പതിയെ നിന്‍ മുഖം, അതിലോലമായീ -
തരളമാം ദളതലം ചേരുന്ന നേരം
ഇണ പോലെയലിയുന്നിതാ നിശ്വാസമായ്
പ്രണയമേ! ആപാദചൂഡമെന്നില്‍ നീ
മണ്ണതിന്‍ ചെപ്പിലായൊളിപൂണ്ടുപൂ-
ണ്ടിമവിരിയാക്കുരുന്നായിരുന്ന നാളില്‍
കവിളിലാ മ്രുദുലമാം വിരല്‍ തഴുകി
പ്രണയമേ! കുളിര്‍ മുത്തുമായെത്തി നീ
ജനനിയായ് മണ്ണും,പകലെനി -
ക്കമ്രുതുമായ് തളിരിട്ടു നിന്നു ഞാന്‍
മ്രുദുലമാം ഹ്രുദയത്തിലൊരു നോക്കിനാല്‍
പ്രണയമേ! ഇളം തെന്നലായരികില്‍ നീ
ഒരുദളം ഇണപൂണ്ടോരിളംതണ്ടി -
ന്നുദരം ചുമക്കുമരിയപൂമൊട്ടിനെ
ഒരു നാളിലവളീയവിഷിക്കു നല്‍കവേ
പ്രണയമേ! പുലരിക്കുരുന്നായെത്തി നീ
ഗാത്രം തുടിപ്പേറിയേറി മാത്രകള്‍ പോകെ
നേത്രം കുസ്രുതിക്കളം വരയ്ക്കെ
കരളിന്റെ കാര്യമോതുമെന്‍ ദള നെറുകയില്‍
പ്രണയമേ!ബാഷ്പേന്ദുവായ് നിറയുന്നു നീ
മധുകണം പരതിയമരുന്ന വണ്ടിന്നു
പകരമായൊരുകുടം മലര്‍ധൂളി നല്‍കി
നറുമണം നുകരും താരുണ്യഹ്രുത്താം
പ്രണയമേ!കുളിര്‍മുത്തമായ് നീ.
പുലരിയായ് പകലായ് മൂവന്തിയായ്
പുഴപോലെയൊഴുകുന്ന ജീവിതമായ്
ഹരിതമായ് നിഴലായ് വര്‍ഷമായ്
പ്രണയമേ! നിറയുന്നു നീയോരിരുളുമായ്.