ധനലോകം


അബ്ദുല്‍ ഹമീദ് കെ.പുരം-തിരൂര്‍ധനാധിഷ്ടിത നവലോകം
മാനവും മാന്യതയും അത് നല്‍കും
പണമുണ്ടെങ്കിലെന്തുമാകാം..
വിഢ്ഢിക്കും വിജയംകൊയ്യാന്‍
സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലംമതി..

കരുണയും കലയും പടിക്ക് പുറത്ത്…
കള്ളവും ചതിയും പണലോകത്തെതൊടില്ല…
പരുന്തുപോലും മീതെപ്പറക്കാന്‍ മടിക്കും…

കുലമഹിമയില്‍ അഹങ്കരിച്ചിടാം…
വിദ്യയുടെ വാതായനം തുറന്നില്ലെങ്കിലും…
അധികാര കസേരകള്‍ ഒഴിഞ്ഞുകിടക്കും…

പൈതൃക സൗഭാഗ്യം ലഭിച്ചവര്‍ ആസ്വദിക്കുന്നു…
പാടവും പറമ്പും അവനുമാത്രം…
ദരിദ്ര നാരായണന് പിച്ചചട്ടി പിടിക്കാം…

ഒഴുക്കിനെതിരെ നീന്തിയവര്‍ വിജയിച്ചു…
അഹന്തയുടെ ലോകം വിളിച്ചു പറഞ്ഞേക്കും…
ഓ.. നീയോ.. നിന്നെക്കൊണ്ടാകുമോ?…

കാണിച്ചുകൊടുക്കുക ലോകത്തിന്…
ധര്‍മവും നീതിയും നിലനില്‍ക്കെത്തന്നെ..
ഞങ്ങളും ഇവിടെ ജീവിച്ചിരുന്നു…Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?