23 Feb 2013

ഭൂമിക്ക് അന്യനായവന്റെ സ്വന്തം ഭൂമി !

സലാം അസിസ് 

പറമ്പിന്റെ തെക്കേ മൂലയില്‍ നില്‍കുന്ന മൂവാണ്ടന്‍ മാവില്‍, പുളിയുറുമ്ബ് കൂട് കൂട്ടിയിരിക്കുന്നു. അമ്മാവന്‍, മുഖത്തേക്കടിച്ച സൂര്യനെ വലത് കൈ കൊണ്ട് മറച്ചു പിടിച്ചു മാവിലേക്ക്‌ നോക്കി നിന്നു.. “പണ്ടച്ചന്,‍ അന്തോണി മാപ്ളയുടെ അവിടെന്നു കൊടുത്ത പഴുത്ത മാങ്ങ  കൊണ്ട് തന്നതാ.. അതാ ഇന്നിങ്ങനെ വളര്‍ന്ന് പന്തലിച്…” അമ്മാവന്‍ എന്നെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു. ഇന്നീ മാവും അത് നില്‍കുന്ന ഈ ഇരുപത് സെന്റ്‌ സ്ഥലവും ഇളയ മകന് തീറ് കൊടുക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ വെള്ളിയാഴ്ച ഷാജിയേട്ടന്‍ വീട്ടില്‍ വന്നിരുന്നു, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ ഗന്ധത്തില്‍ മദ്യഗന്ധം കലത്ര്തി കുറെ നേരം എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കിടെ എന്റെ തോളില്‍ പിടിച്ചു, പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു “നീ മാത്രം.. നിനക്ക് മാത്രമേ കഴിയൂ, ശിവാ.. ആ പന്ന കിളവന്, ആ സ്ഥലവും കെട്ടിപ്പിടിച്ച് ഇരിക്ക്യാ..ചാവുംബൊ കൂടെ കൊണ്ടോവാന്‍.. നീ പറഞ്ഞാ കേള്‍ക്കും ശിവാ..” നാമം ജപിച് ഉമ്മറപ്പടിയില്‍ ഇരുന്ന മകള്‍ ശില്പ, ജപം നിര്‍ത്തി ചേട്ടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, “നമുക്ക് ശരിയാക്കാം ഷാജ്യെട്ടാ..”
വെത്തില മുറുക്കി, കഞ്ഞിപ്പശയുടെ മണം വരുന്ന നീലയും വെള്ളയും ഇട കലര്‍ന്ന ചാരുക്കസേരയുടെ ശീലയില്‍ മലര്‍ന്നു കിടന്ന്, എല്ലാം കേട്ട അമ്മാവന്‍, മുറുക്കാന്‍ തുപ്പിക്കൊണ്ട് എഴുന്നേറ്റു. കറുത്ത ചാന്തിട്ട നിലതിരുന്ന് ദൂരേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.. “ആ നില്‍കുന്ന , ആഞ്ഞിലി മരം കാണുന്നുണ്ടോ ശിവാ.. എന്റെ മുത്തച്ഛന്റെ കാലത്ത്
ആ സ്ഥലം മുതല്‍ ഇങ്ങോട്ട് നമ്മുടെ തന്നെ ആയിരുന്നു. അച്ഛന്‍ എനിക്കും നിന്റമ്മക്കും വേണ്ടി അത് വിറ്റു.. ഷാജിക്ക് ഇതെഴുതി കൊടുക്കാം, അവന്‍ പണിയാന്‍ പോകുന്ന വീട്ടില്‍ എനിക്കിടം വേണ്ട, അതിനു പുറത്ത് ആ മാവ് നില്‍കുന്ന സ്ഥലത്ത് എന്നെ ദഹിപ്പിക്കണം എന്നവനോട് പറയണം  .. അവനോര്‍മ ഇല്ലെങ്കിലും അതിനടുത്ത് കിടക്കുന്നത് അവന്റെ അമ്മയാണല്ലോ, എന്റെ വിലാസിനി…”
അമ്മാവന്‍ ഒന്ന് നിര്‍ത്തി തുടര്‍ന്നു .. “മോനെ ശിവാ .. ഭൂമി വെട്ടിപ്പിടിക്കാന്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല.. ഇന്ന് എന്റെ കയ്യില്‍, നാളെ നിന്റെ.. പ്രധാനം ഭൂമിയില്‍ ചവിട്ടി നടക്കുക എന്നതാണ് ..”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...