ഈയാമ്പാറ്റകള്‍

പ്രിയ സായുജ്

പാരതന്ത്ര്യത്തിന്‍റെ ചങ്ങല പൊട്ടിച്ചൊ- 
രുനാള്‍ ഞാന്‍ പുറത്തു വന്നു 
എന്‍റെയുള്ളില്‍ സുഷുപ്തിയിലാണ്ട  
മോഹങ്ങള്‍ മൂര്‍ത്തരൂപം പൂണ്ടു 
മുന്നിലെ വിശാലതയിലേക്ക്‌ 

ഇതുവരെയറിഞ്ഞ സുരക്ഷിതത്വം 
കൂടുതല്‍ വിശാലമാണെന്നു നിനച്ചു  
പറന്നുയര്‍ന്നു ഞാന്‍ സൂര്യനു നേര്‍ 
പുതിയ ചിറകിന്‍റെ കരുത്തെന്നില്‍ 
നിറമുള്ള പ്രതീക്ഷകളേകി 

ചുറ്റിലും കരിഞ്ഞു വീഴുന്ന എനിക്കു-
മുന്നേ പോയ സ്വപ്നങ്ങള്‍  
കണ്ടിട്ടും കാണാതെ വീണ്ടും മുന്നോട്ടു  
ചുവന്നു തുടുത്ത സൂര്യനു നേര്‍ 
അതിലും തുടിപ്പാര്‍ന്ന സ്വപ്നങ്ങളുമായ് 

ഒടുവില്‍ പ്രതീക്ഷതന്‍ ചിറകു കരിഞ്ഞു
കരളില്‍ പുകയുന്ന നോവുമായ്  
മണ്ണിലൊരു പുഴുവിന്‍ സമമെന്നെ മാറ്റി- 
യെന്‍റെ സൂര്യന്‍ ചിരി തുടര്‍ന്നീടവേ  
അറിയുന്നു നഷ്ടമായൊരെന്‍ 
സുരക്ഷിതത്വത്തിന്‍റെ പൊരുള്‍ !


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ