ചുരുട്ടുകള്‍

ശിവശങ്കരൻ കാരാവിൽ

ലവഴികളിലെ ചമ്മലകള്‍ക്കിടയില്‍
കാണാപ്പുറം പിടിച്ചാണ്
ചുരുട്ടുകള്‍ ഉണ്ടാവുക.

കാല്‍കുഴയുടെ ഞെരിയാണി നോക്കി
ചുറ്റിവരിയും
ചുരുട്ടുകള്‍.
കടിച്ചുവിടാതെ വലിച്ചൂറ്റും
ചുടുചോര.

ചുരുട്ടുകണ്ണില്‍ പെടാതെ
അരികുവിടവില്‍ പതിയിരിക്കും
കുരുടിയും അട്ടകളും.

അട്ട 'ചോരകുടിയാളാ'ണെങ്കിലും
ദുഷ്ടതയേ അകത്താക്കൂ.
കുരുടിക്കണ്ണിനു
കാണാനടത്തം ന്യായം.

എന്നാല്‍ ചുരുട്ടുകള്‍
ജീവനെടുത്തേ പോകൂ.

പോംവഴി ഒന്നേയുള്ളൂ -
ചമ്മലച്ചവിട്ട്
ചരലുരച്ചുകൊണ്ടാവണം.
'ചരല്‍ച്ചുറ്റ'റിയില്ല ചുരുട്ടുകള്‍ക്ക്..!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ