ഇതളുകള്‍


ലക്ഷ്മി ചന്ദ്രൻ

പുഞ്ചിരി തൂകികൊണ്ടേ
വരവറിയിച്ച കന്യക
യൌവനത്തിന്‍ മാദകമായ്

വണ്ടുകളെയും നയനങ്ങനളെയും
വര്ണശലഭങ്ങളെയും
മാദോന്‍മത്തരക്കി വിടും
ഇളം കാറ്റേറ്റ് ആടിയവള്‍
തന്‍ ദിവ്യഗന്ധത്തെ വമിച്ചു
വിരാജിച്ചു രാജ്ഞിയെ പോല്‍

വെയിലിന്‍ തീക്ഷണതയില്‍
ചൂടേറ്റു ഉരുകവേ
നീര് വറ്റി വരളുന്നുവോ
കവിള്‍തടങ്ങള്‍ വാടുന്നുവോ
കണ്ണുകള്‍ ചുരുങ്ങുന്നുവോ
അഴക്‌ പോയ്‌ മറയുന്നുവോ
വര്‍ണങ്ങള്‍ മങ്ങുന്നുവോ
തന്‍ ഭാരമെരുന്നുവൊ

വര്‍ണിച്ച കണ്ണുകളെവിടെ
ഗന്ധം നുകര്‍ന്ന നാസികകളോ
മധുനുകര്‍ന്ന വണ്ടുകളോ
നിന്‍ അഹമെന്ന ഭാവമോ
പൂവേ നീ വീണുടയുമ്പോള്‍
തത്വങ്ങള്‍ ഏറെ ചൊല്‍വു…
ഇത് പരമമാം സത്യമത്രേ
ആരുമില്ലാതെ പോയ്‌ പോവും
ജന്മങ്ങളത്രേ വാടിടുമ്പോള്‍ ഏവരും.....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ