23 Feb 2013

ലോക്കല്‍ ഷിബു

പ്രമോദ് കെ.പി 

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കൊച്ചിയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി അവരുടെ പ്രസിഡന്റിനെ വരവേല്‍ക്കുവാന്‍ തകൃതിയായി ഒരുങ്ങുന്നു.പ്രസിഡണ്ട്‌ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതും ഒക്കെ പുറം രാജ്യത്താണ്.എങ്കിലും മലയാളം നന്നായി സംസാരിക്കും.കൊച്ചിയില്‍ വന്നാല്‍ മലയാളികള്‍ ആയ എല്ലാവരോടും സംസാരിക്കുക മലയാളത്തില്‍. സിങ്കപ്പൂര്‍ ഹെഡ്ഓഫീസില്‍ ആണ് എപ്പോഴും ഉണ്ടാവുക..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ മറ്റോ ഒരു വിസിറ്റ് കൊച്ചിയില്‍ .പത്തിരുപത് രാജ്യങ്ങളിലായി മുപ്പത്തോളം കമ്പനിയുണ്ട്.
കൊച്ചിയില്‍ മാത്രം നൂറോളം സ്റ്റാഫ്‌ ഉണ്ട്.അതും പല നാട്ടില്‍ നിന്നുള്ളവര്‍.കൂടുതലും മലയാളികള്‍ ആണ്.അതും കൊച്ചിക്കാര്‍ കുറവ്.അത് കൊണ്ട് ഡ്രൈവര്‍,സ്ലീപ്പേര്‍ ,തോട്ടക്കാരന്‍ എന്നിവയില്‍ ആ നാട്ടുകാരന് കൂടുതല്‍.അതില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നയാളാണ്‌ ഷിബു.അത്ര പഠിപ്പൊന്നും ഇല്ലെങ്കിലും നല്ല കാര്യ ഗൌരവം ഉണ്ട്.നല്ല അദ്ധ്വാനിയാണ്.പാവവും ആണ് ഒരു കമ്പനിക്ക് എന്തുവേണം എന്തുവേണ്ട എന്നൊക്കെ അവനു നിശ്ചയം ഉണ്ട് താനും.അവന്‍ ക്ലീന്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍.തറയും പരിസരവും അത്രക്ക് ക്ലീന്‍ ആയിരിക്കും.അവന്‍ എല്ലാവരോടും നല്ല ചങ്ങാത്തവും ആണ്.മറുനാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഫ്ലാറ്റ് ,വീട് എന്ന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കും.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അവനെ വലിയ കാര്യമാണ്.പ്രസിഡണ്ട്‌ അവന്‍ ജോയിന്‍ ചെയ്തതിനു ശേഷം ആദ്യമായാണ് വരുന്നത്.നമ്മളുടെ വര്‍ണനയൊക്കെ കേട്ട് കക്ഷി അയാളെ പരിചയപെടണം എന്നാ വാശിയിലാണ്.അത് കൊണ്ട് പുതിയ ആള്‍ക്കാരോപ്പം നില്‍ക്കുവാന്‍ മാനേജര്‍ അവസരം കൊടുത്തു.
പ്രസിഡന്റിനു ഊഷ്മളമായ സ്വീകരണം കൊടുത്തു.എല്ലാറ്റിനും മുന്നില്‍ ഷിബു ഉണ്ടായിരുന്നു.അതിഥി പഴയ മുഖങ്ങളോട് വിശേഷങ്ങള്‍ തിരക്കി പുതു മുഖങ്ങള്‍ക്കു സമീപം എത്തി.മാനേജര്‍ ഓരോരുത്തരെ പരിചയപെടുത്തുന്നു.
“ഇത് ..മി.സാംസന്‍ ,ഫ്രം കൊട്ടാരക്കരയാണ് ..”
“ഇത് മിസ്സ് .ജാനുവല ,ഫ്രം കോഴിക്കോട് ”
“ഇത് മി.നജീബ് ,ഫ്രം ത്രിശൂര്‍
———-
———-
————-
അങ്ങിനെ ഷിബുവിന്റെ ഊഴം എത്തി.
“ഇത് മി.ഷിബു ..ലോക്കല്‍ ആണ് .”
അതുവരെ നിറഞ്ഞ ചിരിയുമായി നിന്ന ഷിബുവിന്റെ മുഖം മങ്ങി.കണ്ണുകള്‍ നിറഞ്ഞു.ആരോടും ഒന്നും പറയാതെ അവന്‍ സ്ഥലം വിട്ടു.ആര്‍ക്കും ഒന്നും മനസ്സിലായില്ല.തിരക്കിനിടയില്‍ ആരും കൂടുതല്‍ ശ്രദ്ധിച്ചുമില്ല.പ്രസിഡണ്ട്‌ വിടവാങ്ങിയപ്പോള്‍ ആരും ഇതുവരെ കാണാത്ത ഭാവവുമായി ഷിബു മാനേജരുടെ കാബിനില്‍ കയറി
.
“ഷിബു നീ എന്താണ് പെട്ടെന്ന് പോയികളഞ്ഞത് ?”
“സാര്‍ ഒന്നും പറയേണ്ട ..നിങ്ങള്‍ ഒക്കെ വലിയവര്‍ അല്ലെ ?നമ്മള്‍ ക്ലീന്‍ ചെയ്യുന്നത് കൊണ്ട് നമ്മള്‍ ഒക്കെ ….എന്നാലും എന്നോട് വേണ്ടായിരുന്നു .അവന്‍ കരഞ്ഞു തുടങ്ങി.
“കരയാതെ കാര്യം പറയൂ ഷിബു ..”
“നമ്മള്‍ മാത്രം ലോക്കല്‍ അല്ലെ സാര്‍ …നിങ്ങള്‍ പ്രസിഡന്റിനോട് എന്നെ പറ്റി അങ്ങിനെ പറയരുതായിരുന്നു.സാറിനറിയോ ഞാന്‍ ഇതുവരെ ലോക്കല്‍ പണി ഒന്നും എടുത്തിട്ടില്ല.ഞാനും ഡീസന്റ് ആണ് സാര്‍…..സാറിനോട് ഞാന്‍ എന്തെങ്കിലും ……”
മാനേജര്‍ക്ക് കാര്യം പിടികിട്ടി ..ലോക്കല്‍ എന്നാ വാക്കിന്റെ അര്‍ഥം ഷിബു തെറ്റായി ധരിച്ചു വെച്ചിരിക്കുന്നു.അയാള്‍ ഷിബുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.ഷിബു തനിക്കു പറ്റിയ മണ്ടത്തരം ഓര്‍ത്തു ശിരസ്സു കുനിച്ചു.
പക്ഷെ പിറ്റേന്ന് മുതല്‍ ഷിബുവിന് ലോക്കല്‍ എന്ന വട്ട പേര് വന്നു.വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.പഴയവര്‍ ഒക്കെ മലാഷ്യ ,സിങ്കപ്പൂര്‍ ,ഓസ്ട്രേലിയ ,കാനഡ എന്നിവിടങ്ങളില്‍ ചേക്കേറി .ഇപ്പോഴും ആ കമ്പനിയില്‍ ജോലി തുടരുന്ന അവനെ ലോക്കല്‍ ഷിബു എന്ന് പറഞ്ഞാലേ ആളുകള്‍ക്കറിയൂ .അത് കൊണ്ട് തന്നെ ആ സംഭവം ഇത്ര വര്‍ഷമായിട്ടും മറക്കുവാന്‍ ഷിബുവിന് കഴിയുനില്ല.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...