തിരുവാതിര പുഴുക്ക് ഉണ്ടാക്കാം

അമ്പിളി മനോജ് 

തിരുവാതിര പുഴുങ്ങുന്നത് എങ്ങിനെയെന്ന് നോക്കാം.

 ചില പ്രദേശങ്ങളില്‍ ഉരുളന്‍ കിഴങ്ങും കപ്പയും ഒന്നും പുഴുക്കിന്റെ കൂടെ ഉപയോഗിക്കാറില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇവ രണ്ടും ഉപയോഗിക്കും.
നടുകള്‍ക്കനുസരിച്ചു പുഴുക്കിനും വത്യാസം ഉണ്ടാകുന്നു.

 പുഴുക്കിന് ആവശ്യമായ സാധങ്ങള്‍
 ചേന – ഒരു ചെറിയ കഷ്ണം
ചേമ്പ് – രണ്ട് എണ്ണം
 കാച്ചില്‍ – ഒരു ചെറുത്
മധുരകിഴങ്ങ് – ഒരെണ്ണം
ഏത്തക്ക – രണ്ടു എണ്ണം
 നനകിഴങ്ങ് – നാലെണ്ണം
 ചെറുകിഴങ്ങ് – നാലെണ്ണം
കൂര്‍ക്ക – ഒരു പിടി
വന്‍പയര്‍ – ഒരു കപ്പ്
പച്ചമുളക് – എട്ട് എണ്ണം
ചെറിയ ഉള്ളി – എട്ട് എണ്ണം
 ജീരകം – ഒരു നുള്ള്
 തേങ്ങ – ഒരു തേങ്ങ ചുരണ്ടിയത്
 മഞ്ഞള്‍പ്പൊടി – കാല്‍ സ്പൂണ്‍
 വെള്ളം – ആവശ്യത്തിനു
 ഉപ്പ് – ആവശ്യത്തിനു
 വെളിച്ചെണ്ണ  -ആവശ്യത്തിനു
 കറിവേപ്പില പാകം ചെയുന്നവിധം വന്‍പയര്‍ വേവിച്ചെടുക്കുക. കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിക്കുക. ഇത് കഴുകി കഷണങ്ങളുടെ പകുതി നികവില്‍വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേര്‍ക്കുക. തേങ്ങ, ഉള്ളി, പച്ചമുളക്, ജീഎരകം, മഞ്ഞള്‍പ്പൊടി എന്നിവ അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍വെള്ളം ഊറ്റി കളഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന പയറും അരപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീകുറച്ച് വെച്ച് കറിവേപ്പില ചേര്‍ത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേര്‍ത്ത് അടച്ചു വെക്കുക.
തിരുവതിരപുഴുക്ക് തയാര്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ