അമ്മ


അഷ്റഫ് കടന്നപ്പള്ളി

അമ്മയെ ആളുകളെല്ലാം കൂടി ചുമന്ന് കൊണ്ടുപോയപ്പോള്‍
അവനു ആശ്വാസമാണ് തോന്നിയത്..

ഇനി രാവിലെ എഴുന്നെല്‍ക്കേണ്ട, കുളിക്കുന്നതിനു -
മുമ്പ് തലയില്‍ എണ്ണ തേക്കേണ്ട,

കുളി കഴിഞ്ഞാല്‍ തല ശരിക്കും തുവര്‍ത്തേ ണ്ട ,
ചെവിക്കുള്ളില്‍ തോര്‍ത്തിന്‍ തുമ്പ് കയറ്റി വെള്ളം തുടക്കേണ്ട ..

നഖം നീട്ടി വളര്‍ത്താം..ഇനി മഴ നനയുമ്പോള്‍
പിടിച്ച് അകത്തേക്ക് വലിക്കില്ല

ചോറ് മുഴുവന്‍ തിന്നൂ എന്ന വായ്ത്താരി കേള്‍ക്കേണ്ട..

പുസ്തകം വായിക്കുമ്പോള്‍ ഉറക്കം തൂങ്ങിയാല്‍
തലക്കുള്ള കിഴുക്ക് കൊള്ളേണ്ട ..

മുറ്റത്തെ ചെളിവെള്ളം ചവിട്ടിത്തേവുമ്പൊള്‍ -
മോനേ കാലില്‍ പുണ്ണ്‍ വരും എന്ന പയ്യാരം കേള്‍ക്കേണ്ട..

...പക്ഷേ ,

രാത്രി ഉറങ്ങാന്‍ നേരം കെട്ടിപ്പിടിച്ച് ചക്കരയുമ്മ -
തരാന്‍ അമ്മ വരാതായപ്പോള്‍

... കരഞ്ഞ് കരഞ്ഞ് അവന്റെ പായ കണ്ണീരില്‍ കുതിര്‍ന്നു...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?