അനീഷ് പുതുവലിൽ
ഇന്നലകളോട് 
ഒളിയമ്പുകളുടെ
പൊരുതി  തോറ്റ 
പകലുകൾക്കിനി 
കാരാഗൃഹം 
ഒളിയമ്പുകളുടെ
കൂർത്ത മുനകളിലെ 
കൊടും വിഷം 
ഏറ്റു വാങ്ങി പടിയിറക്കം  
നഗ്നമായ പാദങ്ങളിൽ
ഉരുളൻ കല്ലിന്റെ 
കനപ്പിച്ച മുദ്രണം 
ഓരോ നടത്തത്തിലും
കൂടെ വരുന്നത് 
ശൂന്യമായ ആകാശം 
വിണ്ടു കീറിയ ഭൂമി
വറ്റി പിളർന്ന  കടൽ 
സനാഥത്വത്തിന്റെ
വിഹായസ്സിൽ നിന്നുള്ള
കുടിയിറക്കൽ 
കാത്ത് നിൽക്കുന്ന
വിഷപാമ്പുകളിൽ
നിന്നുമൊളിഞ്ഞ്
ഒറ്റവരി പാതയിലൂടെ
നടത്തം
കുട്ടത്തി പ്രാവിന്റെ
കുറുകി കുറുകിയുള്ള
പിൻവിളി,
അതും നേർത്ത് നേർത്ത് 
നിലയ്ക്കുന്നു 
പാതയുടെ 
അങ്ങേ തലയ്ക്കൽ 
അശ്വമേധത്തിനൊരുങ്ങുന്ന 
കുളമ്പടികളിലേക്കുള്ള ദൂരം ...
കൊന്ന ചിരിയുടെ
പുനർജ്ജന്മത്തിനുള്ള  ഇടവേള 
                             അനീഷ് പുതുവലിൽ