എന്റെ കവിത മരിച്ചപ്പോള്‍ ...


സിന്ധു അർജുൻ

ഞങ്ങള്‍ പ്രണയത്തിലായിരുന്നു
ഞാനും എന്റെ ദുഃഖ വും
ഭോഗാസക്തയായ ഞാന്‍ ,
ലോലഹൃദയനും നിഷ്കളങ്കനുമായ
എന്റെ കാമുകനെ പ്രാപിച്ചു ...
അങ്ങനെ എന്നില്‍ ,
കവിത പിറന്നു ...
ബീജം ദുഃഖത്തിന്റെ ആയതുകൊണ്ടാവാം
അവള്‍ കറുത്തിരുന്നു ....
തെരുവിലിറങ്ങിയ അവള്‍
കൂട്ട മാനഭംഗ ത്തിന്റെ ഇരയായി ..
ആരും അവള്‍ക്കു വേണ്ടി ശബ്ദിച്ചില്ല ..
ആരും തിരികള്‍ കത്തിച്ചില്ല
ആരും പുഷ്പ ചക്രങ്ങള്‍ അര്‍പ്പിച്ചില്ല
അങ്ങനെ എന്റെ കവിത മരിച്ചു .......

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ