പുഷ്പ്പദലങ്ങൾ./അമി ലോവെൽപരിഭാഷ :ജ്യോതിര്‍മയി ശങ്കരന്‍ 

ജീവിതം ഒരു പ്രവാഹമാണ്
ഹൃദയപുഷ്പ്പത്തിന്നിതളുകളൊന്നൊന
്നായ്
ഇതിനു മുകളിലായ് നാം വിതറുന്നു
നഷ്ടമാകുന്നൊരു സ്വപ്നാന്ത്യമായവ
നമ്മുടെ കണ്മുന്നിലൂടെ പൊങ്ങിയൊഴുകിയകലുന്നു.
അവയുടെ ഉല്ലസിതമായ യാത്രാരംഭം മാത്രമേ നാം ശ്രദ്ധിയ്ക്കാറുള്ളൂ.

പ്രത്യാശയാൽ ഭയവിഹ്വലതയാർന്ന്
ഹർഷാതിരേകമേകും അരുണിമയാർന്ന്
വിടരുന്ന പനിനീർപ്പൂവിന്റെ ഇലകളെ നാം വിതറുന്നു
അവയുടെ വിസ്തൃതമായ വ്യാപ്തിയോ
വിദൂരസ്ഥമായ വ്യാപാരമോ
നമുക്കറിയാനാകില്ലെങ്കിൽക്കൂടി.

നീരൊഴുക്കവയെ
തൂത്തുവാരിയൊഴുക്കിക്കൊണ്ടുപോകുമ്പോൾ
അവയോരോന്നും അപ്രത്യക്ഷമാകുന്നു
ശാശ്വതമായ, മടക്കമില്ലാത്ത അനന്തതയുടെ വഴിയിലൂടെ .
നാം മാത്രം ബാക്കി.
വർഷങ്ങൾ ത്വരിതഗതിയിലോടവേ
പുഷ്പ്പം തന്റെ യാത്രാപഥത്തിൽ മുന്നേറുന്നെങ്കിലും
അതിന്റെ സുഗന്ധം ഇവിടെയെല്ലാം തങ്ങി നിൽക്കുന്നു...

("Petals" by Amy Lowel)

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ