26 Mar 2013

മൂന്നാം തലമുറയിലെ കുറുക്കന്‍

ദിലീപ്  മൂട്ടിൽ 



ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ചിന്തിച്ചത് കുറുക്കനെ കുറിച്ചായിരുന്നു മൂന്നാം തലമുറയിലെ കുറുക്കനെ കുറിച്ച്. ഗാര്‍ബേജ് കൂനയില്‍ നിന്നും എന്തൊക്കെയോ കടിച്ചു തിന്നുന്ന കൂര്‍ത്ത മുഖമുള്ള ജീവിയെ കണ്ടപ്പോള്‍ അത് കുറുക്കന്‍ ആണെന്ന് മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു, എന്ത് ചെയ്യാനാ കുറുക്കന്‍ മാറിലെ യോയോകള്‍ക്ക് എച്ചില്‍ അല്ലാതെ വേറേ രക്ഷയില്ല
പകല്‍ മനുഷ്യന്‍ നാട് ഭരിക്കും രാത്രിയായാല്‍ നാടും നാടിനുള്ളിലെ കാടും ഞങ്ങളുടെതാണ് പണ്ട് കുറുക്കന്‍ മാരുടെ സ്വകാര്യ അഹങ്കാരം അതായിരുന്നു. വൈകുന്നേരങ്ങളില്‍ കണ്ടത്തില്‍ (വയലില്‍ ) നിന്ന് ക്രിക്കറ്റ് കളിക്കുന്ന കാലത്ത് മഗ് രിബു ബാങ്ക് വിളിക്കാന്‍ തുടങ്ങിയാല്‍ കുറുക്കന്‍ മാര്‍ കൂട്ടത്തോടെ കൂവി തുടങ്ങും. അത് ഒരു ആജ്ഞ പോലെയായിരുന്നു പള്ളിയില്‍ ബാങ്ക് വിളിച്ചു കാവുകളിലും വീടുകളിലും വിളക്ക് വച്ചു ഇനിയെങ്കിലും കുറ്റിയും കോലും എടുത്തു കളി മതിയാക്കി പോടാ എന്നായിരുന്നു ആ കൂവലിന്റെ അര്‍ത്ഥം. കൂട്ടത്തോടെയുള്ള കൂവലുകള്‍ പതിയെ പതിയെ ഒറ്റപ്പെട്ടു തുടങ്ങും ഒന്ന് രണ്ടു കുറുക്കന്‍ മാരെ കണ്ടത്തില്‍ കാണാറാവും ദൂരെ നിന്നവര്‍ ഞങ്ങളെ നോക്കി ഓര്‍മപ്പെടുത്തും പോലെ വീണ്ടും കൂവും, എന്നിട്ടും കളി നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ടാല്‍ ഒരു ഞരക്കമായിരിക്കും ‘ദയവു ചെയ്തു പോടെ’ എന്നാവും അതിന്റെ അര്‍ത്ഥം. ബാല കഥകളില്‍ പരിചയപ്പെട്ട കൌശലക്കാരന്‍ എന്നതിലുപരി ഒരു നാട്ടിന്‍ പുറത്ത് കാരന് കുറുക്കന്‍ എന്ന് പറഞ്ഞാല്‍ ഇത് പോലുള്ള എന്തെങ്കിലും ഓര്‍മകള്‍ മനസ്സില്‍ വരും. കാണാതാവുന്ന സകല കോഴികളുടെയും താറാവിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് അവര്‍ രാത്രിയിലെ രാജക്കാന്‍ മാരായി വിലസിയ കാലമാണ് അത്.
തലമുറകളായി നടത്തി വരുന്ന ആചാരം പോലെ നാട്ടിന്‍ പുറങ്ങളില്‍ കുറുക്കന്‍മാര്‍ ഇന്നും കൂവാറുണ്ടായിരിക്കും? നാട്ടില്‍ പോയപ്പോള്‍ സന്ധ്യയില്‍ വെറുതെ കണ്ടത്തിനടുത്ത്തുള്ള കപ്പാലത്ത്തില്‍ പോയിരുന്നു മഗ് രിബു ബാങ്ക് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ കാതു കൂര്പിച്ചു വച്ചു , അവശേഷിച്ച ചുള്ള്‌ളിക്കാട്ടില്‍ നിന്നോ കണ്ടത്തില്‍ നിന്നോ , പുഴയിലെ തുരുത്തില്‍ നിന്ന്‌നോ ഒരു കൂവല്‍ പോലും കേട്ടില്ല. ഇനി അവര്‍ കൂവാന്‍ മറന്നു പോയതാണോ? പക്ഷെ അതല്ല മനസ്സ് പറഞ്ഞു ഒന്ന്‌നു തീര്‍ച്ച കുറുക്കന്‍ മാര്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും കൂവും ‘കുറുക്കന്‍ പോയെടുക്ക കൂക്കലും വിളിയും’ (കുറുക്കന്‍ ചെല്ലുന്നിടം കൂവലും വിളിയും ) എന്ന ഒരു വടക്കന്‍ പ്രയോഗം തന്നെയുണ്ട്.
മനസ്സില്‍ വന്നത് കുട്ടിക്കാലത്തെ ക്രിക്കറ്റായിരുന്നു , കമ്പും കൊള്ളിയും നാട്ടി അസ്ത്തമയത്തിന്റെ അവസാനത്തെ കിരണവും അറ്റ് പോകും വരെയുള കളി, വെറുതെ കുറെ സമയം അവിടത്തന്നെ ഇരുന്നു. വിവിദ നിറങ്ങള്‍ നിറഞ്ഞ സന്ധ്യ യിലെ ആകാശം പതിയെ മുഴുവന്‍ കറുപ്പായി മാറി , അവിടിവിടയായി നക്ഷത്രങ്ങള്‍ കാണപ്പെട്ടു കൈപ്പടുകള്‍ വേലിയേറ്റത്തില്‍ നിറഞ്ഞു തുടങ്ങി . മഗ് രിബു കഴിഞ്ഞു ഒത്തിരി നേരം ആയി നേര്‍ത്ത് തെളിഞ്ഞ ശബ്ദ്ധത്തില്‍ അടുത്തുള്ള പള്ളിയില്‍ നിന്ന് ഇഷാ ബാങ്ക് വിളിച്ചു തുടങ്ങി. ഇത്തവണ ഞാന്‍ ഒന്നിന് വേണ്ടിയും കാതോര്ത്തില്ല, പക്ഷെ ചില കൂവലുകള്‍ എവിടെ നിന്നൊക്കെയോ കേട്ടു ശക്തമായ ഒരു ആജ്ഞ സ്വരമായിരുന്നില്ല അതിനു. ഒറ്റ പെട്ട നിലവിളികള്‍ പോലെ പതിയെ ആ കൂവലുകള്‍ അന്തരീക്ഷത്തില്‍ പുഴകളില്‍ കണ്ടങ്ങളില്‍ അലിഞ്ഞു തീര്‍ന്നു.
എല്ലാം തീര്‍ന്നപ്പോള്‍ ഒരു പാട് അകലെയല്ലാതെ എന്റെ മുന്നില്‍ ഒരു കുറുക്കന്‍ വലിയ ഒരു കല്ലില്‍ ഇരിന്നു തലയെടുപ്പോടെ ആകാശത്തിനെ നോക്കി നാലു ദിക്കും കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തില്‍ കൂവി അതിനു ശേഷം എങ്ങോ ഓടി മറഞ്ഞു, എന്തോ ആ കൂവല്‍ മനസ്സിന്റെ ആഴത്തിലേക്ക് പതിഞ്ഞു പോയി എനിക്ക് അതും ഒരു ഓര്‍മപ്പെടുത്തലായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...