മാക്രോ ഫോട്ടോഗ്രഫി എന്നാല്‍, ഒരു വസ്തുവിനെ അതിന്റെ യഥാര്‍ത്ഥ സൈസിനെക്കാളും വലിപ്പത്തില്‍ കാണിക്കുക എന്നതാണ് . ലൈഫ് സൈസിനെക്കാലും വലിപ്പത്തില്‍ ഒരു ചെറിയ വസ്തുവിന്റെ പ്രതിബിംബം ഇമാജാക്കുന്നതിനെ മാക്രോ ഫോട്ടോഗ്രഫി എന്ന് പറയാം വളരെ ചെറിയ വസ്തുക്കളോ, ജീവികളോ ആയിരിക്കും ഈ രീതിയില്‍ എന്‍ലാര്‍ജ് ചെയ്യപ്പെടുന്നത്. ക്യാമറയിലെ സെന്‍സര്‍ പ്ലയിനിലെ വസ്തുവിന്റെ വലുപ്പവും അതിന്റെ യഥാര്‍ത്ഥ വലുപ്പവും തമ്മിലുള്ള അനുപാതത്തെയാണ് റീപ്രോഡക്ഷന്‍ റേഷ്യോ എന്ന് പറയുന്നത്. അപ്പോള്‍ കൂടുതല്‍ റീപ്രോഡക്ഷന്‍ റേഷ്യോ ഉള്ള ലെന്‍സുകള്‍ ആയിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഗ്രാഫിക്ക് സാധാരണയായി ഉപയോഗിക്കുക.
മാക്രോ ഫോട്ടോഗ്രഫി രീതികളും ഉപകരണങ്ങളും
പ്രധാനമായും മാക്രോ ഫോട്ടോഗ്രഫി ചെയ്യാന്‍ ഉപയൂഗിക്കുന്ന ഉപകരണങ്ങളും രീതികളും താഴെ ചേര്‍ക്കുന്നു
- മാക്രോ ലെന്‍സുകള്‍
- എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍
- ക്ലോസപ്പ് ഫില്‍റ്ററുകള്‍, ലെന്‍സുകള്‍
- റിവേര്‍സ് മൗണ്ടറുകള്‍
മാക്രോ ലെന്‍സുകള്‍ വളരെ അടുത്തുള്ള വസ്തുക്കളെ ഫോക്കസ് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിരികുന്നത് .. ഫോക്കല്‍ ദൂരം കുറയുന്നതിനനുസരിച്ച് വസ്തുവും ക്യാമറയും തമ്മിലുള്ള ഫോക്കസ് ചെയ്യാന്‍ പറ്റിയ പരമാവധി ദൂരം കുറയുന്നു. എന്നിരുന്നാലും വളരെ ഫോക്കല്‍ ദൂരം കുറഞ്ഞ ലെന്‍സുകള്‍ ഉപയോഗിച്ച് കൊണ്ട് നല്ല ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചെന്നു വരില്ല. കാരണം, ചെറിയ ജീവനുള്ള പ്രാണികളും മറ്റും ഒരു പരിധിയില്‍ കൂടുതല്‍ അടുത്ത് ചെന്നാല്‍ പറന്നു പോകാന്‍ സാധ്യത കൂടുതലാണ്.
എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍
എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍ എന്നാല്‍ ക്യാമറയുടെ സെന്‍സറിനും ലെന്‌സിനും ഇടയില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള പൊള്ളയായ ട്യൂബുകള്‍ ആണ്. രണ്ടു തരത്തിലുള്ള എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകള്‍ വിപണിയില്‍ ലഭ്യമാണ്. കോണ്ടാക്റ്റ് ലീഡുകള്‍ ഉള്ള എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകളും കോണ്ടാക്റ്റ് ലീഡുകള്‍ ഇല്ലാത്ത എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകളും. കോണ്ടാക്റ്റ് ലീഡുകള്‍ ഉള്ള എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബുകളില്‍ ഓട്ടോ ഫോകസിംഗ് ലഭ്യമാണ്.
ക്ലോസപ്പ്ഫില്‍റ്ററുകള്‍, ലെന്‍സുകള്‍
സാധാരണ ലെന്‍സുകളുടെ മുന്‍വശത്ത് ഘടിപ്പിക്കാവുന്ന ചെറിയ തരം ഫില്‍റ്റര്‍ ആണ് ക്ലോസപ്പ് ലെന്‍സുകള്‍. വളരെ ചിലവു കുറഞ്ഞ രീതിയിലുള്ള മാക്രോ ഫോട്ടോഗ്രഫി ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ക്ലോസപ്പ് ലെന്‍സുകളാണ്. പക്ഷെ ഇത്തരതിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് ഷാര്‍പ്പ്‌നെസ്സ് വളരെ കുറവായിരിക്കും. അതിനാല്‍ ചിത്രങ്ങളുടെ പൂര്‍ണ്ണമായ മിഴിവ് ഒപ്പിയെടുക്കാന്‍ ഈ രീതിയില്‍ സാധ്യമല്ല. +1 മുതല്‍ +4 ഡയോപ്ടറില്‍ ഉള്ള ഫില്‍റ്ററുകള്‍ വിപണിയില്‍ ലഭ്യമാണ്.
റിവേര്‍സ്മൗണ്ടറുകള്‍
മാക്രോ ഫോട്ടോഗ്രഫി ഏറ്റവും ചിലവുകുറഞ്ഞതും റിവേര്‍സ് മൌണ്ടിംഗ് റിങ്ങുകള്‍. റിവേര്‍സ് മൌണ്ടിംഗ് 2 രീതിയില്‍ ചെയ്യാം. ഒന്നുകില്‍ ശരിയായി മൌണ്ട് ചെയ്ത ലെന്‍സില്‍ റിവേര്‍സ് ആയി മറ്റൊരു ലെന്‍സ് മൌണ്ട് ചെയ്യുന്നത്, അല്ലെങ്കില്‍ ക്യാമറയില്‍ തന്നെ റിവേര്‍സ് ആയി മൌണ്ട് ചെയ്യുന്നത്. രണ്ടു ലെന്‍സുകള്‍ കപ്ലിംഗ് ചെയ്താണ് ഉപയോഗിക്കുന്നതെങ്കില്‍ റീപ്രോഡക്ഷന്‍ റേഷ്യോ എന്ന് പറയുന്നത് ഇങ്ങിനെയായിരിക്കും .