യാത്രയില്‍

മാധവ് കെ.വാസുദേവ്

വേനലവധി കഴിഞ്ഞു തിരികെയെത്തുമ്പോഴും ഹരിതയുടെ മുഖം വാടിയിരുന്നു. എത്ര ചോദിച്ചിട്ടും അവളൊന്നു ചുണ്ടനക്കുക പോലും ചെയ്തില്ല. നിസ്സംഗതയില്‍ പൊതിഞ്ഞു നിര്‍വി കാരമായിരുന്നു ആ മനസ്സില്‍.. വീട്ടിലെ പ്രശ്നങ്ങളുടെ ഊരാക്കുടുക്കുകളെ പറ്റി അവള്‍ പലപ്പോഴും പറഞ്ഞിരുന്നു. പലവട്ടം നിര്‍ബന്ധിച്ചപ്പോഴാണ് ഒരിക്കല്‍ അവള്‍ പറഞ്ഞത് ചിലതെല്ലാം.അതില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു അമ്മയുടെ മുഖം തന്നെ വല്ലാതെ സ്പര്‍ശിച്ചു നഷ്ടങ്ങളുടെ ഒരു കലവറയാണ് ജീവിതത്തിന്‍റെ ആകെ തുകയെന്നു ജീവിതത്തെ നിര്‍വചിക്കുന്ന ഒരു പെണ്ണ്.

ഹരിതയെ ഞാന്‍ പരിചയപ്പെടുന്നത് അവിചാരിതമായിരുന്നു. തന്‍റെ ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതും അങ്ങിനെ തന്നെയാണല്ലോ. ഓര്‍ക്കാപ്പുറത്ത് പാറി വീണ വേനല്‍മഴത്തുള്ളികള്‍ക്ക് മുന്നേ ഓടി ഒരു അഭയ സ്ഥാനം കണ്ടു പിടിക്കാന്‍ സാധിക്കും മുന്നേ അവള്‍ മഴയില്‍ കുതിര്‍ന്നു എന്‍റെ കുടക്കീഴില്‍... ആകെ അമ്പരന്നു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ പറഞ്ഞു.

''സോറി വേറെ വഴി കണ്ടില്ല''. ഇപ്പോള്‍ മഴ പെയ്യുമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു ഓര്‍ക്കപ്പുറത്തല്ലേ ഈ മഴ. മുഖത്തെ മഴത്തുള്ളികള്‍ സാരിത്തുമ്പുകൊണ്ട് ഈര്‍ഷയോടെ തുടച്ചു കൊണ്ട് അവള്‍ അത് പറയുമ്പോള്‍ ഞാന്‍ പെയ്തിറങ്ങുന്ന മഴയെ നോക്കി നിന്നുനിന്നു പറഞ്ഞു.

'' ഓ സാരമില്ല'' താന്‍ കുട കൊണ്ട് പോയ്ക്കൊള്ളൂ. ഇനി കാണുമ്പോള്‍ തന്നാല്‍ മതി ഞാന്‍ എന്നും ഇവിടെ ഈ ഗാന്ധി പ്രതിമയുടെ കീഴില്‍ ഈ സമയത്തു കാണും. ഇവിടെ നിന്നാണ് ബസ്സ്‌. പിന്നെ മഹാത്മജിക്കൊരു കൂട്ടും കുറച്ചു നേരം. അത് കേട്ടപ്പോള്‍ അവള്‍ ചിരിച്ചു.

പിന്നെ ഹരിത കട്ടന്നു പോയ നിമിഷങ്ങള്‍ക്കു ശേഷം അവളെ പറ്റി ആലോചിച്ചു. നിഷക്കളങ്കതയില്‍ ദേഷ്യം തുടിക്കുന്നൊരു കൊച്ചുകുഞ്ഞിന്‍റെ മുഖഭാവം, ഒരു ദുഖത്തിന്‍റെ നിഴല്‍ മേഘങ്ങള്‍ കൂടുകൂട്ടി യ മനസ്സ്. അവളില്‍ എന്തോ മനസ്സുകുറെ നേരം ഉടക്കി കിടന്നു. അങ്ങിനെ നില്‍ക്കെ ആ ചിന്തകള്‍ക്ക് വിരാമം ഇട്ടുകൊണ്ട്‌ ബസ്സ്‌ വന്നു നിന്നു.

മനോരമയുടെ നിഴലിലൂടെ ഓഫീസ്സിലേക്ക് തിരിയവേ മുന്നില്‍ ഹരിത. കുറെ ദിവസങ്ങള്‍ക്കു ശേഷമാണു അവളെ കണ്ടത്. അന്ന് വാങ്ങിയ കുട തിരികെ താണ് അവള്‍ ഒരു നന്ദിയും പറഞ്ഞു. പിരിഞ്ഞു. ഓരോ ചുവടിലും സൂക്ഷ്മതയോടെ അവള്‍ നടക്കുന്നു എന്നാണ് മനസസ് അന്നേരം അവളെ കുറിച്ച് വിലയിരുത്തിയത്.

പലപ്പോഴും സ്വയം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ഈയിടയായി മനസ്സില്‍...--, ഹരിത ആരാണവള്‍ തനിക്കു. എന്തു സ്വാധീനം ആണവളെന്നില്‍ ചിലത്തുന്നത്.ആ നിഷ്കളങ്ക ആ മുഖം എന്തെ മനസ്സില്‍ തെളിയുന്നു. ഹരിതയെ എന്താണ് തന്നില്‍ വേരുറപ്പിച്ചു നിര്‍ത്തുന്ന ഘടകം. കൂടുതല്‍ ആഴത്തില്‍ കൂടുതല്‍ ബലത്തില്‍.. പതിയെ പതിയെ ചാറ്റല്‍ മഴയെ പോലെ നുനുത്തു നുനുത്ത് അവള്‍ ഒരു തേന്മഴയായി പെയ്തിറങ്ങുന്നു. മിഴികളില്‍ ഉറക്കം താളം പിടിക്കവേ ഓര്‍ത്തു നാളെ രാണ്ടാം ശനി നാട്ടില്‍ പോകണമെന്ന് നേരത്തെ തീരുമാനിച്ചതാണ്.

അതി രാവിലെ തന്നെ ആദ്യ ബസ്സ്‌ പിടിക്കാന്‍ റോഡിലേയ്ക്ക് നടന്നു നടവഴിയില്‍ ഉള്ള ദാമുവേട്ടെന്‍റെ കടയില്‍ നിന്നും ഒരു ചയ വാങ്ങി കുടിച്ചു.ചായകുടിക്കുന്നതിനിടയില്‍ ദാമുവേട്ടന്‍ ചോദിച്ചു വീട്ടിലേക്കാണ് അല്ലെ അതികാലെ, ഇതൊരു ശീലമാണല്ലോ എല്ല മാസത്തിലെയും. അതെ ദാമുവെട്ടനുമായി ഉള്ള ഒരു ആത്മബന്ധം. തെളിനീരോഴുക്കിന്‍റെ പാറക്കെട്ടിന്‍റെ ഉറപ്പുള്ള ഒരു സ്നേഹബന്ധം. മറകളില്ലാത്ത ഉപാധികളില്ലാത്ത ബന്ധം. ചായ കുടിക്കുന്നതിനിടയില്‍ ബസ്സ്‌ വന്നു. കാശു കൊടുത്തു വന്നിട്ട് കാണാം എന്നും പറഞ്ഞു
ബസ്സില്‍ കയറി. ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു നനുത്ത കാറ്റിനോട് കിന്നാരം പറഞ്ഞു വെളിയിലോട്ട്‌ നോക്കി ഇരുന്നപ്പോള്‍ കാഴ്ചകള്‍ ഓടി മറഞ്ഞു. അപ്പോള്‍ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു സ്നേഹത്തോടെ.

"സാറെ ഷട്ടര്‍ ഇട്ടോളൂ നല്ല മഞ്ഞും കാറ്റുമാ, പനി പിടിപ്പിക്കേണ്ട. കാലം വല്ലാത്തതാ". ഷട്ടര്‍ താഴ്ത്തി ആ ചെറു ചൂടില്‍ അറിയാതെ മയങ്ങിയുനര്ന്നണത്‌ ഒരു ചിലമ്പിച്ച ശബ്ദം
കേട്ടാണ്. '' ശകലം നീങ്ങി ഇരിക്കുമോ ഈ ഞാനും കൂടി ഒന്നിരുന്നോട്ടോ. വയ്യ കുറെ നേരമായി നില്‍ക്കുന്നു മോന്‍ ഉറങ്ങുന്നത് കൊണ്ട് കാത്തു നിന്നതാ ഉണരുന്നത് വരെ. ശല്യം ചെയേണ്ട എന്ന് കരുതി. വല്ല ദൂരയാത്ര കഴിഞ്ഞു വരുന്നതാണോ എന്നറിയില്ലല്ലോ. ഗ്രാമ വിശുദ്ധിയുടെ പഴയ മുഖം.

മുഖമുയര്‍ത്തി ഒന്ന് നോക്കി. 70 നോടുത്ത പ്രായം. കൈയില്‍ ഒരു സഞ്ചിയും തൂക്കി നില്‍ക്കുന്ന ഒരു വൃദ്ധന്‍..... ഒതുങ്ങി ഇരുന്നു കൊടുത്തു. പിന്നെ മൗന നിമിഷങ്ങള്‍ കുറെ. എപ്പോഴോ
ആ മനുഷ്യന്‍ വായ് തുറന്നു.

''ചന്തയില്‍ പോകുവാണെ ശകലം ഏലക്ക കൊടുക്കണം, അവള്‍ക്കെ ഭങ്കര പനിയ, 2 ദിവസം ആയി തുടങ്ങിയിട്ടു, ഇത് ഇത് കൊടുത്തു കിട്ടുന്ന കാശിനു മരുന്നു വാങ്ങണം. വിലയെല്ലാം കുറവാണെ ഇപ്പോള്‍ എങ്ങിനെ ജീവിക്കും മനുഷ്യര്‍,. പൊള്ളുന്ന വിലയല്ലേ എല്ലാത്തിനും. വിലയില്ലാത്ത ഒന്ന് മാത്രം സ്നേഹത്തിനും കര്‍ഷകന്‍റെ വിയര്‍പ്പിനും''.
പണ്ട് ഇതായിരുന്നില്ല എല്ലാത്തിനും ഒരു നിലയും വിലയും ഉണ്ടായിരുന്നു, ഇന്ന് എല്ലാം പോയി ''.

ഒരു ആത്മഗതം പോലെ പറഞ്ഞ വാക്കുകള്‍.. ശരിയാണ് പഴയ നാവിലെ കടം കഥകള്‍ ആയി മാറിയ സത്യങ്ങള്‍ക്ക് നന്മയുടെ സുഗന്ധമുണ്ടായിരുന്നു സഞ്ചിയിലെ ഏലക്കയുടെ
ശുദ്ധി പോലെ. ആവിശ്യം ഇല്ലഞ്ഞിട്ടും വെറുതെ വില തിരക്കി. '' മരുന്നിനു ഉള്ളത് കിട്ടിയാല്‍ ഭാഗ്യം" ശരിക്കും അറിയില്ല കുട്ടി അവന്‍മ്മാരുടെ എടുത്തു ബാക്കി എത്ര കിട്ടുമെന്നു
ശരിക്കും അറിയില്ല നമ്മള്‍ അവിടെ നോക്കുക്കുത്തികള്‍ അല്ലെ. കിട്ടുന്നത് വാങ്ങി മിണ്ടാതെ പോണം. നമ്മളുടെ മേല്‍ നമുക്ക് ഒരു അവകാശവും ഇല്ലന്നെ. ജനാതിധിപത്യം എന്നൊക്കെ പറയും ഇതിലും നല്ലത് ആ ശംഖു മുദ്ര തന്നെ മുറ്റത്തു ചെന്ന് നിന്നാല്‍ ആവാലാതി എങ്കിലും കേള്‍ക്കുമായിരുന്നു. ഇതിപ്പോള്‍ അതും ഇല്ല. കലി കാലം.

പോക്കറ്റില്‍ നിന്നും രൂപയെടുത്തു കൊടുത്തപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി ആവിശ്യം ഇല്ലായിരുന്നിട്ടും വെറുതെ അത് വാങ്ങിയത്. ആ മനസ്സിന്‍റെ ദു:ഖം കണ്ടപ്പോള്‍. ബാക്കി തിരികെ തരാന്‍ മടിക്കുത്തില്‍ നിന്നും എടുത്ത പാളപ്പൊതി തുറന്നപ്പോള്‍ തടഞ്ഞുകൊണ്ട് പറഞ്ഞു.

''വേണ്ട ബാക്കി കൈയില്‍ ഇരിക്കട്ടെ മരുന്നിനു തികഞ്ഞില്ലെ വങ്ങേണ്ടെ''. അടുത്ത സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ അയാള്‍ അവിടെ ഇറങ്ങി. അതിനു മുന്നെ ആ സഞ്ചി തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു കൊണ്ട് പറഞ്ഞു.

''പണ്ട് ദാനം കൊടുത്തെ ശീലമുള്ളൂ കുട്ടി വാങ്ങി ശീലിച്ചിട്ടില്ല തന്നെ പോലെ ഒരു മനസ്സ് എനിക്കും ഉണ്ടായിരുന്നു''. അത് വാങ്ങാതെ അയാള്‍ ബസ്സില്‍ നിന്നും ഇറങ്ങി. തിരിഞ്ഞു നോക്കുമ്പോള്‍ നന്ദിയുടെ 2 നക്ഷ്ത്രങ്ങള്‍ പുലര്‍കാല മഞ്ഞില്‍ തിളങ്ങി നില്‍ക്കുന്നു.

യാത്ര ഇനിയും പകുതി ദൂരം ബാക്കി നില്‍ക്കെ ഓര്‍മ്മകള്‍ക്ക് തിളക്കം കുറഞ്ഞു വന്നു. കാഴ്ചകള്‍ ഒന്നും മനസ്സില്‍ തങ്ങി നില്‍ക്കാതെ ഓടി മറഞ്ഞു. ശൂന്യമായ മനസ്സില്‍ ചെകുത്താന്‍ കൂടുക്കൂട്ടുമെന്നു ഏതോ ഒരു പുസ്തകത്തില്‍ വായിച്ച വരികള്‍ ഓര്‍മ്മ വന്നു. ശരിയാണ് നല്ല വായനകള്‍ മനസ്സിനെ വെളിച്ചത്തിലെക്കു നയക്കും. അതിനൊരു സാക്ഷി പത്രം ആണല്ലോ തന്‍റെ ജീവിതവും. അതിവിപ്ലവത്തിന്‍റെ പാതയിലെ ഇരുട്ട് വഴികളില്‍ നിന്നും നടന്നു കയറിയത് സ്നേഹത്തിന്‍റെ വഴിത്തരയിലേക്ക്. അതിനു ഒരുപാടു സഹായച്ച ഒരു മുഖം
ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു. ഒരു തങ്കമണി ടീച്ചറിന്‍റെ. ഒരുപാടു സ്നേഹബഹുമാനങ്ങളോടെ ഓര്‍മ്മിക്കാന്‍ മാതം ഉള്ള ഒരു മുഖം.

അന്ന് പ്രീഡിഗ്രി പഠിക്കുന്ന കാലം തൊട്ടടുത്തുള്ള എല്‍ പീ സ്കൂളില്‍ പീ എസ് സീ നീയമനം കിട്ടി വന്ന അധ്യാപിക. താമസിക്കാന്‍ ഇടമില്ലാതെ വന്നപ്പോള്‍ സ്കൂളിലെ കൃഷ്ണന്‍ സര്‍ ആണ് വീട്ടില്‍ കൊണ്ടുവന്നത്. അങ്ങിനെ തങ്കമണി ടീച്ചര്‍ ഞങ്ങളില്‍ ഒരാളായി. എന്നിലെ മാവോയിസത്തിന്‍റെ വേരുകള്‍ കണ്ടുപിടിച്ചതും അതിന്‍റെ ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയാത്ത
പ്രശങ്ങളും പലപ്പോഴും അവര്‍ കാരണങ്ങള്‍ സഹിതം ചൂണ്ടി കാട്ടി. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും എന്റെ രാത്രിയാമങ്ങളില്‍ അവരുടെ വാക്കുകള്‍ ഒരുപാടു സ്വാധീനം എന്നില്‍ ചിലത്തി. ശരിയാണ് ഇന്ത്യയുടെ പ്രതേക വൈവിധ്യങ്ങളില്‍ ഒരു വിപ്ലവം ഒരിക്കിലും നടക്കില്ല അതുകൊണ്ട് തന്നെ അന്ന് വിപ്ലവ മാര്‍ഗ്ഗങ്ങളില്‍ നിന്നും വേറിട്ട്‌ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരം നേടാന്‍ ശ്രമം തുടങ്ങിയത്. ഓരോന്നു ബസ്സ്‌ വീടിനടുത്തുള്ള സ്റ്റോപ്പില്‍ എത്തി.

പെങ്ങളുടെ വീട്ടില്‍ കയറി എലക്ക സഞ്ചി അവളെ ഏല്‍പ്പിച്ചു. വീട് തുറന്നു മുറി വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ പെങ്ങള്‍ വന്നു വിളിച്ചു. ''എടാ നീ ഇങ്ങു വന്നെ ഒരു കാര്യം പറയട്ടെ.'' ഞാന്‍ ഇത്തിരി പണിയിലാ നീ ഇങ്ങു കേറി വാ വൃത്തിയാക്കികൊണ്ടിരുന്ന മുറിയില്‍ നിന്നും ഇറങ്ങാതെ വിളിച്ചു പറഞ്ഞു.

''നിനക്ക് ഓര്‍മ്മ ഉണ്ടോ ഒരു തങ്കമണി ടീച്ചറെ , നമ്മുടെ വീട്ടില്‍ പണ്ട് താമസിച്ചിരുന്ന''- മാറുപടിക്കായി അവള്‍ കാത്തു.

ഉണ്ട് എന്തെ. അത് കേട്ട് അവള്‍ പറഞ്ഞു അവരുടെ മകള്‍ക്ക് നമ്മുടെ ടൌണ്‍ സ്കൂളില്‍ മാറ്റം കിട്ടി താമസിക്കാന്‍ ഒരു സ്ഥലം വേണം അടുത്തയാഴ്ച അവര്‍ വരും നിന്റെ വീട്
ഒഴിഞ്ഞുകിടക്കുയല്ലേ. നമുക്ക് അവരെ അറിയാമല്ലോ. പിന്നെ എന്താ. ടീച്ചര്‍ വന്നിട്ടുണ്ട്. പുറത്തു നില്‍ക്കുന്നു. അവള്‍ പറഞ്ഞു നിര്‍ത്തി.

നീ എന്തെ അകത്തേക്ക് വിളിക്കാഞ്ഞെ ടീച്ചറെ. വിളിക്കൂ ഞാന്‍ ഒരു ചായ ഇടാം. നീ വിളിക്കൂ ചായ ഞാന്‍ ഉണ്ടാകാം. പെങ്ങള്‍ അടുക്കളയിലേക്കു തിരിഞ്ഞു. പുറത്തു നിന്ന ടീച്ചറെ
അകത്തേക്ക് വിളിച്ചു ഇരുത്തി കാര്യങ്ങള്‍ സംസാരിച്ചു. ടീച്ചര്‍ പറഞ്ഞു

'' രണ്ടു പെണ്മക്കള്‍ ഒരാള്‍ പാലായില്‍ മൂത്തവള്‍ സരിത. രണ്ടാമത്തെ അവള്‍ ഹരിത മുന്നാറില്‍ അവള്‍ക്കു എന്നെപോലെ ഇങ്ങോട്ട് സ്ഥലം മാറ്റം. അച്ഛന്‍ ഉണ്ടായിരുന്നു എനിക്ക് ഒരു തമാസ സ്ഥലം തരാന്‍... ഇന്ന് എന്‍റെ മോള്‍ക്കു താമസിക്കാന്‍ ഒരു സ്ഥലം വേണം ഞാന്‍ താമസിച്ച അതെ സുരക്ഷിതത്വത്തില്‍... അതിനാ ഞാന്‍ ഇങ്ങോട്ട് തന്നെ വന്നെ. ആ അച്ഛന്‍റെ മകന്‍റെ അടുത്തെയ്ക്ക്. എന്തെ ബുദ്ധിമുട്ട് വല്ലതും - ടീച്ചര്‍ പാതി വഴി നിര്‍ത്തി മുഖത്തേക്ക് നോക്കി.

കുറച്ചു നേരം മൗനത്തില്‍ അമര്‍ന്നു ഞാന്‍ - പിന്നെ പറഞ്ഞു ഒരു 4-5 ദിവസം വേണം എനിക്ക്.കുറച്ചു പണികള്‍ ഉണ്ട് തീര്‍ക്കാന്‍ എന്നാലും കുറെ ബാക്കി ആണ്. വരുന്ന ഞായര്‍ ടീച്ചര്‍ മകളും കൂടി വന്നോളൂ. 2 മണിക്ക് ഞാന്‍ പോകും. അതിനു മുന്നെ വാന്നാല്‍ തമ്മില്‍ കാണാം.

വാടക ഒന്നും പറഞ്ഞില്ല - നീ. ടീച്ചര്‍ക്ക്‌ ഇഷ്ടമുള്ളത് ആ പെട്ടിയില്‍ ഇട്ടേക്കു അച്ഛന്‍റെ ഫോട്ടോക്ക് മുന്നിലെ ഒരു ചെറിയ പെട്ടി ചൂണ്ടി കാട്ടിപറഞ്ഞു. മാസത്തില്‍ രണ്ടു നല്ല പുസ്തകങ്ങള്‍ വാങ്ങി നമ്മുടെ ഈ വായന ശാലയില്‍ കൊടുക്കണം അതിനുള്ള വാടക ഇട്ടാല്‍ മതി. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ അത് മുടങ്ങാതെ ചെയുന്നു. പിന്നെ അച്ഛന്‍റെ ഏറ്റവും വലിയ ആഗ്രഹം ആണ് ആ വായന ശാല അതിന്‍റെ വളര്‍ച്ചയും.

യാത്ര പറഞ്ഞു ഇറങ്ങി ടീച്ചര്‍... . പിറ്റെ ഞായറാഴ്ച രാവിലെ 10 മണിയായപ്പോള്‍ ടീച്ചര്‍ എത്തി മകളെയും കൂടി. ആ മുഖം കണ്ടപ്പോള്‍ ആല്‍ഭുതപ്പെട്ടുപോയി. അതവള്‍ ആയിരുന്നു
തന്‍റെ മനസ്സില്‍ അനുവാദമില്ലാതെ ഇപ്പോഴും കടന്നു വരുന്നവള്‍.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?