ഇടിവെട്ട് ദൈവം

സുനിൽ മാലൂർ 

ഒരു ടീസ്പൂണ്‍
വെടിമരുന്നു കൊണ്ട്
കരിംകല്ലിനെ തകർത്ത്
ആണിക്കല്ലും മൂലക്കല്ലും
പെറുക്കി മാറ്റി
മിച്ചം വന്ന കല്ലുകൊണ്ടാണ്
ദൈവത്തെ ഉണ്ടാക്കിയത്
റ്റാറ്റാ സ്റ്റീലുകൊണ്ട്
ഭണ്ടാര പെട്ടിയും

കരിംകല്ലിൽ പണിത ദൈവം
വിശ്വാസികളുടെ കണ്ണീരിൽ
കുതിർന്നു
ദിവ്യാത്ഭുതങ്ങൾ
ദിക്കുകൾ ഭേദിച്ചു

ചുറ്റു മതിലും
ആകാശം മുട്ടെ ദേവാലയവും
അതിനും മുകളിൽ
മിന്നൽരക്ഷാ ചാലകവും .

ദൈവമേ
നിലംപറ്റി കിടക്കുന്ന
ഞങ്ങടെ കൂരകളിൽ
ഇടിവെട്ട് എൽകാതെ
കാത്തോളണേ......

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ

ജൈവവളം മാത്രം പോരേ?