പ്രണയ ഭാവങ്ങള്‍

മെർലിൻ ജോസഫ്

നൂലിഴ പാകി ഞാന്‍ തറിയില്‍
നെയ്തെടുത്തതാണ് ജീവിതത്തെ ,
അന്ന് നീ
കിളിവാതിലിനപ്പുറത്തെ
വെറും കാഴ്ചക്കാരന്‍.
മൗനം വിതുമ്പാന്‍ തുടങ്ങിയത്
ചോരക്കണ്ണീരോടെ ,
അന്ന് , രക്തം പുരളാത്ത
ഞരമ്പ്‌ നീ മുറിച്ചെടുത്തു
ഊഞ്ഞാല് കെട്ടുവാനായ്‌
ഇന്ന് കറ കളയാന്‍
മരുന്ന് ഞാന്‍ തേടുമ്പോള്‍
പുതിയ കാഴ്ചകള്‍
തേടിപ്പോയ നിനക്ക്,
ഞാന്‍ അപരിചിത...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?