ചുടലമരം.
ഇസ്ഹാക്ക് പുഴക്കലകത്ത്.

പേരമരച്ചോട്ടില്‍
അടുത്ത വീട്ടിലെ കൌമാരക്കാരി
ഉഞ്ഞലാടാനെത്തിയതിനാണ്

രസം വെച്ച് അച്ഛന്‍ പേരയുണക്കിയത്.
തെരുവിലേക്ക് നീണ്ട കൊമ്പില്‍
ചുവന്നൊരു കൊടി കണ്ടപ്പോ ഴാണ്
ഇടത്‌ ഭാഗത്തേക്ക് ചായുമെന്ന് പറഞ്ഞ്
അച്ഛന്‍ ആഞ്ഞിലി മുറിച്ചൊരു
ചില്ലലമാര യുണ്ടാക്കിയത്.
കളിപ്പാട്ടങ്ങളില്ലാത്ത വീട്ടിലെ
ചില്ലലമാറയ്ക്ക് ഒരു പൂട്ട്‌ വന്നപ്പോഴാണ്
പുസ്തകങ്ങള്‍ എനിക്ക് അന്യമായത്.
മഹാഗണിയുടെ തോല് വെട്ടുന്ന
ചെക്കന്‍ പെണ്ണ് കെട്ടാതിരുന്നത്തിനാണ്,
മഹാ ഗണി മുറിച്ച് അച്ഛന്‍
രണ്ടു കട്ടിലുണ്ടാക്കിയത്.
കട്ടിലുകള്‍ രണ്ടു മുറിയിലേക്ക്
താമസം മാറിയ അന്നാണ്
പാത്രങ്ങള്‍ തട്ടുകയും മുട്ടുകയും
ചെയ്യാതെ വീടൊരു മ്യൂസിയമായത്.
വീടൊരു കാവായിരുന്നു,
വെട്ടിയും,മുറിച്ചും,ഉണക്കിയും,
ഒരു മാവ് ബാക്കിവെച്ച് അച്ഛന്‍ മരിച്ചു.
അച്ഛനെ ചുടാന്‍ ഞാനാ മാവ് മുറിക്കില്ല,
വീട്ടിലൊരു കൊമ്പെങ്കിലും വേണ്ടേ അമ്മയ്ക്ക് തൂങ്ങാന്‍.....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ