26 Mar 2013

നിവേദനം




ടി. കെ. ഉണ്ണി



വയ്യ തമ്പുരാനേ വയ്യ
എനിക്കീ ഭാരം ചുമക്കാൻ!
പ്രാർത്ഥന അങ്ങ് കേട്ടില്ലല്ലോ
എനിക്ക് വീര്യമേകിയില്ലല്ലോ...
കുമ്പസാരക്കൂടെനിക്കായില്ലല്ലോ!
പ്രായശ്ചിത്തമെനിക്കില്ലെന്നോ
ഞാനുമൊരു പ്രജമാത്രമല്ലെ.!
കാണുന്നു മുന്നിലൊരത്താണി..
പ്രജകളെനിക്കായേകിയതെല്ലാം
ഈ പാപത്തിന്നത്താണിയിൽ
ഞാനിതാ ഇറക്കിവെക്കുന്നു!
പൊറുക്കണേ തമ്പുരാനേ
നിൻ പ്രജകളെൻപ്രജകളെന്നത്
ഒരു പൊൻകിനാവുമാത്രമായി.!
ശിഷ്ടകാലമെങ്കിലും എന്നെ
ഞാനാവാനനുവദിക്കൂ, തമ്പുരാനേ.!
ദുരിതപർവ്വമിങ്ങെനിക്കേകൂ
താണ്ടിയെത്തട്ടെ കവാടത്തിലേക്ക്
അധിപനങ്ങല്ലോ, തെളിക്കൂ
വഴിയെനിക്ക്, പിഴക്കാതിരിക്കട്ടെ
എന്റെ കാൽവരികൾ.!



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...