സ്വപ്നാനായർ
ശാന്തവും
ഗാഢവുമായ
നിദ്രയില്‍ നിന്നും
ഞെട്ടിയുണരുന്നതു
പോലെയാണത്
ഭൂതകാലത്തിന്റെ
ചുവന്ന
കണ്ണുകള്‍ കണ്ടു
നാം കിതയ്ക്കും
അതുവരെ
അറിഞ്ഞിട്ടില്ലാത്ത
ആധിയുടെ പുകപടലങ്ങള്‍
നമ്മെ വലയം ചെയ്യും
കടന്നു വന്ന വഴികളില്‍
നിന്നും എതിര്‍ ദിശയിലേക്കു
നീണ്ട
അന്നേ വരെ കാണാത്ത
ചൂണ്ടുപലകകള്‍
ഒരുള്‍ക്കിടിലത്തോടെ
കാണും
അവ അവിടെ തന്നെ
ഉണ്ടായിരുന്നുവോ
എന്ന് അത്രയിടത്തോളം
പോയി ചിന്തിക്കും
ആ യാത്രയില്‍
കണ്ടെത്താനാകാതെ പോയ
ഓരോ വഴിയുടെ
സാധ്യതകളിലൂടെയും
നടന്നു തളരും
അവിടെയുണ്ട്
ഇന്നോളം
കയറിയിട്ടില്ലാത്ത
അനേകം പാതകള്‍
അവയിലേക്കു ചൂണ്ടി
അനേകം സൂചികകള്‍
അവയില്‍ ഇങ്ങനെ
രേഖപ്പെടുത്തിയിരിക്കുന്നു
തിരിച്ചു വരുന്നവര്‍ക്ക്
പ്രവേശനമില്ല