അഷ്രഫ് കാളത്തോട്
സുരഭിലമാകുന്ന പൂവ്വിലേക്ക്തരളിതമാകുന്ന വണ്ടാണ് പുരുഷന്‍
ചേലിടാന്‍ ശ്രമിക്കുന്നു
പൂവ്വാന്‍ കോഴിയുടെയും
ജനുസ്സു നോക്കാതെ
സ്ഥലകാലങ്ങള്‍ നോക്കാതെ
ഇണ ചേരുന്ന സങ്കര
നായ്ക്കളുടെ (Crossbreed)
കാമാന്ധതയില്‍ മാതൃത്വം
പോലും മറക്കുന്നു…
സഹോദരി പോലും ചിലപ്പോള്‍
കാമുകിയായും മാറുന്നു.
ഇണ ചേരുക എന്നതുമാത്രം
ജീവിത ലക്ഷ്യമായി വിഹരിക്കുന്ന
വന്യജീവിയായി പുരുഷന്‍
വേഗത്തില്‍ പ്രായപൂര്‍ത്തിയാവുന്നു.
വിഹായസ്സില്‍ തീകണ്ണുമായി
പാറിപ്പറക്കുന്ന ഗരുഡ
കോപത്തില്‍ സഹജീവിയുടെ
രോദനത്തെ പോലും കൊക്കുകളില്‍
മുടിച്ചുകൊണ്ട് കാല്‍നഖങ്ങളുടെ
കൂര്‍ത്ത മുള്ളുകളില്‍
നിണമൊഴുകി തീരുവാന്‍
മാത്രം പെണ്‍ജന്മം!