ഈ റോബോട്ട് ചീറ്റപ്പുലിയെക്കാള്‍ വേഗതയില്‍ ഓടും
1


സറീന വഹാബ്ഭൂലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗതയുള്ള ചീറ്റ റോബോട്ടിനെ കുറിച്ച് നമ്മള്‍ കേട്ടുട്ടുണ്ടാവുമല്ലോ. അമേരിക്കയുടെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയുടെ(ഡര്‍പ്പ) സഹായത്തോടെ ബോസ്റ്റണ്‍ ഡൈനാമിക്സ് നിര്‍മിച്ച നാല്‍ക്കാലി ചീറ്റ റോബോട്ടിന് മണിക്കൂറില്‍ 45.5 കിലോമീറ്ററാണ് വേഗം. 100, 200 മീറ്റര്‍ ഓട്ടങ്ങളില്‍ ലോക റെക്കോഡിനുടമയായ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ബോള്‍ട്ടിന്റെ വേഗം മണിക്കൂറില്‍ 44.7 കിലോമീറ്ററാണ്. എന്നാല്‍ നമ്മളിവിടെ പറയുന്നത് ആ പഴയ ചീറ്റ റോബോട്ടിനെ കുറിച്ചല്ല. ഡര്‍പ്പ അടുത്ത വര്‍ഷത്തോടെ ഈ റോബോട്ടിന്റെ പുതിയ വേര്‍ഷന്‍ രംഗത്ത് കൊണ്ട് വരികയാണ്. ഇവരുടെ അവകാശവാദ പ്രകാരം ദി വൈല്‍ഡ്‌കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിന് ഒരു ചീറ്റപ്പുലിയെക്കാള്‍ വേഗതയില്‍ ഓടാന്‍ കഴിയുമെത്രേ.
കൂടുതല്‍ ശക്തിയോടെ ചീറ്റയുടെ രണ്ടാം തലമുറയെ രംഗത്തിറക്കുകയാണ് ഇവരുടെ ലക്‌ഷ്യം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ