക്കത്തെ വീട്ടിലെ ജാനൂന്റെ കോഴികളെ കാണാന്‍ നല്ല ശേലുണ്ട്. ജാനൂന്റെ കോഴികളെ കാണാന്‍ മഴവില്ലെന്റെ കളര്‍ ആണെന്നാ എന്റെ മോന്‍ പറയുന്നേ. ഇത് പോലത്തെ കോഴികളെ എനിക്ക് കിട്ടീല്ലല്ലോ ‘അള്ളാ’എന്ന് മനസ്സില്‍ ഓര്‍ത്ത് നസീമ ജാനുവിനെ വിളിച്ചു,,

 ‘എടീ ജാനൂ’ ജാനൂ കേട്ടില്ല എന്ന് തോന്നുന്നു. ഇവള്‍ എവിടെ പോയി കിടക്കുവാ.. നസീമ മനസ്സില്‍ ഓര്‍ത്തു… നസീമ ഒന്നുകൂടി വിളിച്ചു ‘എടി ജാനുവേ’….. ‘എന്തോ’…… അയാല്‍ പക്കത്തെ വീട്ടിലെ വീട്ടമ്മ വിളി കേട്ടു.. ‘എന്താ നസീത്താ വിളിച്ചേ’.. അപ്പോള്‍ നസീമ പറഞ്ഞു ‘സന്ധ്യാ ആയിട്ടും നിന്റെ കോഴികള്‍ കൂട്ടില്‍ കേറിയില്ലല്ലോടി ജാനൂ …. ‘എന്ത് ചെയ്യാന ഇത്താ… കോഴികള്‍ക്ക് ഇവിടുത്തെ അതിയാന്റെ സ്വഭാവമാ പാതിരാത്രി ആയാലും കൂട്ടില്‍ കേറില്ല’…. ജാനൂ മറുപടി പറഞ്ഞു… ഇത് കേട്ടാ നസീമക്ക് ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു…. ‘ഉം’ നസീമ ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു ‘നീ ആ കോഴികളെ പിടിച്ച് കൂട്ടില്‍ കേറ്റ്, കള്ളന്മാര് ഉള്ള കാലമാ’… ‘ശരി ഇത്താ ഞാന്‍ ഇപ്പൊ തന്നെ കോഴിയെ കൂട്ടില്‍ അടച്ചെക്കാം’ ഇത്രയും പറഞ്ഞ് ജാനൂ കോഴിയെ കൂട്ടില്‍ അടക്കാന്‍ പോയി… കള്ളന്റെ കാര്യം പറഞ്ഞപ്പോഴാ നസീമ വേറെ ഒരു കാര്യം ഓര്‍ത്തത് ‘ഇന്നലെ നജീബിക്ക വാങ്ങി കൊണ്ട് വന്ന അഞ്ചര പവന്‍ കരിമണി മാല ലോക്കറില്‍ എടുത്തു വച്ചില്ല’ നസീമ അകത്തേക്ക് ഓടി… അകത്തു ചെന്ന നസീമ സ്വര്‍ണമാല കയ്യിലെടുത്ത് കൊണ്ട് പറഞ്ഞ്.

‘ഈ ഇക്കാക്ക് സ്വര്‍ണപ്പണി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല’ ഇക്കാക്ക് സെന്‍സില്ല, സെന്‍സിബിലിറ്റി ഇല്ലാ…മമ്മൂക്കയുടെ ഒരു പടത്തിലെ ഡയലോഗ് പറഞ്ഞ് കൊണ്ട് നസീമ മാല എടുത്ത് ലോക്കറില്‍ വച്ചു പൂട്ടി…… ട്രിംഗ്….. ട്രിംഗ്… കോളിംഗ് ബെല്‍ അടിച്ചു… നസീമ സമയം നോക്കിക്കൊണ്ട് പറഞ്ഞു ‘പടച്ചോനെ’… ഇക്ക വരാന്‍ സമയമായോ? നസീമ വാതില്‍ തുറക്കാന്‍ നടന്നു…. വാതില്‍ തുറന്നു… ‘എന്താ ഇക്ക ഇത്ര താമസിച്ചേ.’ എന്താ ഇക്ക ഈ പൊതിയില്‍’ നസീമയുടെ ചോദ്യം കേട്ടു നജീബിന് ദേഷ്യം വന്നെങ്കിലും മിണ്ടാതെ നജീബ് പറഞ്ഞു ‘നീ എനിക്ക് ഒരു മുണ്ട് എടുത്ത് തന്നെ’ ‘ഞാനൊന്ന് ഡ്രസ് മാറ്റട്ടെ ‘ ഉം ‘ നസീമ മൂളിക്കൊണ്ട് മുണ്ട് എടുക്കാന്‍ റൂമിലേക്ക് പോയി.. മുണ്ടുമായി തിരിച്ചു വന്ന നസീമ നജീബിനോട് ചോദിച്ചു… ‘ എന്താ ഇക്ക ഈ പൊതിയില്‍’ നജീബ് പൊതിയെ പറ്റി ഒന്നും പറയാതെ ‘കുട്ടി ഉറങ്ങിയോടി നസീ’ എന്ന് ചോദിച്ചു.. ‘അവന്‍ നേരത്തെ ഉറങ്ങി ഇക്കാ’ അവനു ചെറുതായി പനിയും ജലദോഷവുമുണ്ട്’നസീമയുടെ പറച്ചില്‍ കേട്ട് നജീബിന് ദേഷ്യം വന്നു ‘ നീ ആശുപത്രിയില്‍ പോയില്ലെടി’ കടുത്ത സ്വരത്തില്‍ നജീ പറയുന്നത് കേട്ട നസീമയുടെ മുഖം വാടി ‘ആശുപത്രിയില്‍ പോയി ഇക്കാ’,,

ഇക്കനോട് പറഞ്ഞിട്ടാണല്ലോ പോയത് ‘ നസീമ പറഞ്ഞു ‘ ‘ ഉം ‘ നജീബ് ഇരുത്തി ഒന്ന് മൂളി.. ടെയിനിംഗ് ടെബിളില്‍ നജീബ് കൊണ്ട് വച്ച പൊതിയിരിക്കുന്നത് കണ്ടു നസീമ ചോദിച്ചു.. ‘ഇതെന്താക്ക ഈ പൊതിയില്‍.’ നസീമയുടെ ചോദ്യം കേട്ട് നജീബ് അവളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി ‘പറയാന്‍ പറ്റുന്നതാണെങ്കില്‍ പറയ് ഇക്ക’ ‘ഉം ‘ നജീബ് ഒന്ന് മൂളികൊണ്ട് പറഞ്ഞു…. ‘ഇതൊരു സ്വര്‍ണ ബിസ്‌ക്കെറ്റ് ആണെടി’ കടയിലെ മുതലാളി സൂക്ഷിക്കാന്‍ തന്നു വിട്ടതാണ്’ നീ ഇതൊന്നു സൂക്ഷിച്ചു വച്ചേ.. ലോക്കറില്‍ വക്കണ്ടാ എന്നാ മുന്നറിയിപ്പും കൊടുത്തു..

‘ശരി ഇക്കാ’ നസീമ പൊതിയും വാങ്ങി അടുക്കളയിലേക്കു പോയി.. അടുക്കളയില്‍ ചെന്ന് ഹോര്‍ലിക്‌സിന്റെ ടിന്‍ എടുത്ത് അതില്‍ ഇട്ടു വച്ചു.. ‘മോനൂട്ടന് കഴിക്കാന്‍ ഹോര്‍ലിക്‌സ് വാങ്ങിയത് വാങ്ങിയത് നന്നായി’ എന്ന് മനസ്സില്‍ വിചാരിച്ച് നസീമ അത്താഴം കഴിക്കാനുള്ള ഭക്ഷണം എടുത്ത് വച്ച് നജീബിനെ വിളിച്ചു ..

 ‘ഇക്കാ’……. ചോറ് വിളമ്പിവച്ചൂ കഴിക്കാന്‍ വാ ‘…… ഹാ വരുന്നെടി… നജീബ് വിളിച്ചു പറഞ്ഞു ചോറുണ്ണാന്‍ ടേബിളില്‍ ചെന്ന് രണ്ടു പേരും ചോറുണ്ട് കൈ കഴുകി കുറച്ചു നേരം വിശ്രമിച്ചു… ‘ നീ ഉറങ്ങുന്നില്ലെടി നസീ’ നജീബ് ചോദിച്ചു ‘ഇക്ക കിന്നോക്കാ’… എനിക്ക് അടുക്കളയില്‍ കുറച്ചു കൂടി പണിയുണ്ട്. ‘ഉം ശരി’ എന്നും പറഞ്ഞു നജീ ബെഡ് റൂമിലേക്ക് പോയി… കുറച്ചു കഴിഞ്ഞു അടുക്കളയിലെ പണിയും കഴിഞ്ഞു നസീമ ഉറങ്ങാന്‍ ബെഡ് റൂമിലേക്ക് പോയി.. എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് നസീമയും നജീബും ചാടി എണിക്കുന്നത് രണ്ടും പേരും റൂമില്‍ നിന്നു പുറത്തേക്കു വന്നു നോക്കുമ്പോള്‍ അടുക്കളയില്‍ കള്ളന്‍ കേറി എന്ന് മനസിലായി ‘കള്ളന്‍ ‘ കള്ളന്‍’ എന്ന് നസീമ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ കള്ളന് കാര്യം മനസിലായി.. കള്ളന് കയ്യില്‍ കിട്ടിയ ടിന്നുമായി സ്ഥലം വിട്ടു നജീബിന് പിന്നെയും സംശയം ‘നീ എവിടെയാ സ്വര്‍ണം വച്ചത്’ അടുക്കളയില്‍ ഒരു ഹോര്‍ലിക്‌സ് ടിന്നില്‍ എന്താ ഇക്ക’ നസീമ പറഞ്ഞു.. അപ്പോള്‍ നജീ പറഞ്ഞു ഇത്രയും കറക്റ്റ് ആയി അറിയാവുന്ന കള്ളനോ?….. ‘ഹും എന്തെങ്കിലും ആകട്ടെ’ എന്ന് പറഞ്ഞു നജീബ് സ്വര്‍ണ ബിസ്‌ക്കെറ്റ് ഉള്ള ടിന്‍ നോക്കി എടുക്കാന്‍ പറഞ്ഞു.. നസീമ ടിന്‍ എടുത്ത് കൊടുക്കുകയും ചെയ്തു..

അപ്പോള്‍ കള്ളന്‍ കൊണ്ട് പോയ ടിന്‍ നജീബ് പിന്നെയും നസീമയോട് ചോദിച്ചു.. ‘അതോ കള്ളനെ ഞാന്‍ പറ്റിച്ചതാ….’ നസീമയുടെ പരിപാടി കേട്ട് നജീബിന് കാര്യം മനസിലായില്ല.. ‘നീ തെളിച്ചു പറയെടി നസീ’ അപ്പോള്‍ നസീമ പറഞ്ഞു.. ‘ ഇക്ക തന്ന ആ സ്വര്‍ണമില്ലേ അത് ടിന്നില്‍ ആക്കുമ്പോള്‍ ജനലിന്റെ സൈഡില്‍ ഒരു ആളനക്കം പോലെ എനിക്ക് തോന്നി’ ഞാന്‍ കാര്യമായി എടുത്തില്ല.. അത് കൊണ്ട് ഒരു സേഫ്റ്റിക്ക് വേണ്ടി സ്വര്‍ണം ഇട്ടുവെച്ച ടിന്നിന് എനിക്ക് മാത്രം മനസിലാകുന്ന ഒരു അടയാളം ഇട്ട് കൂടെ കുറെ കാലി ടിന്‍ കൂടി വച്ചു.. അതിലൊരു ടിന്‍ ആണ് കള്ളന്‍ കൊണ്ട് പോയത്.. ‘അപ്പോള്‍ കള്ളന്‍ കൊണ്ട് പോയ ടിന്നില്‍ എന്താടി നസീ’ നജീബ് ചോദിച്ചു.. ‘പാറ്റ ഗുളിക ആണ് ഇക്കാ ‘ നജീബ് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു ‘പാവം കള്ളന്‍ ‘……….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...