മരുഭൂമിയുടെ മണവാട്ടിബെൽസി സിബി


കാറ്റിനു കരള്‍ കൊടുത്തിരുന്നു വെങ്കില്‍
ആഞ്ഞടിക്കും മുന്നേ ആശ്വസിപ്പിച്ചെനെ
കടലിനോടു കലഹിചിരുന്നുവെങ്കില്‍
തിരകളായി തിരക്കി വന്നേനെ

മഴയ്ക്ക് മൊഴികളില്ലെങ്കിലും
മുത്തങ്ങള്‍ നല്‍കിയേനെ
നിലാവിനെ പ്രണയിച്ചിരുന്നെങ്കില്‍
നീറ്റാതിരുന്നെനെ

ഞാന്‍ പെയ്തോഴിഞ്ഞത്
മരുഭൂമിയിലായിപ്പോയി
നീലക്കുറിഞ്ഞിയായ്
പൂത്തുലഞ്ഞത് വനാന്തരങ്ങളിലും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ

ജൈവവളം മാത്രം പോരേ?