24 Jan 2013

നേത്രാവതി , നേത്രാവതി

പ്രഫുൽ ഷാദ്


എത്ര നേരമായ് ഞാനീ തണുപ്പത്ത്
പിന്നിയ തുണി സഞ്ചിയും കെട്ടി പിടിച്ച്
ഈ മരത്തിന്‍റെ ചുവട്ടില്‌
മരബെഞ്ചില്‍ നിന്നെയും കാത്ത്

വായിച്ച പത്ര താളുകള്‍
പിന്നെയും പിന്നെയും വായിച്ച്

ചരക്കുകളും തലയിലേന്തി പോകുന്ന
കൂലികളെ നോക്കി

ചായ് ചായ് ചായ് എന്ന് പാടുന്ന
ചായ് വലകളെ നോക്കി

കുന്നുകളും ,പാലങ്ങളും ,വളവുകളും താണ്ടി
നീ വരുന്നതും കാത്ത്

അറ്റമില്ലാത്ത പ്രതീക്ഷയുടെ
പാളങ്ങളിലേക്ക് നോക്കി നോക്കി
നീ അറിയുനുണ്ടോ ?അറിയുനുണ്ടോ ?

കൂടെയുണ്ടായിരുന്നവര്‍ ഓരോ വണ്ടികളില്‍
യാത്രയായപ്പോഴും ,ഒറ്റയ്ക്ക് ഞാനീ
തണുപ്പത്ത്

ഓരോ വണ്ടികള്‍ കടന്നു വരുമ്പോഴും
അത് നീയല്ലെന്നറിയുംപോഴും

ആ വരുന്നതും നീയല്ലെങ്കില്‍
മുന്നിലെക്കെടുത്തു ചാടുമെന്നു
മനസ്സിലുറപ്പിക്കുമ്പോഴും

വീണ്ടും ,വീണ്ടും കേള്‍ക്കുന്നു
ഒരശിരീരി

''നീ വൈകി ഓടുകയാണെന്നും
അലപ്പസമയത്തിനകം എത്തി ചേരുമ്മെന്നും''

എന്തിനാന്നു എന്നെ വീണ്ടും വീണ്ടും കൊതിപ്പിക്കുന്നത് ?

നേത്രാവതി നേത്രാവതി നീ അറിയുന്നുണ്ടോ?
ഞനിപ്പൊഴുമീ തണുപ്പത്ത്
നിന്നെയും കാത്ത് ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...