ഗോപകുമാർ
കറുപ്പും, ചുവപ്പും കലര്‍ന്ന്
തവിട്ടുനിറമുള്ള കുറെ ഇലകള്‍.
കുടിച്ചുതീര്‍ത്ത കൈപ്പുനീരിന്റെ
ചവര്‍പ്പിനാലോ, കരുതിവച്ചതൊക്കെ
നഷ്ടമായതിന്റെ വേദനയാലോ
ഹരിതാഭമകന്ന് ആകെ ശുഷ്‌ക്കിച്ചിരിക്കുന്നു.
അധികപ്പറ്റായി അവര്‍ ചില്ലകളില്‍
അങ്ങിങ്ങ് തൂങ്ങിക്കിടക്കുന്നു.
അടര്‍ന്നു പോകുന്നില്ലല്ലോ ഇവര്‍
എന്ന് പരിതപിച്ച് വൃക്ഷങ്ങള്‍
ചില്ലകള്‍ കുലുക്കുന്നു .
മുന്‍പേ അടര്‍ന്നുപോയവരല്ലേ
വേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?