22 Dec 2012

യുദ്ധനീതി


            സ്മിത പി കുമാർ


ഓരോ തവണയും ,
വലിച്ചു പറിച്ചെടുത്തു വേരിന്‍റെ
നീളം അളെന്നെടുത്താണ്
നിന്നിലേക്ക്‌ പടര്‍ന്ന ആഴങ്ങളെ
നീ ഗണിച്ചെടുത്തത് .

അടരുകള്‍ പൊളിച്ചെടുത്താണ്
അകം പൊള്ളയല്ലെന്നു തൊട്ടറിഞ്ഞതും.

ഉരുക്കിയെടുത്തച്ചില്‍ ഒഴിച്ചുറപ്പിച്ചു നീ
എന്നെ നല്ല മറു പാതിയാക്കുന്നതും.

ഓരോ തവണയും
നീ നിരായുധനും,
സംശയരഹിതനുമാവുമ്പോള്‍
ഞാന്‍ അറിയുന്നു ...
നീയെനിക്ക് പോരാടാനുള്ള
ഒരു 'ഇര' പോലുമാകുന്നില്ലെന്ന്.

വേട്ടയും യുദ്ധവും
രണ്ടും ,രണ്ടാണ് .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...