ഗീതമുന്നൂര്‍ക്കോട്
കടലിരമ്പി വരുന്നുണ്ടെന്നുള്ളിലേയ്ക്ക്
ഓടിയകലണോ
കൂടെയൊഴുകണോ…
കാറ്റീണം പാടി വീശുന്നുണ്ടെന്നുള്ളില്‍
കാതോര്‍ക്കണോ
ഒത്തു മൂളണോ……
മര്‍ദ്ദിക്കുന്നെന്‍ ശിരസ്സില്‍ മഴക്കോളുകള്‍
തണല്‍ തേടണോ
അകം പുറമൊന്നായ് നനയണോ,,,
കദനമുരുള്‍ പൊട്ടി പിന്‍ തുരത്തുന്നുണ്ടെന്നെ
വഴി മാറി മറുവശം തീണ്ടണോ
ഉരുണ്ടതിന്‍ കൂടെ നിലം പൊത്തണോ…
കാട്ടുതീ പോല്‍ വിപത്തുകള്‍ പടരുമ്പോള്‍
ചെറു നാളമായകന്ന് ജ്വലിക്കണോ
പൊരിഞ്ഞെരിഞ്ഞു കരിഞ്ഞു തീരണോ….