Skip to main content

എന്റമ്മേ കള്ളന്‍ !!
ഇന്ദുശേഖർ. എം.എസ്‌

"നിലാവില്യമുനയുടെ കരയില്നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു... "

ദല്ഹിയിലെ മയൂര്വിഹാറിലെ ഫ്ലാറ്റിലിരുന്നു ലാലേട്ടന്റെ ആറാം തമ്പുരാന്കാണുകയാണ്.


നവംബറിന്റെ അവസാന ദിവസങ്ങള്‍... തണുപ്പ് തകര്ക്കുന്നു.

ലോഥി റോഡിലെ ഓഫീസിലെ പണി കഴിഞ്ഞ് ഒരു മണിക്കൂര്ബസ് യാത്ര ചെയ്തു്ഇങ്ങെത്തും പോഴേക്കും ക്ഷീണം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തോമസിന്റെ ന്യൂ കേരളാ റെസ്റ്റോറന്റില്നിന്നും കഴിച്ച ഊണും ചിക്കന്കറിയും ദഹിക്കുവാന്സമയമെടുക്കും! അതുകൊണ്ട് ടിവിയുടെ മുന്നിലേക്ക് ശരീരത്തെ ഇന്സ്റ്റാള്ചെയ്തിട്ട്, നാട്ടിലേക്ക് ട്രാന്സ്ഫര്ഒപ്പിക്കന്നതെങ്ങനെയെന്ന ചിന്തയില്എന്നത്തേയും പോലെ മനസ്സിനെ മേയാന്വിട്ടു.

തോമസിന്റെ ക്യാരക്ടര്എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ ! 'സാറേ... നല്ല പോത്തിറച്ചി ഉണ്ട് എടുക്കട്ടെ ?' എന്ന ചോദ്യത്തില്വെറും ബിസിനസ്സ് തന്ത്രം മാത്രമാണെന്നു കരുതിയെങ്കില്തെറ്റി, കാരണം ചിലപ്പോള്ഒരു ഫിഷ് ഫ്രൈ കൊണ്ടു വാ എന്ന നിര്ദ്ദേശത്തിന് പ്രതികരണം, വളരെ അടുത്തു വന്നു സ്വകര്യമായി 'വേണ്ട സാധനം അത്ര ശരിയല്ല...' എന്നായിരിക്കും ! ഇതേ സാധനം അടുത്ത ടേബിളില്ഏതെങ്കിലും ഹിന്ദിക്കാരന്വെട്ടി വിഴുങ്ങുന്നുണ്ടാകും... ഓഫീസില്പോലും പബ്ലിക്കായി അധോവായു വിക്ഷേപിച്ച് അന്തരീക്ഷമലിനീകരണം നടത്താന്മടിക്കാത്ത തനി ദില്ലീ വാലകള്ക്ക് തോമസ് വക സ്പെഷ്യല്‍... അല്ല പിന്നെ...

എങ്ങനെയുണ്ട് മലയാളികളുടെ സ്വന്തം തോമസ്സ് ? മകന് ഒരു വയസ്സായപ്പോള്നടത്തിയ ബര്ത്ത് ഡേ പാര്ട്ടി കിടിലമാക്കിക്കളഞ്ഞു തോമസ് !

"
എടാ ചെങ്കളം മാധവാ... നിന്നെക്കുറിച്ച് ഞാന്കേട്ടു... പോയി ആളെ കൂട്ട് ... ഞാന്വരും..."

ഇടയ്കൊന്ന് മയക്കത്തിലേക്കു വഴുതിയ മനസ്സൊന്നുണര്ന്നു. ജഗന്നാഥന്രോമാഞ്ചം കൊള്ളിക്കുവാന്തുടങ്ങുന്നു. ഇവിടുത്തെ പ്രധാന കേബിള്ടിവി ഓപ്പറേറ്റര്മലയാളിയാണ്. ചില കടകളുടെ പേരു പോലും മലയാളത്തില്കാണാം. കൈരളി സ്റ്റോറും ഡോ. വി. കെ. ജി. നായരും ഹോമിയോ ഡോ. രാജപ്പനും ഇവിടുത്തേ മലയാളികളുടെ മാത്രമല്ല മറ്റെല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്.

മണി പതിനൊന്നാകുന്നു. ഭാര്യയ്ക്ക് നാട്ടില്ജോലികിട്ടിയതിനു ശേഷം കുറച്ച് നാളായി ഫ്ലാറ്റില്ഒറ്റയ്ക്കാണ്. പേടിയില്ല... മുകളിലും താഴേയും എതിരെയും എല്ലാം മലയാളി ഫാമിലികളാണ് താമസം.

ജഗന്നാഥനും ചെങ്കളവും മഴയത്ത് പോരു തുടങ്ങുവാനുള്ള ഒരുക്കമാണ്.

ലാലേട്ടന്റെ സൂക്ഷ്മ ഭാവങ്ങള്കണ്ടെത്താനുള്ള ജിജ്ഞാസ ഉണര്ന്നു. വിരലുകളും അഭിനയിക്കുകയാണോ? ജഗന്നാഥന്റെ ബുള്ളറ്റിന്റെ ക്ലോസപ്പ് !

വയറിലൊരു കാളല്‍... ചെങ്കളത്തിനല്ല...എനിക്ക് ! ഇരിക്കുന്ന കസേരയ്ക് പിറകില്ആരോ ഒരാള്ഉണ്ട് ! മാനസികമായി തളര്ത്തുവാന്കസേര പിടിച്ചു കുലുക്കുകയാണ്...

ഏയ് ഒന്നുമില്ല... സ്വയം ന്യായീകരിക്കുവാന്ശ്രമിച്ചു.

തിരിഞ്ഞു കസേരക്ക് പിറകിലേക്ക് നോക്കുവാന്ധൈര്യം പോരാ... പുറത്തേ തണുപ്പ് കരളിലേക്ക് അടിച്ച് കയറുന്നത് പോലേ !


എന്റമ്മേ കള്ളന്‍ !! ഏതാണ്ട് ഉറപ്പായി...
ഒന്നുമറിയാത്തതു പോലെ രക്ഷയ്ക്കായി ജഗന്നാഥനെ നോക്കി...
എന്താണീ കാണുന്നത്... ജഗനും ചെങ്കളവും ടിവിയൂം സ്റ്റാന്റും എല്ലാം കിടന്നു കുലുങ്ങുന്നു...

ഒരുള്ക്കിടിലത്തോടെ മനസ്സിലായി... കള്ളനല്ല കുലുക്കിയത്... ജഗന്തന്നെയായിരുന്നു... സാക്ഷാല്ജഗന്നാഥന്‍ ! സര്വ്വേശ്വരന്‍ ! ഡല്ഹി ഉള്പ്പെടുന്ന ഭുമിയില്പിടിച്ചു കുലുക്കുകയായിരിന്നു !

വളരെ പതിഞ്ഞ ആവൃത്തിയിലുള്ള ഒരു കല പില ശബ്ദം കേള്ക്കുന്നുണ്ട്‌ . ഫ്ലാറ്റ്സമുച്ചയം ഒന്നാകെ കുലുങ്ങുന്ന ശബ്ദമാണ്‌. ആദ്യ അനുഭവമായതിനാല്എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പതറിയെങ്കിലും പെട്ടെന്ന് ടിവി ഓഫ് ചെയ്ത് കതക്തുറന്ന് വരാന്തയിലേക്ക്ഇറങ്ങി. അതാ അടുത്ത ഫ്ലാറ്റുകളിലുള്ള എല്ലാവരും ധൃതിയില്വെളിയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു. അതിലൊരാള്എന്റെ അമ്പരപ്പ് കണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു...

ഭൂമികുലുക്കം !

നേരെ എതിരെയുള്ള ഫ്ലാറ്റില്ഓഫിസില്തന്നെയുള്ള സദാനന്ദനണ്ണനും കുടുംബവുമുണ്ട്. കതകില്തട്ടി കാര്യം പറഞ്ഞു. ഞങ്ങളെല്ലാവരും പുറത്തിറങ്ങി റോഡില്നില്പ്പായി. ഷര്ട്ട് ഇട്ടിട്ടില്ലെങ്കിലും തണുപ്പ് അറിയുന്നില്ല. കുറച്ചു നേരം അങ്ങനെ എല്ലാവരും നിന്ന ശേഷം ഓരോരുത്തരായി മസില് പിടിച്ച് മാളങ്ങളിലേക്ക് മടങ്ങി.

ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ ഉറക്കമുണര്ന്നപ്പോള്കട്ടിലിനൊരാട്ടം.

എന്റമ്മേ കള്ളന്‍ !! അറിയാതെ പറഞ്ഞു പോയി


ഗുജറാത്തിലെ ഭുജിനെ തകര്ത്തെറിഞ്ഞ ദിവസമായിരുന്നു അന്ന്

ശംഭോ മഹാദേവാ !

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…