മുനീർ ഇബ്നു അലി
കാത്തിരിക്കുന്നു നിന്നെ ഞാന് അതിരാവിലെ…ചൂടില്ല, തണിപ്പില്ല, മഴയില്ല വരും നീ അതിരാവിലെ
എങ്ങു നിന്നോ കിട്ടിയ വാര്ത്തകളുമായ്
നല്കുന്നു നീ വിവരങ്ങളൊക്കെയും
കെട്ടിച്ചമച്ചതോ, വളച്ചൊടിച്ചതോ…
വിശ്വസിക്കുന്നു ഞങ്ങള് നിന്നെ മാത്രമായ്
കവരുന്നു നീ പീഡനക്കഥകള്
ഉണര്ത്തുന്നു കാമം ഞങ്ങളില് എന്നും
വന്നില്ലെങ്കിലോ നീ ഒരു ദിനം
വെറുക്കുന്നു ഞങ്ങള് ആ ദിവസം
നീചമാകുന്നു നീ മറ്റുള്ളവരാല്
മറക്കുന്നുവോ നീ ഉത്തരവാദിത്തങ്ങളൊക്കെയും
മത്സരിക്കുന്നു നീ മുന്പേ നടക്കാന്
നഷ്ടെപ്പെടുത്തെല്ലെ മുത്തേ നിന് ചാരിത്ര ശുദ്ധി.
യുഗങ്ങളൊക്കെ മാറിമറയുന്പോയും
കൈവടിഞ്ഞില്ല നിന്നിലെ വരികളൊക്കെയും
വിതറണം നീ നന്-മകള് ഭൂമിയില്
ചിന്തണം മഷി തിന്-മകള്ക്കെതിരില്
ജീവിക്കുന്നു നീ ഈ ഭുമിലോകത്തപ്പോഴും
മരിക്കില്ല ഒരിക്കലും നിന് തുലിക വചനം