24 Jan 2013

സ്വയം ചികിത്സ വിധിക്കുന്നവര്‍

കുഞ്ഞിക്കണ്ണൻ

ചെറിയ രോഗങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തി, സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ടാക്കുന്ന ധാരാളം പേരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടല്ല മറിച്ച് ഡോക്ടറെ കാണുന്നതിനും പരിശോധന നടത്ത്തുന്നതിനും മറ്റും വേണ്ടി വരുന്ന കാത്തു നില്‍പ്പ് ഒഴിവാക്കുന്നതിനാണ് പൊതുവെ ക്യൂ ഇഷ്ടമല്ലാത്ത മലയാളികള്‍ പലരും മുറി വൈദ്യന്‍മാരായി ചമയുന്നത്. പനിക്കും തലവേദനയ്ക്കും തുമ്മലിനും ജലദോഷത്തിനും മറ്റും സ്വയം പ്രിസ്ക്രിപ്ക്ഷന്‍  നടത്തുന്നവര്‍ ഏതായാലും ഗുരുതരമായ അസുഖങ്ങള്‍ക്ക് അങ്ങിനെ ചെയ്യാന്‍ തയ്യാറാകില്ല.
മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും എത്രയും വിദഗ്ദ്ധരായ ഡോക്ടര്‍മാരും ഉള്ളപ്പോള്‍ അതിഗുരുതരമായ രോഗങ്ങള്‍ പോലും ഇന്ന് ഭയപ്പെടേണ്ടവയല്ല. യുവരാജും മനിഷയും മുതല്‍ മംതയും ഇന്നസെന്റും വരെ ഭയാനകമായ രോഗാവസ്ഥയെ മനസാന്നിദ്ധ്യം കൊണ്ട് തോല്‍പ്പിച്ച എത്രയോ പ്രമുഖരുടെ അനുഭവകഥകള്‍ ആണ് പത്ര താളുകളില്‍ മറ്റുള്ളവര്‍ക്ക് മാതൃകയും മനോബലവും ആകുന്നത്. രോഗത്തിന് ചികിത്സ ഉണ്ടെന്നുള്ള അറിവും ചികിത്സക്കുള്ള  പണം എക്കൌണ്ടില്‍ ഉണ്ടെന്നുള്ള സ്ഥിതിയും ആണ് യഥാര്‍ത്ഥത്തിലുള്ള മനസാന്നിദ്ധ്യം. കിടപ്പാടം പണയപ്പെടുത്തിയും ലോണെടുത്തും ചികിത്സാ ചിലവുകള്‍ വഹിക്കുന്ന രോഗിയുടെ മനോബലത്തിന്റെ ലെവല്‍ ഉയര്‍ന്നു കിട്ടുന്നതിനു തന്നെ പലപ്പോഴും  ചികിത്സ ആവശ്യമായി വരും. എന്നാല്‍ വില്‍ക്കാനും പണയം വെയ്ക്കാനും ഒന്നും ഇല്ലാത്ത നിര്‍ധനരായ രോഗികള്‍ക്കായിരിക്കണം ഏറ്റവും ഉയര്‍ന്ന മനസാന്നിദ്ധ്യം. സര്‍ക്കാര്‍ ആശുപത്രിയുടെ തിണ്ണയില്‍ കാലനെ കാത്തിരിക്കാതെ പേര് വെട്ടി വീട്ടില്‍ പോയി തൊമ്മന് പോയാല്‍ തൊപ്പിപ്പാള എന്ന് കണക്കാക്കി സ്വയം ചികിത്സ പരീക്ഷിക്കും അവര്‍.
ഗുരുതരമായ അസുഖത്തിലും മനസ്സാന്നിദ്ധ്യം വെടിയാതെ, പണം ഇല്ലാത്ത അവസ്ഥയില്‍ ചികിത്സക്കുള്ള വഴി കണ്ടു പിടിച്ചു ചൈനകാരനായ ഹു സോങ്ങ് വെന്‍ എന്ന യുവാവ്. യൂറേമിയ ബാധിച്ചു ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് ആവശ്യമുള്ള ഹു ചെലവ് താങ്ങാന്‍ ആകാതെ ആശുപത്രിയില്‍ പോകുന്നത് അവസാനിപ്പിച്ചെങ്കിലും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സ്വയം ഉണ്ടാക്കിയ യന്ത്രം ഉപയോഗിച്ച് ചികിത്സ തുടരുന്നു. വീട്ടിലെ ചെറിയ ടോയലറ്റില്‍ ഉറപ്പിച്ച, മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബ്ലഡ്പമ്പും പ്ലാസ്റ്റിക്ക് ടബ്ബും ഉപയോഗിച്ച് ഉണ്ടാക്കിയ, സാമഗ്രി ആണ് ഹുവിന്റെ ജീവന്‍ പിടിച്ചു നിര്‍ത്തുന്ന ഡയാലിസിസ് യന്ത്രം. ആശുപത്രിയില്‍ ഒരു പ്രാവശ്യം പോയി വരുന്നതിനു എണ്ണൂറ് യുവാന്‍ ചെലവ് വരുമ്പോള്‍ ശുദ്ധജലത്തില്‍ പൊട്ടാസിയം ക്ലോറൈഡും, സോഡിയം ക്ലോറൈഡും ഹൈഡ്രജന്‍ കാര്‍ബണേറ്റും ലയിപ്പിച്ച് ഡയാലിസിനുള്ള ഫ്ലുയിഡ് കൂടി സ്വയം ഉണ്ടാക്കി ഉപയോഗിക്കുമ്പോള്‍ ഹുവിന്റെ ഒരു ഡയാലിസിസിന് മുടക്ക്, അറുപതു യുവാന്‍ മാത്രം.  എണ്‍പത്തി ഒന്ന് വയസ്സുള്ള മാതാവ് മാത്രം കൂട്ടുള്ള അവിവാഹിതന് തന്റെ ചികിത്സയ്ക്ക് അത്ര മാത്രമേ മുടക്കാന്‍ കഴിയൂ.
കോളേജില്‍ പഠിക്കുമ്പോള്‍ ആണ് ഹുവിന് രോഗം സ്ഥിരീകരിച്ചത്. ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ ആറു വര്‍ഷക്കാലം ആശുപത്രി ബില്‍ അടച്ച് തീര്‍ന്നു. ഡയാലിസിസ് തുടര്‍ന്നില്ലെങ്കില്‍ ജീവിതം ഇല്ല. അമ്മയെ തനിച്ചാക്കി ഹുവിന് മരണത്തെ വരിക്കാനും വയ്യ. അങ്ങിനെ പതിമ്മൂന്നു വര്ഷം മുന്‍പ് ഹു തന്റെ ഡയാലിസിസ് യന്ത്രം ഉണ്ടാക്കി. ആഴ്ചയില്‍ മൂന്നു ദിവസം വീതം വീട്ടിലെ ചെറിയ ടോയലറ്റില്‍ വെച്ചു സ്വയം ഡയാലിസിസ് ചെയ്യുന്ന ഹു ഇക്കാലയളവില്‍ ഒരിക്കലും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല, കാരണം അത് ചിലവേറിയതാണ്. വീട്ടില്‍ രഹസ്യമായി ചെയ്തിരുന്ന ഡയാലിസിസ് വിവരം പുറത്ത് വന്നതോടെ ആശുപത്രിയില്‍ കുറഞ്ഞ ചിലവില്‍  അത് ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാലും യാത്രയും കാത്തു നില്‍പ്പും പിന്നെ ഫീസും, ഹുവിന് ഡയാലിസിസ് വീട്ടില്‍ ചെയ്യുന്നതാണ് ലാഭം, അത് അപകടമാണ് എന്ന് അറിയാം എങ്കിലും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...