വറ്റാതെ...


പ്രമോദ്‌ മാങ്കാവ്‌

പെറ്റ്‌ പെരുകുകയാണ്‌ വറുതി,
കത്തിക്കരിഞ്ഞുകിടക്കയാണ്‌
എല്ലായിടവും എന്ന്‌,
കൂടെക്കഴിയും കൈവിരൽതുമ്പുകൾ
കാട്ടിക്കൂട്ടും വേലയെന്നതിൽ കവിഞ്ഞ്‌
ഒട്ടുമേ പ്രാധാന്യം കൊടുക്കാത്ത ചെവികൾ,
ചെല്ലുന്നിടത്തുനിന്നെല്ലാംകേട്

ടുകേട്ട്‌
പൊറുതികെട്ട്‌, വന്ന്‌ സങ്കടം പറയാറുണ്ട്‌.
കണ്ണുകൾക്കാകട്ടെ
മറ്റെന്തെങ്കിലുംകാണാനോവായിയ്ക്
കാനോപോലും
പറ്റാത്തവിധത്തിലാണ്‌ കാര്യങ്ങൾ
എത്രകടുത്തവേനലിനേയും
കൂസലില്ലായ്മയാലെറിയും
വറ്റാത്തകണ്ണുനീർതള്ളിച്ചയ്ക്കൊ
പ്പമാണ്‌
എപ്പോഴുമെത്തുന്നത്‌യെന്നതിനാൽ
ഒട്ടും കിളിർക്കായ്മ,
ചെറുനാമ്പുപോലും തളിർക്കായ്മയെന്നുള്ളതെല്ലാം
പുത്തൻപുതിയപദങ്ങളായ്‌
എന്റെ കവിതയ്ക്ക്‌...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ