സോദരി ജ്യോതിക്ക് ‌

 സുനിൽകുമാർവേര്‍ ‍ പിരിയാതെ വയ്യവളുടെ

ശുദ്ധ ആത്മാവിനാ വെറിയന്മാരുടെ

ക്രിയയാലഴുക്കായ മെയ്യിനെ.

കാമ തൃഷ്ണയാല്‍ കഷണങ്ങളാക്കിയ

ജഡം കൊടുത്താലവര്‍ ‍ ഭക്ഷണവുമാക്കും .

ഓരോ ജ്യോതിയും ഊതിക്കെടുത്തി

അന്ധകാരത്തെ മേയിച്ചു വാഴുന്നു,

മനുഷ്യരല്ലവര്‍ ഒരു കണിക ദയ ബാക്കിയില്ല,

മൃഗങ്ങള്‍ക്കുമില്ലിത്ര കാമശമനത്തിന്‍ ക്രൂരത.

മാംസദാഹത്തിനെതിരെയും മരണത്തിനോടും

പോരാടിയിട്ടത്രേ നിന്ടെ വിടവാങ്ങല്‍.‍

ഇനിയൊരു ജന്‍മം നീ തിരസ്കരിക്കുമറിയാം

ഇവിടെ ജീവിക്കുന്നവര്‍തല കുനിച്ചു നടക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?