22 Dec 2012

കല്ല്യാണി.

ഇസ്ഹാക്ക് പുഴക്കലകത്ത്.
നീലസ്സാരി ഞൊറിഞ്ഞുടുത്ത്
ചുവന്ന പൊട്ടു തൊട്ട്
കാണാന്‍ വന്നവരെ
കാറ്റിനാലുമ്മവെച്ച്
മേഘക്കൈകള്‍ വീശിയെറിഞ്ഞ്‌
നക്ഷത്രകണ്ണുകളുമായി
രാവിന്‍ തെരുവിലേക്ക് പോയവള്‍
പിന്നെ,
ആഴ്ത്തപ്പെട്ട  വികാരങ്ങളുടെ
വാഴ്ത്തപ്പെട്ട കാറ്റായി വന്ന്‌
ഒരു തിരനോട്ടംകൊണ്ട്
തീരത്തെ
ഓര്‍മ്മയുടെ ഉപ്പിലിട്ടവള്‍.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...